കാഞ്ഞിരപ്പള്ളി: ഭൂപരിഷ്‌കരണ നിയമത്തില്‍ ഭേദഗതി വരുത്തി ഇളവ് ലഭിച്ച ഭൂമി തരം മാറ്റി ഉപയോഗിക്കുന്നതിന് പുതിയ വകുപ്പ് ഏര്‍പ്പെടുത്തുവാനും ഇളവ് ലഭിച്ച ഭൂമി മറ്റാവശ്യങ്ങള്‍ക്കായി തരം മാറ്റുകയോ വില്‍ക്കുകയോ ചെയ്താല്‍ പ്രസ്തുത ഭൂമിയും വസ്തുക്കളും സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിനും പുതിയ വകുപ്പിലൂടെ സാധ്യമാക്കുവാനുള്ള മന്ത്രിസഭയുടെ തീരുമാനം ജനദ്രോഹകരമെന്ന് കേരള കോണ്‍ഗ്രസ് (എം) പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മറ്റി അഭിപ്രായപ്പെട്ടു.
കേരളാ ഭൂപരിഷ്‌കരണനിയമത്തിലെ 81(1) ഇ വകുപ്പ് പ്രകാരം പ്രത്യേക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ഇളവ് ലഭിച്ച ഭൂമി മറ്റ് ആവശ്യങ്ങള്‍ക്കായി തരം മാറ്റുകയോ വില്‍ക്കുകയോ ചെയ്താല്‍ പ്രസ്തുത ഭൂമിയും വസ്തുക്കളും സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിന് നിയമത്തില്‍ പുതിയ വകുപ്പ് ഉള്‍പ്പെടുത്തുവാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
ഇളവ് ലഭിച്ച ഭൂമി തുണ്ടുകളാക്കി വില്‍പനയിലൂടെയോ അല്ലാതെയോ കൈമാറ്റം ചെയ്യുന്നത് തടയുന്നതിനാണ് നിയമത്തില്‍ 87എ എന്ന പുതിയ വകുപ്പ് ഉള്‍പ്പെടുത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളി, പാലാ പ്രദേശങ്ങളിലെ ഇളവ് ലഭിച്ച പല തോട്ടങ്ങളും തുണ്ടുകളക്കി വില്‍പന നടത്തുകയും സര്‍ക്കാര്‍ പുരയിടം എന്ന ഇനത്തില്‍ ഉള്‍പ്പെടുത്തി കരം സ്വീകരിക്കുകയും ചെയ്തു.
2014ല്‍ സര്‍ക്കാര്‍ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റില്‍ സമ്ബൂര്‍ണ്ണ കമ്ബ്യൂട്ടര്‍വല്‍ക്കരണം നടത്തിയശേഷം മാത്രമാണ് പുരയിടം എന്ന ഇനം റവന്യൂ രേഖകളില്‍ തോട്ടം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന കാര്യം ജനങ്ങള്‍ മനസ്സിലാക്കുന്നത്.
തോട്ടഭൂമിയില്‍ പുതിയ വീട് നിര്‍മ്മിക്കുവാനോ നിലവിലുള്ളത് പുതുക്കി പണിയുവാനോ വസ്തു മക്കള്‍ക്ക് ഭാഗ ഉടമ്ബടി നടത്തുവാനോ സാധിക്കാതെ വരുന്നതും ബാങ്കുകള്‍ വായ്പകള്‍ നല്‍കാതിരിക്കുകയും ചെയ്യുന്നത് ജനങ്ങള്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. റബ്ബര്‍, തേയില തോട്ടങ്ങള്‍ ഉല്പാദനചിലവിലുണ്ടായ വര്‍ദ്ധനവും സാമ്ബത്തിക നഷ്ടവും മൂലം തുണ്ടുകളാക്കിയും മറ്റും കൈമാറ്റം ചെയ്തിട്ടുണ്ട്.
പ്രതിസന്ധിയിലായ പല തോട്ടങ്ങളിലും തൊഴിലാളികള്‍ ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ രണ്ട് സെന്റു മുതല്‍ ഭൂമി കൈവശത്തിലും ഉടമസ്ഥതയിലുമുള്ള പതിനായിരക്കണക്കിന് ഭൂവുടമകള്‍ കോട്ടയം ഇടുക്കി ജില്ലകളിലായിട്ടുണ്ട്. അത്തരം ഭൂമികള്‍ വില്പനകള്‍ അസാധുവാക്കുവാനും ഭൂമികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുവാനും പുതിയ നിയമത്തില്‍ അനുശാസിക്കുന്നു എന്നതിനാല്‍ ഭൂവുടമകള്‍ പരിഭ്രാന്തിയിലാണെന്നും യോഗം വിലയിരുത്തി.
കാഞ്ഞിരപ്പള്ളി താലൂക്കിലെ മുണ്ടക്കയം, കൂവപ്പള്ളി, എരുമേലി വടക്ക്, ഇടക്കുന്നം വില്ലേജുകളിലെയും മീനച്ചില്‍ താലൂക്കിലെ കൊണ്ടൂര്‍, മീനച്ചില്‍, ഭരണങ്ങാനം, ഈരാറ്റുപേട്ട, പൂഞ്ഞാര്‍, തലപ്പലം, ളാലം, പൂവരണി വില്ലേജുകളിലെയും കര്‍ഷകരുടെയും ഭൂവുടമകളുടെയും വസ്തുക്കള്‍ പുരയിടം എന്ന് രേഖപ്പെടുത്തേണ്ടതിന് പകരം റവന്യൂ രേഖകളില്‍ തോട്ടമായി രേഖപ്പെടുത്തിയിരിക്കുന്നത് പുരയിടം എന്ന ഇനമായി രേഖപ്പെടുത്തുന്നതുവരെ കേരളാകോണ്‍ഗ്രസ് (എം) ന്റെ നേതൃത്വത്തില്‍ സമരപരിപാടികള്‍ ആരംഭിക്കുവാന്‍ കേരളാകോണ്‍ഗ്രസ് (എം) പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മറ്റി തീരുമാനിച്ചു.
കേരളത്തില്‍ ഒന്നരകോടി ജനങ്ങള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് മൂന്നരകോടിയായി ജനസംഖ്യ വര്‍ദ്ധിച്ചിട്ടും 1963ല്‍ നിലവില്‍ വന്ന നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിച്ച് രണ്ട് സെന്റ് ഭൂമിയുള്ളവനെപ്പോലും ദ്രോഹിക്കുന്ന രീതിയില്‍ സര്‍ക്കാര്‍തലത്തിലുള്ള തീരുമാനംമൂലം നട്ടംതിരിയുന്നവരെ സഹായിക്കുവാനായി രംഗത്തിറങ്ങുവാന്‍ പ്രവര്‍ത്തകര്‍ തയ്യാറാകണെമന്ന് യോഗം ആവശ്യപ്പെട്ടു.
21 ന് കേരളാകോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. ഉദ്ഘാടനം ചെയ്ത സമരപ്രഖ്യാപന കണ്‍വന്‍ഷനിലെ തീരുമാനപ്രകാരം സമര പരിപാടികളിലെ ആദ്യപടിയായി വില്ലേജ് ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുവാനും തീരുമാനിച്ചു.
പഞ്ചായത്ത് തലങ്ങളില്‍ നടക്കുന്ന സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുവാന്‍ പഞ്ചായത്തംഗങ്ങനേതൃത്വം നല്കും.