അരൂര്‍: അരൂരില്‍ ആദ്യ റൗണ്ട് പൂര്‍ത്തിയാകുമ്ബോള്‍ എല്‍ഡിഎഫ് മുന്നേറ്റമാണ് കണ്ടത്. എന്നാല്‍ ഇപ്പോള്‍ ലീഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ തിരിച്ചു പിടിച്ചിരിക്കുകയാണ്. മൂന്നാം റൗണ്ട് എണ്ണി കഴിഞ്ഞപ്പോള്‍ ലീഡ് നിലനിര്‍ത്തുന്നത്. 2000 വോട്ടിനാണ് ഷാനിമോള്‍ ഉസ്മാന്‍ മുന്നിട്ട് നില്‍ക്കുന്നത്.ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന്‍റെ ഏക സിറ്റിങ് സീറ്റായിരുന്നു അരൂര്‍. എംഎല്‍എയായിരുന്ന എഎം ആരിഫ് ആലപ്പുഴ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അരൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് അരൂരിലാണ്. 80.47 ശതമാനമായിരുന്നു അരൂരിലെ പോളിങ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മണ്ഡലത്തില്‍ പോളിങ് ശതമാനത്തില്‍ നേരിയ കുറവ് ഉണ്ടായെങ്കിലും വലിയ പ്രതീക്ഷയാണ് മുന്നണികള്‍ വെച്ചു പുലര്‍ത്തിയത്.
അരൂരില്‍ ലീഡ് നില നിര്‍ത്തി യുഡിഎഫ്; ഷാനിമോള്‍ ഉസ്മാന്‍ മൂന്നേറ്റം, ലീഡ് നില 2000 കടന്നു
