ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെയെ രാഷ്ട്രപതി നിയമിച്ചു. അടുത്ത മാസം 18ന് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യും.
സുപ്രീംകോടതിയുടെ 47-മത് ചീഫ് ജസ്റ്റിസാണ് ബോബ്‌ഡെ. നിലവില്‍ സുപ്രീംകോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജിയാണ് ബോബ്‌ഡെ. ബോബ്‌ഡെയ്ക്ക് 2021 ഏപ്രില്‍ 23 വരെ കാലാവധിയുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മന്ത്രിസഭയിലെ മറ്റ് മുതിര്‍ന്ന മന്ത്രിമാരും സുപ്രീം കോടതിയിലെയും മറ്റ് ഹൈക്കോടതികളിലെയും നിരവധി മുതിര്‍ന്ന ജഡ്ജിമാരും ചടങ്ങില്‍ പങ്കെടുക്കും. സുരക്ഷാ മുന്‍കരുതലുകളുടെ പശ്ചാലത്തില്‍ അതിഥികളുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്.തന്റെ പിന്‍ഗാമിയായി ജസ്റ്റിസ് ബോബ്‌ഡെയെ നിയമിക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് കേന്ദ്രത്തിനോട് ശുപാര്‍ശ ചെയ്തിരുന്നു. ജസ്റ്റിസ് ബോബ്‌ഡെ സത്യപ്രതിജ്ഞ ചെയ്യുന്നതിന് ഒരു ദിവസം മുമ്ബ് നവംബര്‍ 17 ന് ഗോഗോയ് വിരമിക്കും.
ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ്….
