തിരുവനന്തപുരം: അരൂരില്‍ പൂതന പരാമര്‍ശം തിരിച്ചടിയായെന്ന് സിപിഎം. ഷാനിമോള്‍ ഉസ്മാനെതിരായ കേസ് അനവസരത്തിലായെന്നും സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തി. ഉപതെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാന്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തിലായിരുന്നു സിപിഎം ആത്മപരിശോധന നടത്തിയത്.
മന്ത്രി ജി. സുധാകരന് നടത്തിയ പൂതന പ്രയോഗം അരൂര്‍ മണ്ഡലത്തില്‍ തിരിച്ചടിയായി. സ്ത്രീ വോട്ടര്‍മാരെ പൂതന പരാമര്‍ശം എതിരാക്കിയെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. അരൂരിലെ തോല്‍വി ജില്ലാ കമ്മിറ്റി പരിശോധിക്കും. ആവശ്യമെങ്കില്‍ തുടര്‍നടപടി സ്വീകരിക്കാനും സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
എറണാകുളത്ത് മഴ ഇടത് വോട്ടര്‍മാരെ ബൂത്തില്‍നിന്ന് അകറ്റി. മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയുടെ ചില പരാമര്‍ശങ്ങള്‍ ന്യൂനപക്ഷങ്ങളെ എതിരാക്കിയെന്നും സിപിഎം വിലയിരുത്തി.