പാരഡൈസ്: യുഎസ് സംസ്ഥാനമായ കലിഫോര്‍ണിയയില്‍ അനിയന്ത്രിതമായി കാട്ടുതീ പടരുന്നു. ജനവാസ മേഖലകളിലേക്കു തീ പടര്‍ന്ന് പിടിക്കാനുള്ള സാഹചര്യം മുന്‍നിര്‍ത്തി അമ്ബതിനായിരം പേരോട് മാറി താമസിക്കാന്‍ ഭരണകൂടം ഉത്തരവിട്ടു. തീ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള മേഖലകളിലാകെ റെഡ് ഫ്ലാഗ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
ശക്തമായി കാറ്റ് വീശുന്നതിനെ തുടര്‍ന്ന് തീ പടര്‍ന്നു പിടിക്കുകയായിരുന്നു. തീ ഇനിയും നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല. 21,900 ഏക്കറോളം സ്ഥലത്ത് തീ പടര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷയെ കരുതി 850,000ലേറെ ഉപഭോക്താക്കളുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചേക്കുമെന്ന് പസഫിക് ഗ്യാസ് ആന്‍ഡ് ഇലക്ട്രിക് കമ്ബനി മുന്നറിയിപ്പ് നല്കി.
കലിഫോര്‍ണിയയില്‍ വന്‍ കാട്ടുതീ പടരുന്നു;50,000 പേരെ ഒഴിപ്പിക്കുന്നു
