കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ട് മാറ്റാന്‍ ഓപ്പറേഷന് ബ്രേക്ക് ത്രൂ പദ്ധതിയുമായി ജില്ലാ ഭരണകൂടം. അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയില്‍ കൊച്ചി നഗരം വെള്ളത്തില്‍ മുങ്ങിയത് ജനങ്ങളെ ദുരിതത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള അടിയന്തര നടപടികളുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.ഓപ്പറേഷന് ബ്രേക്ക് ത്രൂ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ കോര്‍ത്തിണക്കിയാണ് നടപ്പാക്കുന്നത്.പോലീസ്, അഗ്നിശമനസേന, കോര്പറേഷന് , പിഡബ്ല്യൂഡി തുടങ്ങിയ വകുപ്പുകളുടെ സഹായത്തോടെയാണ് ഓപ്പറേഷന് ബ്രേക്ക് ത്രൂ നടപ്പാക്കുന്നത്.
കൊച്ചിയിലെ വെള്ളക്കെട്ട് മാറ്റാന്‍ ഓപ്പറേഷന് ബ്രേക്ക് ത്രൂ പദ്ധതിയുമായി ജില്ലാ ഭരണകൂടം…
