ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള ക്രൈസ്തവർക്ക് സന്തോഷം പകർന്ന് ‘ഗ്ലോബൽ ക്രിസ്ത്യാനിറ്റി’യുടെ ഗവേഷണ റിപ്പോർട്ട്. ആഗോളതലത്തിൽ ക്രൈസ്തവരുടെ എണ്ണ 250 കോടി കടന്നു എന്നതുമാത്രമല്ല, ക്രൈസ്തവരുടെ വളർച്ച ലോക ജനസംഖ്യാനിരക്കിനേക്കാൾ വേഗത്തിലാണെന്നും സർവേഫലം വ്യക്തമാക്കുന്നു. ലോക ജനസംഖ്യ വർഷംപ്രതി 1.20% വർദ്ധിക്കുമ്പോൾ, 1.27%മാണ് ക്രൈസ്തവ ജനസംഖ്യയുടെ വർദ്ധന. അതോടൊപ്പം, നിരീശ്വരവാദികളുടെ എണ്ണത്തിൽ വലിയ കുറവു സംഭവിക്കുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ ജനസംഖ്യാ സംബന്ധമായ പ~നങ്ങൾ നടത്തുന്ന ആധികാരിക ഏജൻസിയാണ് ‘സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഗ്ലോബൽ ക്രിസ്റ്റ്യാനിറ്റി’. 2019ന്റെ മധ്യംവരെയുള്ള കണക്കുപ്രകാരം വിവിധ രാജ്യങ്ങളിലായി 252.8 (2,528,295,000) ക്രൈസ്തവർ ഉണ്ടെന്നാണ് ‘ഗ്ലോബൽ ക്രിസ്ത്യാനിറ്റി’ ഗവേഷണ റിപ്പോർട്ടിന്റെ കണ്ടെത്തൽ. ക്രൈസ്തവരുടെ ആകെ ജനസംഖ്യ. 2000ൽ ഇത് 198 (1,987,471,000) കോടിയായിരുന്നു. 19 വർഷംകൊണ്ട് സംഭവിച്ചത് അത്ഭുതാവഹമായ വളർച്ചയാണ്- 54 കോടിയിൽപ്പരം! 1970ൽ 120 കോടിയായിരിന്നു.

ഈ വളർച്ച ഇതുപോലെ തുടരാനായാൽ 2025ൽ ആഗോള തലത്തിൽ ക്രൈസ്തവരുടെ എണ്ണം 271 കോടിയും 2050ൽ 346 കോടിയും പിന്നിടുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.ഭൂഖണ്ഡങ്ങളുടെ കണക്കെടുത്താൽ ആഫ്രിക്കയ്ക്കാണ് ഒന്നാം സ്ഥാനം- 2.89% വളർച്ച. രണ്ടാമത് ഏഷ്യയാണ്. ഏറ്റവും പിന്നിൽ ഓഷ്യാനിയയാണ്- 0.89%.

അതേസമയം നിരീശ്വരവാദികളുടെ എണ്ണം കുറയുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 1970ൽ 16.5 കോടി നിരീശ്വരവാദികളുണ്ടായിരുന്നവെങ്കിൽ, ഇന്നത് 13.8 കോടി മാത്രമാണ്. 2025 ആകുമ്പോഴേക്കും നിരീശ്വരവാദികളുടെ എണ്ണം 13.2 കോടിയായി ചുരുങ്ങുമെന്നാണ് ഗവേഷണ റിപ്പോർട്ടിന്റെ കണക്കുകൂട്ടൽ. അജേ്ഞയതാവാദികളുടെ എണ്ണവും ആഗോളതലത്തിൽ കുറയുകയാണ്.