‘ക്യാര്‍’ ചുഴലിക്കാറ്റ്: മഹാരാഷ്ട്രയില്‍ ജാഗ്രത നിര്‍ദ്ദേശം
തിരുവനന്തപുരം: മധ്യകിഴക്കന്‍ അറബിക്കടലില്‍ രൂപംകൊണ്ട “ക്യാര്‍” ന്യൂനമര്‍ദം ചുഴലിക്കാറ്റായിമാറി.ചുഴലിക്കാറ്റിന്‍റെ പരമാവധി വേഗം മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെയാകാമെന്നാണ് മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
നിലവില്‍ “ക്യാര്‍” ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേയ്ക്ക് നീങ്ങുകയാണെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അടുത്ത 5 ദിവസങ്ങള്‍ക്കുള്ളില്‍ തീവ്ര ചുഴലിക്കാറ്റായി പരിണമിക്കുന്ന “ക്യാര്‍” ബുധനാഴ്ചയോടെ ഒമാന്‍ തീരം തൊടുമെന്നാണ് നിഗമനം.
“ക്യാര്‍” ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തില്‍ കേരളമില്ലെങ്കിലും അതിന്‍റെ സ്വാധീനം മൂലം ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു