ആലപ്പുഴ: കോണ്‍ഗ്രസുകാരുടെ തലയില്‍ ചകിരിച്ചോറാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കെപിസിസി പ്രസിഡന്റ് വെറും സീറോയാണ്. വേറെ പണി നോക്കുന്നതാണ് നല്ലതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വട്ടിയൂര്‍ക്കാവ് തങ്ങളുടെ വത്തിക്കാനാണെന്ന് പറഞ്ഞവര്‍ക്കുളള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലം. കോണ്‍ഗ്രസ് എന്‍എസ്എസിന്റെ കുഴിയില്‍ വീണു. ഒരു സമുദായത്തിന്റെ തടവറയില്‍ നിന്ന് ഒരു പാര്‍ട്ടിക്കും പ്രവര്‍ത്തിക്കാനാകില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.