വാർത്തകൾ
🗞🏵 *അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തിനിടെ ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടു.* അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തിനിടെയാണ് ബാഗ്ദാദി കൊല്ലപ്പെട്ടതെന്നും ട്രംപ് പറഞ്ഞു. അമേരിക്കൻ പട്ടാളത്തിന്റെ വേട്ടനായ്ക്കൾ ഇയാളെ ഒരു ഗുഹയിലേയ്ക്ക് ഓടിച്ചു കയറ്റി കടിച്ചുകീറുകയായിരുന്നു. തൽസമയം ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടി ഇയാൾ ഛിന്നിച്ചിതറുകയായിരുന്നു. അനേകം ക്രൈസതവരെയും യസീദികളെയും ക്രൂരമായി പീഡിപ്പിച്ചു കൊല്ലുകയും സ്ത്രീകളെ ബലാൽസംഗം ചെയ്യുകയും അടിമകളായി വിൽക്കുകയും ചെയ്യുന്ന ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്സ് ന്റെ (ഐഎസ്) ന്റ തലവനും സ്വയം പ്രഖ്യാപിത ഖലീഫയുമായിരുന്നു ഇയാൾ
🗞🏵 *ഉരുൾപൊട്ടലില്‍ സര്‍വതും നഷ്ടമായ ആദിവാസി കോളനി നിവാസികള്‍ക്ക് പ്രളയദുരിതാശ്വാസ ക്യാംപില്‍ താമസിച്ചില്ലെന്ന കാരണം പറഞ്ഞ് ധനസഹായം നിരസിച്ചതായി പരാതി.* മലപ്പുറം കവളപ്പാറ ഉള്‍പ്പെടുന്ന പോത്തുകൽ പഞ്ചായത്തിലെ മുണ്ടേരി വനത്തില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്കാണ് സഹായം ലഭിക്കാത്തത്.
🗞🏵 *വാളയാര്‍ കേസിൽ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ക്കെതിരെ പബ്ലിക് പ്രോസിക്യൂട്ടര്‍.* സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ മൂകസാക്ഷിയായാല്‍ പ്രതിയെ വിട്ടയയ്ക്കും. കേസ് തോറ്റ ശേഷം പ്രതിഭാഗം വക്കീലിനെ പഴിച്ചിട്ട് കാര്യമില്ലെന്നും വിമര്‍ശനം. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ലതാ ജയരാജിനെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്.
🗞🏵 *ലഹോറിലെ സർവീസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ആരോഗ്യനില വഷളായി.*
🗞🏵 *കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ ഇന്ത്യയിൽ അപകടകരമായ രീതിയിൽ പെരുകുന്നു.* രേഖപ്പെടുത്തപ്പെട്ടതു പ്രകാരം 2017 വർഷത്തിലെ ഓരോ ദിവസവും 350 കുറ്റകൃത്യങ്ങളാണ് കുട്ടികൾക്കെതിരേ നടന്നത്.
🗞🏵 *ഷിർവ ഡോണ്‍ ബോസ്കോ സ്കൂൾ പ്രിൻസിപ്പലും ഷിർവ ഇടവക സഹവികാരിയുമായിരുന്ന ഫാ. മഹേഷ് ഡിസൂസയുടെ (36) മരണവുമായി ബന്ധപ്പെട്ടു പോലീസ് അന്വേഷണം ഊർജിതമാക്കി.* കഴിഞ്ഞ 11നു രാത്രി പള്ളിയുമായി ബന്ധപ്പെട്ട യോഗം കഴിഞ്ഞു തന്റെ മുറിയിലേക്ക് പോയ ഫാ. മഹേഷിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. അന്നു രാവിലെ അധ്യാപക പരിശീലന പരിപാടിയിലും അദ്ദേഹം പങ്കെടുത്തിരുന്നു.
🗞🏵 *കേരള ക്രിക്കറ്റ് അസോസിയേഷനു (കെസിഎ) കേരളത്തിൽ സ്വന്തമായി സ്റ്റേഡിയം നിർമിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോവുമെന്നും കലൂർ നെഹ്റു സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾക്കു പ്രധാന്യം നൽകുമെന്നും ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ്.* സ്വന്തമായി സ്റ്റേഡിയം നിർമിക്കുന്പോൾ കൊച്ചിക്കായിരിക്കും ആദ്യ പരിഗണന.
🗞🏵 *നഗരത്തിലെ വെള്ളക്കെട്ട് വിഷയത്തിൽ ഹൈബി ഈഡൻ എംപിയുടെ പ്രസ്താവനയ് ക്കെതിരേ മേയർ സൗമിനി ജെയിൻ.* നേട്ടങ്ങൾ സ്വന്തം പേരിലാക്കുന്നവർ ഉത്തരവാദിത്വങ്ങൾ കൂടി തനിക്കുണ്ടെന്നു മനസിലാക്കി പെരുമാറണമെന്ന് അവർ പറഞ്ഞു. കോർപറേഷൻ പരിധിയിലെ പ്രശ്നങ്ങളുടെ യഥാർഥ കാരണങ്ങൾ കൃത്യമായി അറിയുന്നയാളാണ് ഹൈബി ഈഡൻ. ഇപ്പോഴത്തെ ഭാവമാറ്റത്തിന്റെ കാരണവും ഉദ്ദേശ്യവുമെന്താണെന്നു മനസിലാവുന്നില്ലെന്നും മേയർ പറഞ്ഞു.
🗞🏵 *എയ്ഡഡ് കോളജുകളിലെ അധിക അധ്യാപക തസ്തികയ്ക്കു സർവകലാശാലയുടെ അനുമതി ലഭിച്ചാലും സർക്കാരിന്റെ അംഗീകാരമില്ലാതെ ശന്പളത്തിന് അർഹതയുണ്ടാവില്ലെന്നു ഹൈക്കോടതി.* ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രഫ. ബിന്ദു ജോണിന് മുൻകാല പ്രാബല്യത്തോടെ സർക്കാർ ശന്പളം നൽകണമെന്ന സിംഗിൾബെഞ്ചിന്റെ വിധിക്കെതിരേ സർക്കാർ നൽകിയ അപ്പീൽ അനുവദിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം.
🗞🏵 *ചുണ്ടൻ വള്ളങ്ങളുടെ അഭിമാനപ്പോരാട്ടം നടന്ന കൈനകരിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ(ട്രോപ്പിക്കൽ ടൈറ്റൻസ്) ചാന്പ്യനും നിലനിർത്തി.* പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ(റേജിംഗ് റോവേഴ്സ്) രണ്ടാം സ്ഥാനവും യുബിസി കൈനകരി തുഴഞ്ഞ ചന്പക്കുളം ചുണ്ടൻ(കോസ്റ്റ് ഡോമിനേറ്റേഴ്സ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
🗞🏵 *ഫാസിസ്റ്റ് പ്രവണതയ്ക്കു ബദലായി ഇടതുപക്ഷ പാർട്ടികളുടെ യോജിച്ച പ്രവർത്തനം ശക്തിപ്പെടുത്തണമെന്നു സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ പറഞ്ഞു.* തൃശൂരിൽ നടന്ന കമ്യൂണിസ്റ്റ് ഇന്റർനാഷണൽ നൂറാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
🗞🏵 *കേരള ആരോഗ്യ സർവകലാശാലയിൽ സർക്കാർ നിർദേശിച്ചയാളെ ഒഴിവാക്കി ഡോ. മോഹൻ കുന്നുമ്മലിനെ വൈസ് ചാൻസലറായി ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിയമിച്ചു.* സർക്കാർ നിർദേശിച്ച ഡോ. പ്രവീണ്‍ ലാൽ കുറ്റിച്ചിറയെയും പട്ടികയിലുൾപ്പെട്ടിരുന്ന മുൻ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ മകൻ ഡോ. വി. രാമൻകുട്ടിയെയും ഒഴിവാക്കിയാണു അവസാന പേരുകാരനായ മോഹൻ കുന്നുമ്മലിനെ നിയമിച്ചത്. വിസിയായിരുന്ന ഡോ. എം.കെ.സി. നായരുടെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണു പുതിയ നിയമനം.
🗞🏵 *മധ്യ- കിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ‘ക്യാർ’ ചുഴലിക്കാറ്റ് അതിശക്തമായി.* മണിക്കൂറിൽ 12 കിലോമീറ്റർ വേഗത്തിൽ നീങ്ങിക്കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ് വടക്കുപടിഞ്ഞാറ് ദിശയിലേക്കാണു പോകുന്നത്.കേരളതീരത്തും തീരത്തോടു ചേർന്ന കടൽമേഖലയിലും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും നിരീക്ഷണകേന്ദ്രം അറിയിച്ചു.
🗞🏵 *കാർഷികമേഖലയോടും കർഷകരോടും സർക്കാർ പുലർത്തുന്ന അനാസ്ഥയും വിവേചനവും അവസാനിപ്പിക്കണമെന്നു സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.* പകലന്തിയോളം പണിയെടുത്തിട്ടും കർഷകർ കൊടിയ ദാരിദ്ര്യത്തിന് ഇരകളായിത്തീരുന്ന ദയനീയാവസ്ഥ സർക്കാർ കണ്ടില്ലെന്നു നടിക്കുന്നത് അപലപനീയമാണ്.
🗞🏵 *പാലാ ഉപതെരഞ്ഞെടുപ്പു ദിവസം യുഡിഎഫ് സ്ഥാനാർഥിയെ പരാജയപ്പെടുതാൻ ബോധപൂർവ ശ്രമം നടത്തിയവരും പരസ്യ പ്രസ്താവന നടത്തി രാഷ്ട്രീയ വഞ്ചന കാട്ടിയവരും മുന്നണിക്കകത്തെ ധാരണകളേക്കുറിച്ച് പറയുന്നത് അപഹാസ്യമാണെന്ന് കേരളാ കോൺഗ്രസ് നേതാവ് തോമസ് ചാഴിക്കാടൻ എംപി.*
🗞🏵 *ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിനെ (ഐസിസി) പരിഹസിച്ച് കേന്ദ്രമന്ത്രിയും മുൻ ബിസിസിഐ അധ്യക്ഷനുമായ അനുരാഗ് ഠാക്കൂര്‍.* ബിസിസിഐ ഇല്ലെങ്കില്‍ ഐസിസി ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.ബിസിസിഐ നല്കുന്ന ഗ്രാന്റ് ഓര്‍മ്മിപ്പിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം.
🗞🏵 *കർണാടകയിലെ ബംഗളൂരുവിൽ ബംഗ്ലാദേശില്‍ നിന്നുള്ള 30 കുടിയേറ്റക്കാര്‍ പിടിയിൽ.* സിറ്റി ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് അനധികൃത കുടിയേറ്റക്കാർ പിടിയിലായത്.
🗞🏵 *അഴിമതിക്കും തൊഴിലില്ലായ്മയ്ക്കും എതിരേ ഇറാക്കി ജനത ആരംഭിച്ച പ്രതിഷേധം കെട്ടടങ്ങുന്നില്ല.* മൂന്ന് ആഴ്ച്ചത്തെ ഇടവേളയ്ക്കുശേഷം ആരംഭിച്ച പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 63 ആയി. 2,590 പേർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ചയാണ് വീണ്ടും ഇറാക്കി ജനത പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
🗞🏵 *മഹാരാഷ്ട്രയിലെ മുംബൈയിൽനിന്നും 17 മത്സ്യത്തൊഴിലാളികളെ നാവികസേന രക്ഷപ്പെടുത്തി.* മത്സ്യബന്ധന ബോട്ട് തകരാറിലായതിനെ തുടർന്നു കടലിൽ അകപ്പെട്ട തൊഴിലാളികളെയാണ് ഐഎൻഎസ് തെഗ് രക്ഷപ്പെടുത്തിയത്.
🗞🏵 *ലാറ്റിനമേരിക്കൻ രാജ്യമായ ചിലിയിൽ പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേറാ മന്ത്രിസഭയിലെ അംഗങ്ങളെ മുഴുവൻ പുറത്താക്കി.* പുതിയ സർക്കാർ രൂപീകരിക്കുന്നതിനായാണു നീക്കം. എന്തു തരത്തിലുള്ള മന്ത്രിസഭാ പുനഃസംഘടനയാണു പിനേറാ ലക്ഷ്യമിടുന്നതെന്നു വ്യക്തമല്ല.
🗞🏵 *തൊണ്ണൂറുകളിൽ ഓസ്ട്രേലിയയെ ഭീതിയിലാഴ്ത്തിയ ബാക്പാക്കർ കില്ലർ ഇവാൻ മിലറ്റ് മരിച്ചു.* 74-ാം വയസിലായിരുന്നു അന്ത്യം. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയവെ കാൻസർ ബാധിച്ച മിലറ്റ്, സിഡ്നിയിലെ ആശുപത്രിയിലാണു മരിച്ചത്.
🗞🏵 *കേരളത്തിലെ ബിജെപി നേതാവ് പി.എസ്. ശ്രീധരൻ പിള്ളയെ മിസോറാം ഗവർണറായി നിയമിച്ചതിനെതിരേ പ്രതിഷേധവുമായി മിസോറാമിലെ വിദ്യാർഥി സംഘടന.* മിസോ സിർലൈ പൗൾ (എംഇസഡ്പി), കോണ്‍ഗ്രസ് സംഘടനകളാണ് പ്രതിഷേധത്തിന്റെ മുൻനിരയിൽ നിൽക്കുന്നത്.
🗞🏵 *അമേരിക്കയിലെ നോർത്ത് കരോളിന സംസ്ഥാനത്ത് വാഹനാപകടത്തിൽ മലയാളികളായ അമ്മയും മകനും മരിച്ചു.* ജൂലി എബ്രഹാം (41) മകൻ നിക്കോളാസ് എബ്രഹാം (6) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ വേക്ക് കൗണ്ടിയിലെ ഹൈവേയിലാണ് അപകടമുണ്ടായത്.
🗞🏵 *വാളയാർ പെണ്‍കുട്ടികളുടെ മരണത്തിൽ പ്രതികളെ വെറുതെവിട്ട വിധിക്കെതിരേ പോലീസ് അപ്പീൽ നൽകും.* വിധിപ്പകര്‍പ്പ് ലഭിച്ചാലുടന്‍ പരിശോധിച്ച് അപ്പീല്‍ നല്‍കുമെന്ന് തൃശൂര്‍ റേഞ്ച് ഡിഐജി എസ് സുരേന്ദ്രന് പറഞ്ഞു.
🗞🏵 *കരമനയിലെ ഒരു കുടുംബത്തിലെ ഏഴു പേരുടെ മരണത്തിൽ പോലീസിനെതിരേയും ആരോപണം.* ഇഷ്ടദാനം കിട്ടിയ ഭൂമിയിൽ പങ്കുതരണമെന്ന് പോലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായാണു കാര്യസ്ഥൻ രവീന്ദ്രൻ നായരുടെ പരാതി. ഒരു അഞ്ച് സെന്റെങ്കിലും തനിക്ക് തന്നുകൂടെയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ചോദിച്ചെന്നും രവീന്ദ്രൻ നായർ വെളിപ്പെടുത്തി.
🗞🏵 *കൊല്ലത്ത് നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.* അഞ്ചല്‍ പനച്ചിവിള സ്വദേശി ഫാരിസ് (45) ആണ് അറസ്റ്റിലായത്. ഈ മാസം ആദ്യമാണ് സംഭവം. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ വീടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
🗞🏵 *കൊച്ചി നഗരസഭാ മേയർ സൗമിനി ജെയിനെ മാറ്റാൻ ധാരണ.* ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ ഇതുസംബന്ധിച്ച് ധാരണയായി. മേയറെയും മുഴുവൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെയും മാറ്റാന്‍ തീരുമാനിച്ചതായും ഇക്കാര്യം കെപിസിസി അധ്യക്ഷനെ അറിയിക്കുമെന്നും ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് കെ. ബാബു അറിയിച്ചു.
🗞🏵 *മൻ കി ബാത്തിൽ അയോധ്യ വിഷയം പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.* അടുത്ത മാസം 17-ന് മുന്‍പ് അയോധ്യ കേസിൽ സുപ്രീം കോടതി വിധി പുറപ്പടുവിക്കാനിരിക്കെയാണ് മോദി പ്രതിമാസ റേഡിയോ പ്രഭാഷണത്തിൽ വിഷയം പരാമർശിക്കുന്നത്.
🗞🏵 *വാളയാർ പീഡനക്കേസിന്റെ അന്വേഷണം മുൻകൂട്ടി തയാറാക്കിയ തിരക്കഥ പോലെയാണെന്ന് ഷാഫി പറന്പിൽ എംഎൽഎ.* സ്വതന്ത്ര ഏജൻസിയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നാണ് തങ്ങളുടെ ആവശ്യം. വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും ഷാഫി പറഞ്ഞു.
🗞🏵 *ഹരിയാനയിൽ മനോഹർ ലാൽ ഖട്ടർ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.* രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സത്യദിയോ നരൈൻ ആര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രിയായി ജനനായക് ജനതാ പാർട്ടി നേതാവ് ദുഷ്യന്ത് ചൗട്ടാലയും സത്യപ്രതിജ്ഞ ചെയ്തു.
🗞🏵 *റിസര്‍വ് ബാങ്കിന്റെ കരുതല്‍ ശേഖരത്തില്‍ നിന്ന് സ്വര്‍ണ്ണം വില്ക്കാന് ഒരുങ്ങുന്നതായുള്ള വാർത്തകൾ തള്ളി റിസർവ് ബാങ്ക്.* ഇതു സംബന്ധിച്ച് പുറത്തുവന്നത് തെറ്റായ റിപ്പോർട്ടുകളാണ്. സ്വർണത്തിന് മേൽ യാതോരുവിധത്തിലുള്ള ക്രയവിക്രയവും നടത്തിയിട്ടില്ലെന്നും ആർബിഐ വൃത്തങ്ങൾ വിശദമാക്കി.
🗞🏵 *രാജ്യത്തെ ജനങ്ങൾക്ക് ദീപാവലി ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്ത്.* നന്മയുടെ സന്ദേശമാണ് ദീപാവലി നൽകുന്നത്. പെണ്‍കുട്ടികൾ രാജ്യത്തിന്റെ സന്പത്താണ്. പുരാണങ്ങളും ഇതിഹാസങ്ങളും ഇതാണ് നമ്മളെ പഠിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
🗞🏵 *വാളയാർ പീഡനക്കേസിലെ പ്രതികൾക്കു ശിക്ഷ ഉറപ്പാക്കണമെന്ന് പെൺകുട്ടികളുടെ അമ്മ.* പ്രതികളെ കോടതി വെറുതെ വിട്ടതിനെതിരെ പോലീസ് അപ്പീൽ പോകുന്നതിൽ വിശ്വാസമില്ല. ഈ പോലീസ് ഇനി കേസ് അന്വേഷിച്ചിട്ട് കാര്യമില്ലെന്നും പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
🗞🏵 *പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശനത്തിന് വ്യോമപാത നിഷേധിച്ച് പാക്കിസ്ഥാൻ.* പാക് വ്യോമപാത വഴി മോദിയുടെ വിമാനത്തിന് കടന്നുപോകാനുള്ള അനുമതി നൽകില്ലെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷനെ പാക്കിസ്ഥാൻ ഭരണകൂടം അറിയിച്ചു.
🗞🏵 *തിരുച്ചിറപ്പള്ളി കുഴൽക്കിണറിൽ വീണ രണ്ടര വയസ്സുകാരനെ രക്ഷിച്ചു എന്ന പേരിൽ പ്രചരിക്കുന്നത് 2017 ലെ വീഡിയോ.* അതുപോലെതന്നെ, കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരനെ രക്ഷപ്പെടുത്തിയതായി വ്യാജ സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. കുട്ടിയെ രക്ഷപ്പെടുത്തുന്നതായും ആശുപത്രിയിലേക്കു മാറ്റുന്നതായുമുള്ള ഒരു വീഡിയോ പങ്കുവച്ചാണ് വ്യാജ പ്രചാരണം നടക്കുന്നത്.
🗞🏵
*പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യോമപാത നിഷേധിച്ച പാക്ക് നടപടിയ്ക്കെതിരെ അന്തര്‍ ദേശീയ സിവില്‍ ഏവിയേഷന്‍ സംഘടനയെ സമീപിക്കാനൊരുങ്ങി ഇന്ത്യ* . പാകിസ്ഥാന്റെ നടപടി അന്താരാഷ്ട്ര വൈമാനിക ഉടമ്പടികളുടെ ലംഘനമാണെന്ന് ഇന്ത്യ ദേശീയ സിവില്‍ ഏവിയേഷന്‍ സംഘടനയിൽ അറിയിക്കും
🗞🏵 *ഇന്ത്യയിലേക്ക് വീണ്ടും പണമിറക്കാൻ നിക്ഷേപകർ മത്സരിക്കുന്നു.* ഇക്വിറ്റി വിപണിയിലേക്ക് 3,769.56 കോടി രൂപയും ഡെബ്റ്റ് സെഗ്മെന്റിലേക്ക് 58.4 കോടി രൂപയും നിക്ഷേപമായി എത്തി. ആകെ നിക്ഷേപമായി എത്തിയത് 3,827.9 കോടി രൂപയാണ്. ഒക്ടോബര്‍ മാസം ഇതുവരെ ഫോറിന് പോര്‍ട്ട് ഫോളിയോ നിക്ഷേപകരില്‍ (എഫ്പിഐ) നിന്ന് 3,800 കോടിയിലധികമാണ് ഇന്ത്യന്‍ മൂലധന വിപണിയിലേക്ക് എത്തിയത്
🗞🏵 *മുന്‍ പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ആരോഗ്യനില അതീവ ഗുരുതരം.* ആരോഗ്യ നില വഷളായിട്ടും ഷെരീഫിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഷെരീഫിനെ കൊല്ലാനുള്ള ശ്രമമായിരുന്നു ഇതെന്നാണ് കുടുംബം ആരോപിക്കുന്നത്.
🗞🏵 *വത്തിക്കാനില്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ തള്ളിക്കളഞ്ഞ്* പരിശുദ്ധ സിംഹാസനത്തിന്റെ പൈതൃക സമ്പത്തു കൈകാര്യം ചെയ്യുന്ന വകുപ്പിന്റെ മേധാവിയായ മോണ്‍. ഗലന്തീനോ. പരിശുദ്ധ സിംഹാസനത്തിന്റെ നിലവിലെ സ്ഥിതി വിവിധ ഭൂഖണ്ഡങ്ങളിലെ രാഷ്ട്രങ്ങളുടെ നിലയിലും ഏതൊരു കുടുംബത്തിന്റെയും നിലയില്‍ നിന്ന് വ്യത്യസ്ഥമല്ലെന്നും ചിലനേരങ്ങളിൽ ചിലവുകളെ വരവുനോക്കി പുനഃക്രമീകരിക്കേണ്ട ആവശ്യകതയുള്ളതുപോലെ തന്നെയാണ്
🗞🏵 *ആമസോൺ മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിവാഹ ജീവിതം നയിക്കുന്നവർക്ക് പൗരോഹിത്യം നൽകണമെന്ന് സിനഡ് പിതാക്കന്മാർ മാർപാപ്പയോട് ആവശ്യപ്പെട്ടു.* ആമസോൺ മേഖലയിൽ വിവാഹിതരായവരെ പൗരോഹിത്യ ശുശ്രൂഷക്കായി പരിഗണിക്കാനും, സ്ത്രീകളെ ഡീക്കൻ പദവിയിലേക്ക് നിയമിക്കുന്നതിനെ കുറിച്ച് പഠിക്കാൻ കമ്മീഷനെ നിയമിക്കാനും ശുപാർശ ചെയ്യുന്ന 33 പേജുള്ള രേഖ സിനഡ് പിതാക്കന്മാർ വോട്ടെടുപ്പിലൂടെയാണ് പാസ്സാക്കിയിരിക്കുന്നത്.
🗞🏵 *ജീവിതത്തിന്റെ ലക്ഷ്യമെന്നത് തൊഴിലിലൂടെ സ്വയം മഹത്വം നൽകാനാവരുതെന്നും ദൈവത്തിന് മഹത്വം നൽകുക* എന്നതായിരിക്കണമെന്നും അമേരിക്കയിലെ പ്രമുഖ ടെലിവിഷൻ താരം പട്രീഷ്യ ഹീറ്റൺ. ‘ദി ലേറ്റ് ഷോ വിത്ത് സ്റ്റീഫൻ കോൾബേർട്ട്’ എന്ന പരിപാടിയിലാണ് തന്റെ ക്രൈസ്തവ വിശ്വാസത്തിന്, പട്രീഷ്യ ഹീറ്റൺ ടെലിവിഷൻ സ്ക്രീനിലൂടെ അനേകം പേർക്ക് സാക്ഷ്യം നൽകിയത്.
🗞🏵 *ഡൽഹിയിൽ മദ്യത്തിനു വില കുറയും.* എക്സൈസ് നയത്തിൽ മാറ്റം വരുത്താൻ ഡൽഹി സർക്കാർ തീരുമാനിച്ചതോടെയാണു മദ്യത്തിനു വില കുറയുക. ഡൽഹിക്കു തൊട്ടടുത്തുള്ള ഹരിയാനയിലേക്കു കുറഞ്ഞവിലയിൽ മദ്യം വാങ്ങാനായി ഉപഭോക്താക്കൾ പോകുന്നത് ഒഴിവാക്കാമെന്നും സർക്കാർ കണക്കുകൂട്ടുന്നു.
🗞🏵 *വാളയാർ പീഡനക്കേസിന്റെ അന്വേഷണം സ്വതന്ത്ര ഏജൻസിയെ ഏൽപിക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.* സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ മേൽക്കോടതിയിൽ അപ്പീൽ നൽകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
🗞🏵 *വാളയാർ പീഡനക്കേസ് പ്രതികൾക്കു പാർട്ടിയുമായി ബന്ധമില്ലെന്നു സിപിഎം.* വാളയാർ പീഡനക്കേസ് പ്രതികൾക്കു ഭരണകക്ഷി ബന്ധമെന്ന ആരോപണവുമായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മയുടെ ആരോപണത്തോടു പ്രതികരിക്കവെ പുതുശേരി ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസിൽ പാർട്ടി ഇടപെട്ടിട്ടില്ലെന്നും അപ്പീൽ പോകണമെന്നും സുഭാഷ് ചന്ദ്രബോസ് പറഞ്ഞു.
🗞🏵 *കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നു കേന്ദ്ര സർക്കാരിനോടു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.* കർഷകരുടെ ഉത്പന്നങ്ങൾക്കു ന്യായമായ വിലപോലും ലഭിക്കുന്നില്ലെന്നും ഈ വില ലഭിക്കുന്നുണ്ടെന്നു ഉറപ്പാക്കുന്നതാണ് സർക്കാരിന്റെ “രാജധർമം’ എന്നും സോണിയ ചൂണ്ടിക്കാട്ടി. 50,000 കോടി രൂപ ഇതിലൂടെ നഷ്ടമുണ്ടായെന്നും കർഷകർക്ക് ഇതു കറുത്ത ദീപാവലിയാണെന്നും സോണിയ പത്രക്കുറിപ്പിൽ കുറ്റപ്പെടുത്തി.
🗞🏵 *സംവിധായകൻ ശ്രീകുമാർ മേനോനെതിരായ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടി മഞ്ജു വാര്യരുടെ മൊഴിയെടുത്തു.* ശ്രീകുമാർ സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം ദുഷ്പ്രചരണങ്ങൾ നടത്തിയെന്നും മോശക്കാരിയാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചുവെന്നും മഞ്ജു മൊഴി നൽകിയെന്നാണ് വിവരം.
☘☘🍁☘☘🍁☘☘🍁☘☘
*ഇന്നത്തെ വചനം*
ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കില്‍ അതിനുമുമ്പേഅത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞുകൊള്ളുവിന്‍.
നിങ്ങള്‍ ലോകത്തിന്‍േറ തായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്‍േറതല്ലാത്തതുകൊണ്ട്, ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തെരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു.
ദാസന്‍യജമാനനെക്കാള്‍ വലിയവനല്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞവചനം ഓര്‍മിക്കുവിന്‍. അവര്‍ എന്നെ പീഡിപ്പിച്ചുവെങ്കില്‍ നിങ്ങളെയും പീഡിപ്പിക്കും. അവര്‍ എന്‍െറ വചനം പാലിച്ചുവെങ്കില്‍ നിങ്ങളുടേതും പാലിക്കും.
എന്നാല്‍, എന്‍െറ നാമം മൂലം അവര്‍ ഇതെല്ലാം നിങ്ങളോടു ചെയ്യും. കാരണം, എന്നെ അയച്ചവനെ അവര്‍ അറിയുന്നില്ല.
ഞാന്‍ വന്ന് അവരോടു സംസാരിച്ചിരുന്നില്ലെങ്കില്‍ അവര്‍ക്കു പാപം ഉണ്ടാകുമായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ അവരുടെ പാപത്തെക്കുറിച്ച് അവര്‍ക്ക് ഒഴികഴിവില്ല.
എന്നെ ദ്വേഷിക്കുന്നവന്‍ എന്‍െറ പിതാവിനെയും ദ്വേഷിക്കുന്നു.
മറ്റാരും ചെയ്തിട്ടില്ലാത്ത പ്രവൃത്തികള്‍ ഞാന്‍ അവരുടെയിടയില്‍ ചെയ്തില്ലായിരുന്നുവെങ്കില്‍, അവര്‍ക്കു പാപമുണ്ടാകുമായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ അവര്‍ എന്നെയും എന്‍െറ പിതാവിനെയും കാണുകയും ദ്വേഷിക്കുകയും ചെയ്തിരിക്കുന്നു.
അവര്‍ കാരണം കൂടാതെ എന്നെ വെറുത്തു എന്ന് അവരുടെ നിയമത്തില്‍ എഴുതപ്പെട്ടിരിക്കുന്ന വചനം പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത്.
യോഹന്നാന് 15 : 18-25
☘☘🍁☘☘🍁☘☘🍁☘☘
*വചന വിചിന്തനം*
സീറോ മലബാര്‍ ഏലിയാ ശ്ലീവാ മൂശാക്കാലം ഏട്ടാം തിങ്കള്‍ ഒക്ടോബര്‍ 28 യോഹ. 15: 18-25 മിശിഹാ നമ്മെ തിരഞ്ഞെടുത്തു
ദൈവത്തിന്റെ സ്വന്തമായി തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂടെ എപ്പോഴും സഹനങ്ങള്‍ ഉണ്ടായിരിക്കും. വിദ്വേഷവും പീഡനവും അവരുടെ മേല്‍ ചൊരിയപ്പെടും. അപ്പോഴെല്ലാം ക്രിസ്തുവില്‍ ആശ്രയമര്‍പ്പിച്ച് ജീവിക്കേണ്ടിയിരിക്കുന്നു. എത്ര വലിയ സഹനം നമുക്കുണ്ടായാലും ഓര്‍മ്മിക്കുക, ക്രിസ്തു സഹിച്ചതിന്റെ ഒപ്പം ഇതൊന്നും എത്തിയിട്ടില്ല എന്ന്.
☘☘🍁☘☘🍁☘☘🍁☘☘
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*