തൃ​​​ശൂ​​​ർ: ബി​​​ജ്നോ​​​ർ രൂ​​​പ​​​ത​​​യു​​​ടെ തൃ​​​തീ​​​യ മെ​​​ത്രാ​​​നാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കു​​​ന്ന മോ​​​ൺ. വി​​​ൻ​​​സെ​​​ന്‍റ് നെ​​​ല്ലാ​​​യി​​​പ്പ​​​റ​​​ന്പി​​​ലി​​​ന്‍റെ മെ​​​ത്രാ​​​ഭി​​​ഷേ​​​കം ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​നു ക്വാ​​​ട്ട്ദ്വാ​​​ർ സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് കോ​​​ൺ​​​വ​​​ന്‍റ് സ്കൂ​​​ൾ അ​​​ങ്ക​​​ണ​​​ത്തി​​​ൽ ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക​​​വേ​​​ദി​​​യി​​​ൽ ന​​​ട​​​ക്കും. രാ​​​വി​​​ലെ 9.30ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന മെ​​​ത്രാ​​​ഭി​​​ഷേ​​​ക ശു​​​ശ്രൂ​​​ഷ​​​ക​​​ൾ​​​ക്കു സീ​​​റോ മ​​​ല​​​ബാ​​​ർ​​​ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും.

ആ​​​ഗ്ര ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ആ​​​ൽ​​​ബ​​​ർ​​​ട്ട് ഡി​​​സൂ​​​സ, ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​ട രൂ​​​പ​​​താ മെ​​​ത്രാ​​​ൻ മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ, ബി​​​ജ്നോ​​​ർ രൂ​​​പ​​​ത മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​ൺ വ​​​ട​​​ക്കേ​​​ൽ സി​​​എം​​​ഐ, ബി​​​ഷ​​​പ് എ​​​മ​​​രി​​​റ്റ​​​സ് മാ​​​ർ ഗ്രേ​​​ഷ്യ​​​ൻ മു​​​ണ്ടാ​​​ട​​​ൻ സി​​​എം​​​ഐ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി​​​രിക്കും. ​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​നു പൊ​​​തു​​​സ​​​മ്മേ​​​ള​​​നം നടക്കും.