ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്ത് നിരപരാധികളായ ഒട്ടനവധി ക്രൈസ്തവരെ ജിഹാദ് നടത്തി കൊലചെയ്ത നികൃഷ്ടജീവി ഐസിസ് തലവൻ ബാഗ്ദാദിയെ കൊലപ്പെടുത്തിയ അമേരിക്കൻ സൈനികനടപടിയുടെ പേര് “കെയ്‌ല മുള്ളർ” ( Kayla Mueller)എന്നായിരുന്നു.
ഇസ്ലാമിക് ജിഹാദികൾ ബന്ധിയാക്കിയ മനുഷ്യാവകാശ പ്രവർത്തകയായിരുന്നു കെയ്‌ല മുള്ളർ. 2012 -ൽ ആണ് ഡാനിഷ് റെഫ്യുജി കൗൺസിലിനു കീഴിൽ പ്രവർത്തിക്കുന്നമനുഷ്യാവകാശസംഘടനയിൽ ചേർന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കെയ്‌ല ടർക്കി- സിറിയൻ ബോർഡറിലെത്തുന്നത് . അവിടെവെച്ച് ഐസിസിന്റെ പിടിയിലകപ്പെട്ട് സിറിയയിലെ അലെപ്പോയിൽ തടവറയിലാക്കപ്പെടുകയും ക്രൂരമായ ശാരീരികപീഢനത്തിനും മാനഭംഗത്തിനുമിരയാവുകയും ചെയ്തു. ജീവൻ രക്ഷിക്കാൻ ക്രൈസ്തവവിശ്വാസം ഉപേക്ഷിക്കുവാനും ഇസ്ലാം മതം സ്വീകരിക്കുവാനും ജിഹാദികൾ ഈ പെൺകുട്ടിയെ നിർബന്ധിച്ചു.അതിനു തയാറാകാതിരുന്നതിനാൽ ഏകാന്ത തടവറയും ക്രൂരമായ പീഢനങ്ങളും മരണത്തോളം ഈ ഇരുപത്തഞ്ചുകാരിക്ക് അനുഭവിക്കേണ്ടി വന്നു. 2015-ൽ അലെപ്പോയിലെ ഐസിസ് തടവറയിൽ വെച്ച് ബാഗ്ദാദി കെയ്‌ല മുള്ളറെ കൊലപ്പെടുത്തുകയാണുണ്ടായത്. മനുഷ്യാവകാശപ്രവർത്തക കെയ്‌ലയുടെ പാവനസ്മരണയായിട്ടാണ് ബാഗ്ദാദിയെ വധിച്ച സൈനീകനടപടിക്ക് ആപേരുനൽകിയതെന്ന് യു എസ് ദേശീയ സുരക്ഷാ ഉപദേശകൻ റോബർട്ട് ഒബ്രെയ്ൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.