തിരുവനന്തപുരം: അരൂരിലെ എൽഡിഎഫ് സ്ഥാനാർഥി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം തന്റെ മേൽ കെട്ടിവയ്ക്കാനാണു ശ്രമമെന്ന് പൊതുമരാമത്തു മന്ത്രി ജി. സുധാകരൻ. യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരേ നടത്തിയ “പൂതന’ പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു സുധാകരൻ.പൂതന പരാമർശം മൂലം എൽഡിഎഫ് സ്ഥാനാർഥിക്കു വോട്ട് പോയിട്ടില്ല. സിംപതി ഉണ്ടായിട്ടും കഷ്ടിച്ചു നിരങ്ങിയാണ് ഷാനിമോൾ ജയിച്ചത്. തോൽവിയുടെ ഉത്തരവാദിത്തം തന്റെ മേൽ കെട്ടിവയ്ക്കാനാണു ശ്രമം. രാഷ്ട്രീയ പ്രസ്ഥാനത്തിനകത്തിരുന്നു മാധ്യമങ്ങളുമായി ചേർന്ന് ചിലർ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. തനിക്കെതിരെ പണം നൽകി വാർത്ത വരുത്തുന്നുണ്ടെന്നും സുധാകരൻ ആരോപിച്ചു.പൂതനമാർക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നായിരുന്നു മന്ത്രി സുധാകരന്റെ വാക്കുകൾ. കള്ളം പറഞ്ഞും മുതലക്കണ്ണീർ ഒഴുക്കിയുമാണ് യുഡിഎഫ് ജയിക്കാൻ ശ്രമിക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.തന്നെ ’പൂതന’ എന്ന് വിളിച്ച് ആക്ഷേപിച്ച ജി. സുധാകരനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഷാനിമോൾ ഉസ്മാൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. പൊതു ജീവിതത്തിൽ താൻ ആദ്യമായിട്ടാണ് ഇത്തരമൊരു പരാമർശം കേൾക്കുന്നതെന്നും വളരെ നിന്ദ്യവും നീചവുമായിട്ടുള്ള പദപ്രയോഗമാണ് മന്ത്രി സുധാകരൻ നടത്തിയിട്ടുള്ളതെന്നും ഷാനിമോൾ കുറ്റപ്പെടുത്തി.
പൂതന പരാമർശം മൂലം എൽഡിഎഫ് സ്ഥാനാർഥിക്കു വോട്ട് പോയിട്ടില്ല, കഷ്ടിച്ചു നിരങ്ങിയാണ് ഷാനിമോൾ ജയിച്ചതെന്ന് സുധാകരന്….
