കൊച്ചി: സംസ്ഥാനത്ത് ബാലനീതി നിയമപ്രകാരം കുട്ടികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും സ്വീകരിച്ച നടപടികള്‍ രണ്ടാഴ്ചക്കകം അറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം.ഡല്‍ഹി ആസ്ഥാനമായുള്ള സംഘടന ബച് പന്‍ ബചാ വോ ആന്ദോളന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് സി കെ അബ്ദുല്‍ റഹീം എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റെ നിര്‍ദ്ദേശം.

സുപ്രീം കോടതി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയപ്രത്യേക നിര്‍ദേശങ്ങള്‍ കേരളത്തില്‍ പാലിക്കപ്പെട്ടിട്ടില്ലന്ന് ചുണ്ടിക്കാട്ടിയാണ് പൊതുതാല്‍പര്യ ഹരജി .സുപ്രീം കോടതി വിധി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടന്ന് ഉറപ്പാക്കണമെന്നും ഹരജിയില്‍ ആവശ്യമുണ്ട്