വിധവകൾക്കും മത വിവേചനം.മുസ്ലീം വിഭാഗത്തിൽ പെടുന്ന വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കുമായി ഇമ്പിച്ചി ഭവന നിർമാണ പദ്ധതി പ്രകാരം 1240 വീടുകൾ നിർമിച്ചു നൽകുന്നു. പദ്ധതി പ്രകാരമുള്ള ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് മന്ത്രി ജി സുധാകരൻ ആണ് ഈ വിഷയം അവതരിപ്പിച്ചത്. കൂടാതെ പദ്ധതി വിഹിതം 30 കോടി രൂപയിൽ നിന്നും 50 കോടി രൂപയായി ഉയർത്തിയെന്നും അദ്ദേഹം പറഞ്ഞു.വീട് വെക്കാൻ പദ്ധതി പ്രകാരം 2.5 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. കൂടാതെ വീട് വെക്കാൻ സ്ഥലം ഇല്ലാത്തവർക്ക് സ്ഥലം വാങ്ങി നൽകുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷം വരെ 30കോടി രൂപയാണ് പദ്ധതിക്ക് മാറ്റി വെച്ചതെങ്കിൽ ഈ വർഷം അത് 50കോടി രൂപയാക്കി മറ്റു സമുദായങ്ങളോട് കടുത്ത ജാതി വിവേചനം കാണിച്ചിരിക്കുകയാണ് സർക്കാർ എന്ന് പരക്കെ ആക്ഷേപമുണ്ട്. കൂടാതെ മൊഴി ചൊല്ലിയാൽ വീട് കിട്ടുവാൻ അവസരം ആകുമല്ലോ എന്ന് കരുതി കൂടുതൽ മൊഴി ചൊല്ലലിനു അവസരം ഉണ്ടാക്കി കൊടുക്കുകയാണോ സർക്കാർ എന്നും വിമർശനം ഉണ്ട്. ഇത്തരം ജാതി വിവേചനങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതിനെതിരെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രതിഷേധം ഉയർന്നു വന്നിട്ടുണ്ട്.