ഇത്തിത്താനം: പള്ളിയുടെ ഭണ്ഡാരം പൊളിച്ച്‌ പണം എടുത്ത കള്ളന്‍ പുതിയ താഴും താക്കോലും സമീപത്ത് വെച്ച്‌ രക്ഷപ്പെട്ടു. ഇത്തിത്താനം സെന്റ് മേരീസ് യാക്കോബായ പള്ളിയുടെ മുന്‍ഭാഗത്തുള്ള ഭണ്ഡാരം ആണ് ശനിയാഴ്ച രാത്രിയില്‍ കള്ളന്‍ പൊളിച്ചത്. നേര്‍ച്ചയായി ലഭിച്ച രൂപ എടുത്തശേഷമാണ് പൊളിച്ച താഴിനുപകരം പുതിയ താഴ് സമീപത്തുവെച്ചത്. ചിങ്ങവനം പൊലീസ് അന്വേഷണം ആരംഭിച്ചു.