ഇടുക്കി: ഭൂവിനിയോഗ ബില്‍ ഭേദഗതി പൂര്‍ണമായും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇടുക്കി ജില്ലയില്‍ പുരോഗമിക്കുന്നു. പാല്, പത്ര വിതരണം, വിവാഹ യാത്രകള്‍ തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍.അതേസമയം, ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നില്ലെന്നും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇടുക്കിയില്‍ പുരോഗമിക്കുന്നു…
