ന്യൂഡല്‍ഹി: മരട് ഫ്‌ലാറ്റ് കേസില്‍ എല്ലാ ഉടമകള്‍ക്കും 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇതിനായി 20 കോടി കെട്ടിവെക്കണമെന്നും സുപ്രീം കോടതി.ഫ്ളാറ്റ് ഉടമകളാണ് തുക നല്‍കേണ്ടത്. നഷ്ടപരിഹാര തുകയായി 20കോടി രൂപ ഫ്ളാറ്റുടമകള്‍ കെട്ടിവെക്കണം. രേഖകളില്‍ കുറഞ്ഞ തുകയുള്ളവര്‍ക്കും 25 ലക്ഷം തന്നെ നല്‍കണം. അതേസമയം ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന വിധിയില്‍നിന്ന് അണുവിട പോലും പിന്നോട്ടു പോവില്ലെന്നും കോടതി ആവര്‍ത്തിച്ചു. ഉത്തരവ് ഉത്തരവ് തന്നെയാണ്, അതില്‍ നിന്ന് പിറകോട്ട് പോകില്ല. അത് നടപ്പാക്കുക തന്നെ ചെയ്യും കോടതി വ്യക്തമാക്കി.കോടതിയുടെ സമയം പാഴാക്കരുതെന്നും ഫ്ളാറ്റ് ഉടമകളുടെ ഹരജി പരിഗണിക്കവെ ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി.
മരട് ഫ്‌ലാറ്റ്: എല്ലാ താമസക്കാര്‍ക്കും 25 ലക്ഷം വീതം നല്‍കണം -സുപ്രീംകോടതി
