തിരുവനന്തപുരം: വിദ്യാർഥികളുടെ കൺസെഷൻ തുടരുമെന്ന് കെഎസ്ആർടിസി. പുതുതായി കൺസെഷൻ അനുവദിക്കില്ലെന്ന തീരുമാനം പിൻവലിച്ചു. കെഎസ്യു നേതാക്കളുമായുള്ള ചർച്ചയിലാണ് തീരുമാനം. മൂന്ന് മാസത്തോളമായി വിദ്യാര്‍ഥികൾക്ക് കണ്സെഷന് കെഎസ്ആർടിസി അനുവദിച്ചിരുന്നില്ല. കണ്‍സഷനുള്ള ആറായിരത്തോളം അപേക്ഷകള്‍ കെട്ടിടക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
വിദ്യാർഥികളുടെ കൺസെഷൻ തുടരുമെന്ന് കെഎസ്ആർടിസി…
