ന്യൂഡൽഹി: ജമ്മു കാഷ്മീർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് വീണ്ടും കാഷ്മീരിൽ നിന്നുള്ള സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി. കാഷ്മീർ ഇപ്പോൾ തിഹാർ ജയിലിനു സമാനമാണ്. സൈനിക നിയമമാണ് ഇവിടെ നടപ്പാക്കുന്നത്. ഇതാണ് അവിടെ പ്രതിഷേധം ഉയരാത്തതിനു കാരണമെന്നും തരിഗാമി മാധ്യമങ്ങളോട് പറഞ്ഞു. കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിലൂടെ സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളും അപമാനിക്കപ്പെട്ടിരിക്കുന്നു. ജനങ്ങളുടെ നടുക്കവും നിരാശയും മാറിയിട്ടില്ല. കാഷ്മീർ ജനതയുടെ സമ്മതമില്ലാതെയാണ് പ്രത്യേക പദവി റദ്ദാക്കിയത്. ഇതിനെതിരേ രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ ശബ്ദമുയർത്തണമെന്നും തരിഗാമി ആവശ്യപ്പെട്ടു.
ജമ്മു കാഷ്മീർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് തരിഗാമി..
