എറണാകുളത്ത് സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് ഹൈബി ഈഡന്‍ എം.പി. പ്രതികൂല കാലാവസ്ഥയിലും ഇത്രയും വോട്ട് ലഭിച്ചത് മികച്ച വിജയമെന്നും ഹൈബി കൂട്ടിച്ചേര്‍ത്തു.37891 വോട്ടുകള്‍ നേടി 3750 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ വിനോദ് വിജയിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീതി കാട്ടിയില്ലെന്ന് വി.ഡി സതീശന്‍ എം.എല്‍.എയും ആരോപിച്ചു. പോളിങ് മാറ്റിവെക്കാന്‍ അപേക്ഷ നല്‍കിയിട്ടും അനുവദിച്ചില്ല. ഭൂരിപക്ഷം കുറഞ്ഞത് വെള്ളക്കെട്ട് മൂലമെന്നും സതീശന്‍ പറഞ്ഞു.