തിരുവനന്തപുരം:തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ജാതി-മത ശക്തികള്‍ ഇടപെടുന്നതിനെതിരായ വിധിയെഴുത്താണ് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടായതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജാതിമത സംഘടനകളെ സ്വാധീനിച്ച് തെരഞ്ഞെടുപ്പിൽ വിജയിക്കാമെന്ന യുഡിഎഫിന്‍റെ മോഹത്തിനാണ് തിരിച്ചടിയേറ്റത്. തെരഞ്ഞെടുപ്പിൽ സാമുദായിക ദ്രുവീകരണം ഉണ്ടാക്കാൻ എൻഎസ്എസ് ശ്രമം നടത്തി. എൻഎസ്എസിനോട് സിപിഎമ്മിനും സർക്കാരിനും ശത്രുതയില്ലെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ജാതി-മത ശക്തികള്‍ ഇടപെടുന്നതിനെതിരായ വിധിയെഴുത്ത് : കോടിയേരി ബാലകൃഷ്ണന്…
