എടത്വ: ദൈവദാസന്‍ പുത്തന്‍ പറമ്പില്‍ തൊമ്മച്ചന്റെ 111 ാം ചരമ വാര്‍ഷികാചരണം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ ആരംഭിച്ചു. നവംബര്‍ ഒന്നിന് സമാപിക്കും.ഒക്ടോബര്‍ 31 ന് രാവിലെ ആറിന് കുര്‍ബാന, 13 മണി ആരാധന, കുമ്പസാരം. ചരമ വാര്‍ഷിക ദിന ചടങ്ങുകള്‍ ഒന്നിന് നടക്കും. ആറിന് കുര്‍ബാന, ഏഴിന് കുര്‍ബാന, ഒപ്പീസ്, 11 ന് പച്ച, തായങ്കരി, കൊച്ചമ്മനം എന്നിവിടങ്ങളില്‍ നിന്നും പള്ളിയിലേക്ക് തീര്‍ഥാടന പദയാത്ര, 11.15 ന് കുര്‍ബാന, സന്ദേശം, തുടര്‍ന്ന് കബറിടത്തില്‍ ഒപ്പീസ് വികാരി ജനറല്‍ മോണ്‍ ജോസഫ് വാണിയപ്പുരയ്ക്കല്‍ കാര്‍മികത്വം വഹിക്കും. 12.30 ന് നേര്‍ച്ചഭക്ഷണ വിതരണം. വികാരി ഫാ. മാത്യു ചൂരവടി, ഫാ. സിബിച്ചന്‍ പുതിയിടം, ഫാ. തോമസ് വെട്ടിക്കാലായില്‍, സിസ്റ്റര്‍ അനറ്റ് ചാലങ്ങാടി, സാബു കരിക്കംപള്ളി, ഔസേഫ് മത്തായി ഓടേറ്റില്‍ എന്നിവര്‍ നേതൃത്വം നല്‍കും
ദൈവദാസന്‍ പുത്തന്‍ പറമ്പില്‍ തൊമ്മച്ചന്റെ ചരമ വാര്‍ഷികാചരണം നവംബര്‍ ഒന്നിന്…
