അമ്ബലപ്പുഴ: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമായതോടെ വ്യാപകമായി കൃഷി നാശം. അമ്ബലപ്പുഴ വടക്ക് പഞ്ചായത്ത് നീര്‍ക്കുന്നം നാനേകാട് പാടശേഖരണത്തിലാണ് വ്യാപകമായി കൃഷി നശിച്ചത്. ഇതോടെ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. 15ഓളം ചെറുകിട കര്‍ഷകര്‍ ചേര്‍ന്ന് 40 ഏക്കര്‍ ഭൂമിയില്‍ കൃഷി ചെയ്യുന്നിടതത്താണ് വ്യാപകമായി കൃഷിനാശമുണ്ടായത്.

. മഴയ്ക്ക് മുന്നേ നെല്ലിന് മുഞ്ഞ രോഗം ബാധിച്ചതിനാല്‍ അഞ്ച് തവണ മരുന്നടിച്ചിരുന്നു. ഈയിനത്തിലും കര്‍ഷകര്‍ക്ക് വന്‍ സാമ്ബത്തിക നഷ്ടമാണുണ്ടായത്. അതിന് പിന്നാലെയാണ് കനത്ത മഴയില്‍ 20 ഏക്കറോളം സ്ഥലത്തെ നെല്ല് നിലംപതിച്ചു. ഇത് യന്ത്രമുപയോഗിച്ച്‌ കൊയ്‌തെടുക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.
ഈ സാഹചര്യത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ കൃഷി വകുപ്പ് തയ്യാറാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.