ഭാരത സർക്കാരിന്റെ ന്യൂനപക്ഷ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം പ്രകാരം ന്യൂനപക്ഷ സമുദായങ്ങളിൽ പെടുന്ന പ്രൊഫഷണൽ /സാങ്കേതിക കോഴ്സുകളിൽ പഠിക്കുന്ന എം. സി. എം സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികൾ 2019, ഒക്ടോബർ 31ന് മുൻപ് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ടതാണ്. 2019-20ൽ രെജിസ്ട്രേഷൻ നടത്താത്ത പ്രൊഫഷണൽ /സാങ്കേതിക കോഴ്സുകൾ നടത്തുന്ന സംസ്ഥാനത്തെ എല്ലാ യൂണിവേഴ്സിറ്റികളും കോളേജുകളും മറ്റു സ്ഥാപനങ്ങളും പ്രൊഫഷണൽ സ്കോളർഷിപ് പോർട്ടലിൽ സാധുവായ AISHE കോഡ് ലഭ്യമാക്കി ഉടൻ തന്നെ രെജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. അതിന് ശേഷം അർഹരായ വിദ്യാർത്ഥികൾക്കായി ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ അവസരം ഒരുക്കേണ്ടതാണ്. സ്ഥാപനങ്ങളിൽ ലഭിച്ചിട്ടുള്ള അപേക്ഷകൾ സമയബന്ധിതമായി സൂക്ഷ്മ പരിശോധന നടത്തി സ്റ്റേറ്റ് നോഡൽ ഓഫീസിലേക്ക് അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ഫോൺ നമ്പറുകളിലേക്കും മെയിൽ ഐഡി യിലേക്കും ബന്ധപ്പെടാവുന്നതാണ്. ഫോൺ – 0471- 2561214, 9497723630, ഇമെയിൽ – kerala@gmail.com