നഴ്സിംങ്ങ് വിദ്യാർത്ഥികൾക്കായി നൽകുന്ന മദർ തെരേസ സ്കോളർഷിപ്പിന്റെ വിജ്ഞാനത്തിൽ മുൻ വർഷങ്ങളിൽ ചേർത്തിരുന്ന “മുസ്ലിം 80 % മറ്റ് ന്യൂനപക്ഷങ്ങൾ 20 % ” എന്ന വാവാദ പരാമർശം ഈ വർഷം വിജ്ഞാപനത്തിൽ നിന്ന് സർക്കാർ ഒഴിവാക്കിയിരിക്കുകയാണ്. ഇതിൽ എല്ലാവർക്കും തുല്യ അവകാശം ലഭിക്കുമോ അതോ വർധിച്ചു വരുന്ന പ്രതിഷേധങ്ങൾ മൂലം കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണോ എന്ന് ഇനിയും വ്യക്തമായിട്ടില്ല. എന്തായാലും അർഹതയുള്ളവർ അപേക്ഷകൾ നൽകാൻ ശ്രദ്ധിക്കുക. നവംബർ 21 ആണ് അവസാനതീയതി.