തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.റ്റി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തില്‍ സീനിയര്‍ റസിഡന്റ് തസ്തികയിലെ ഒരൊഴിവിലേക്ക് കരാര്‍ നിയമനം നടത്തുന്നു. യോഗ്യത-ഡി.എം.നെഫ്രോളജി/എം.ഡി പീഡിയാട്രിക്‌സ്, റ്റി.സി.എം.സി രജിസ്‌ട്രേഷന്‍. വേതനം പ്രതിമാസം 50,000 രൂപ. ഉദ്യോഗാര്‍ഥികള്‍ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, രജിസ്‌ട്രേഷന്‍ മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം 29ന് രാവിലെ 10.30ന് പ്രിന്‍സിപ്പാലിന്റെ കാര്യാലയത്തില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.