മംഗളുരു : യുവതികളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് ശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ മോഹന്‍കുമാറിന് (സയനൈഡ് മോഹന്‍) വധശിക്ഷ. 20 യുവതികളെയാണ് മോഹന്‍ സയനൈഡ് നല്‍കി കൊലപ്പെടുത്തിയത്.
17ാമത്തെ കേസിലാണ് മോഹന് വധശിക്ഷ നല്‍കാന്‍ മംഗളുരു ജില്ലാ സെഷന്‍സ് കോടതി വിധിച്ചത്. ബണ്ട്‌വാളില്‍ അംഗന്‍വാടി ജീവനക്കാരിയായ ശശികലയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് ശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോള്‍ വധശിക്ഷ വിധിച്ചത്.ബണ്ട്‌വാളില്‍ അംഗന്‍വാടി ജീവനക്കാരി ശശികലയെ പ്രലോഭിച്ച്‌ പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസിലാണ് വിധി. ലീലാവതി, അനിത, സുനന്ദ എന്നീ യുവതികളെ കൊലപ്പെടുത്തിയ കേസിലാണ് മുമ്ബ് വധശിക്ഷ വിധിച്ചത്. 2003-2009 കാലയളവിലാണ് കായിക അധ്യാപകനായ മോഹന്‍കുമാര്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം ഗര്‍ഭനിരോധന ഗുളികയെന്ന് തെറ്റിദ്ധരിപ്പിച്ച്‌ സയനൈഡ് നല്‍കി 20 യുവതികളെ കൊലപ്പെടുത്തിയത്. നാല് മലയാളികളും ഇയാളുടെ ഇരയായിട്ടുണ്ട്. ഒറ്റക്കാണ് ഇയാള്‍ കോടതിയില്‍ കേസ് വാദിക്കുന്നത്.