*വാർത്തകൾ*
🗞🏵 *കനത്തമഴയില്‍ കുട്ടനാട്ടില്‍ വ്യാപക കൃഷിനാശം.* 5 പാടശേഖരങ്ങളിലാണ് മടവീണ് ഏക്കറ് കണക്കിന് നെല്‍ക്കൃഷി നശിച്ചത്. അതിനിടെ മഴ വീണ്ടും തുടരുകയാണെങ്കില്‍ കുട്ടനാട്ടിന്റെ താഴ്ന്ന മേഖലകള്‍ വെള്ളത്തിനടിയിലാകുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
🗞🏵 *രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയ്ക്ക് ഇന്റര്‍നെറ്റ് ഭീഷണിയാകുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍* . സുപ്രീംകോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. സാങ്കേതിക രംഗത്ത് ഉണ്ടായിരിക്കുന്ന മുന്നേറ്റം സാമ്പത്തിക, സാമൂഹിക മേഖലകളില്‍ വന്‍ പുരോഗതി ആണ് സൃഷ്ടിക്കുന്നതെങ്കിലുംഇന്റര്‍നെറ്റും സമൂഹ മാധ്യമങ്ങളും കാരണം വിദ്വേഷ പ്രസംഗങ്ങള്‍, വ്യാജ വാര്‍ത്തകള്‍, നിയമ വിരുദ്ധവുംദേശ വിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ വര്‍ദ്ധിക്കുന്നു എന്നുംസുപ്രീം കോടതിയില്‍ കേന്ദ്രം സമര്‍പ്പിച്ചസത്യവാങ്മൂലത്തില്‍ പറയുന്നു.
🗞🏵 *15 വയസുകാരിയെ സ്‌കൂളിലേയ്ക്ക് പറഞ്ഞയക്കാതെ വിവാഹം കഴിപ്പിയ്ക്കാന്‍ പിതാവിന്റെ ശ്രമം. പിതാവിന്റെ ശ്രമത്തിനെതിരെ 15 കാരി രംഗത്ത്.* രാജസ്ഥാനിലാണ് സംഭവം . വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യവുമായി പെണ്‍കുട്ടി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ സമീപിച്ചു. അദ്ദേഹത്തിന്റെ വസതിയില്‍ നടത്തിയ പരാതി പരിഹാര അദാലത്തിലാണ് 15 കാരി മുഖ്യമന്ത്രിയെ സമീപിച്ചത്. ടോങ്ക് ജില്ലയാണ് പെണ്‍കുട്ടിയുടെ സ്വദേശം. പരാതി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയ മുഖ്യമന്ത്രി, കര്‍ശന നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു.
🗞🏵: *അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനും ഇടയില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി (സൈക്ലോണിക് സര്‍ക്കുലേഷന്‍) മൂലമാണ് സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.* ഇത് അടുത്ത 48 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദമായി മാറുമെന്നാണ് റിപ്പോർട്ട്. അതേസമയം വടക്കുകിഴക്കു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം ചൊവ്വാഴ്ച ശക്തമായി വടക്കുപടിഞ്ഞാറു ദിശയില്‍ ഒമാന്‍ തീരത്തേക്ക് നീങ്ങുമെന്നാണ് സൂചന. ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട്, ആന്ധ്രപ്രദേശ് തീരത്തു മറ്റൊരു ന്യൂനമര്‍ദം രൂപപ്പെട്ടുവരുന്നുണ്ടെന്നും മുന്നറിയിപ്പുണ്ട്.
🗞🏵 *നാം കൂട്ടിവയ്ക്കുന്നതും, ചിലപ്പോള്‍ പൂഴ്ത്തിവയ്ക്കുന്നതും,പാഴാക്കിക്കളയുന്നതുമായ ഭക്ഷണ സാധനങ്ങള്‍ പാവപ്പെട്ടവന്‍റെ അന്നമാണെന്ന്‍ ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍.* ആഗോള ഭക്ഷ്യദിനത്തില്‍ യുഎന്നിന്‍റെ റോമിലുള്ള ഭക്ഷ്യകാര്‍ഷിക സംഘടനയുടെ (F.A.O.) ഡയറക്ടര്‍ ജനറല്‍ ഷീ ഡോങ്യൂവിന് അയച്ച സന്ദേശത്തിലാണ് ഈ പരാമര്‍ശം. സൃഷ്ടിയുടെ ഫലങ്ങളിലാണ് നമ്മുടെ ജീവിതം ആശ്രിയിച്ചിരിക്കുന്നതെന്നും അവ ഒരിക്കലും ക്രമക്കേടായും, യാതൊരു നിയന്ത്രണവുമില്ലാതെയും ഉപയോഗിക്കുന്ന വസ്തുക്കളായി മാറരുതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു
🗞 🏵 *കൂടത്തായിയിലെ വീട്ടില്‍ ജോളിക്കൊപ്പം കഴിഞ്ഞത് അപരിചിതനെപ്പോലെയെന്ന് ഷാജുവിന്റെയും സിലിയുടെയും മകന്‍.* സിലിയുടെ മരണശേഷം ജോളി പല കവണ ഉപദ്രവിച്ചു. എല്ലാ കാര്യങ്ങളിലും വേര്‍തിരിവുണ്ടായെന്നും മകന്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി.
🗞🏵 *മലയാളി നഴ്‌സ് ദമ്പതികളുടെ മക്കൾ മരിച്ചത് രാസവസ്തു അല്ലെങ്കിൽ കീടനാശിനി ഉള്ളിൽ ചെന്നത് കാരണമാകാമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.* ഹമദ് മെഡിക്കൽ കോർപറേഷനിലെ എമർജൻസി വകുപ്പിലെ മെഡിക്കൽ സംഘം നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചതെന്ന് ഖത്തർ ന്യൂസ് ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.
🗞🏵 *കനത്ത മഴയില്‍ എറണാകുളം നഗരം വെള്ളത്തിനടിയിലായി. കൊച്ചി എംജി റോഡ് പൂർണമായും വെള്ളത്തിനടിയിലാണ്.* വളരെ അപകടകരമായ സാഹചര്യം. താഴത്തെ നിലകളിലുള്ള കടകളിലാകെ വെള്ളം കയറി. മെട്രോ സ്റ്റേഷനിൽ വന്നിറങ്ങിയ ആളുകൾ കുടുങ്ങി കിടക്കുന്നു. കനത്ത മഴയിൽ സ്ഥിരമായി വെള്ളം കയറുന്ന ഭാഗങ്ങളിലെ കാനകൾ നവീകരിച്ചിരുന്നതാണ്. എന്നിച്ചും സ്ഥിതി പഴയതുപോലെ തന്നെയാണ്. ഇതേ ഭാഗങ്ങളിലും വീണ്ടും വെള്ളം കയറി ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നു.
🗞🏵 *കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫിന് റിയൽ എസ്റ്റേറ്റ് ബിസിനസിനായി പണം നൽകിയ തിരുവമ്പാടിയിലെ വ്യാപാരിക്ക് നഷ്ടമായത് അരക്കോടിയിലേറെ രൂപ.* പലതവണ തിരികെ ചോദിച്ചിട്ടും കിട്ടാഞ്ഞതിനെ തുടർന്ന് ഒരു കോടിയോടടുത്ത് മൂല്യമുള്ള വസ്തു വിറ്റാണ് ഇയാൾ ബാധ്യത തീർത്തത്.
🗞🏵 *മഴയ്ക്ക് മുമ്പേ കാനകൾ കൃത്യമായി വൃത്തിയാക്കാത്തത് ഇന്നത്തെ ദുരിത പെയ്ത്തിൽ കൊച്ചി മുങ്ങാൻ കാരണമെന്ന് നിവാസികൾ.* കഴിഞ്ഞ പ്രളയകാലത്ത് പോലും വെള്ളം കയറാത്തിടത്താണ് ഇന്നലത്തെ മഴയിൽ മുങ്ങിയത്. പ്രളയത്തിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിച്ചയിടങ്ങളും ഇന്ന് വെള്ളത്തിലാണ്. കോടികൾ കാനകൾക്കായി ചിലവിട്ടെന്നും ചിലർ ആരോപിച്ചു. എന്നാൽ മഴയെ അവഗണിച്ച് സമ്മതിദാന അവകാശം വിനിയോഗിക്കാനും ചിലരെത്തി.
🗞🏵 *ഭൂമിയുടെ ഒരറ്റത്തുനിന്ന് മറ്റൊരറ്റത്തേക്ക് നിർത്താതെ 19 മണിക്കൂർ; ഓസ്ട്രേലിയയിലെ ക്വാന്റസ് എയർലൈൻസ് കന്പനിയുടെ ന്യൂയോർക്ക് – സിഡ്നി ഫ്ലൈറ്റ് ചരിത്രമായി.* ഒരു യാത്രാവിമാനം നിർത്താതെ ഏറ്റവും കൂടുതൽ സമയം പറന്നതിന്റെ റിക്കാർഡാണിത്. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ സർവീസ് സ്ഥിരമാക്കാൻ കന്പനി ആലോചിക്കുന്നു.
🗞🏵 *പാക്കിസ്ഥാനിൽ നടക്കുന്ന കർതാപുർ ഇടനാഴിയുടെ ഉദ്ഘാടനചടങ്ങിൽ മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് പങ്കെടുക്കില്ല.* പകരം തീർഥാടകനായി മൻമോഹൻ സിംഗ് പോകുമെന്നും അദ്ദേഹത്തോട് അടുപ്പമുള്ള വൃത്തങ്ങൾ സൂചിപ്പിച്ചു.
🗞🏵 *രാജ്യത്തെ തീരദേശ സംരക്ഷണത്തിനായി പുതിയ കേന്ദ്രസേന രൂപീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശിപാർശ.* സിആർപിഎഫ്, ബിഎസ്എഫ് എന്നിവയ്ക്കു സമാനമായ രീതിയിൽ സെൻട്രൽ മറൈൻ പോലീസ് ഫോഴ്സ് രൂപീകരിക്കാനാണു നിർദേശം. അടുത്ത മാസം ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗം ഈ വിഷയം ചർച്ച ചെയ്യുമെന്നാണ് സൂചന.
🗞🏵 *കലൂര്‍ സബ്സ്റ്റേഷനില്‍ വെള്ളം കയറിയതിനാല്‍ എറണാകുളം നഗരത്തില്‍ വൈദ്യുതി മുടങ്ങുമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു.* ഒന്നര മീറ്റര്‍ ഉയരത്തിലാണ് സബ്സ്റ്റേഷനില്‍ വെള്ളം കയറിയത്. കലൂര്‍, ഇടപ്പള്ളി, പാലാരിവട്ടം സെക്ഷനുകളില്‍ വൈദ്യുതി മുടങ്ങുമെന്നാണ് അറിയിപ്പ്. 10 പമ്ബുകള്‍ ഉപയോഗിച്ച് ഫയര്‍ഫോഴ്സ് വെള്ളം വറ്റിക്കാന്‍ ശ്രമിക്കുന്നുണ്ട്.
🗞🏵 *മലേഷ്യയിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് നാട്ടില്‍ തിരികെ പോകുവാന്‍ മലേഷ്യന്‍ സര്‍ക്കാര്‍ അവസരം ഒരുക്കി*. ബാക്ക് ഫോര്‍ ഗുഡ് പ്രോഗ്രാം എന്ന് പേരിട്ടിരിക്കുന്ന പൊതുമാപ്പ് പദ്ധതി 2019 ഡിസംബര്‍ 31 വരെയാണ്. ഇതനുസരിച്ച് മലേഷ്യയിലെ നിയമാനുസ്യത പാസ്സോ, പെര്‍മിറ്റോ ഇല്ലാത്തവര്‍ക്കാണ് നാട്ടില്‍ പോകുവാന്‍ അവസരം ഉള്ളത്.
🗞🏵 *പോളിങ് ശതമാനം കുറഞ്ഞാലും വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ജയം ഉറപ്പാണെന്ന് കെ. മുരളീധരന്‍.* കനത്ത മഴ കാരണം കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും മഴ വില്ലനായി എത്തിയതോടെ പോളിങ് ശതമാനത്തില്‍ ആദ്യ മണിക്കൂറുകളില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയത്.
🗞🏵 *ഇസ്ലാമിക തീവ്രവാദത്തിന്റെ മറ്റൊരു മുഖം വെളിപ്പെടുത്തിയ തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ അന്വേഷണം പുരോഗമിക്കുമ്ബോള്‍ മതവും അന്ധവിശ്വാസവും കൂടിക്കുഴഞ്ഞ മാനസികാവസ്ഥയിലുള്ള പലരെയമാണ് ജംഇയ്യത്തുല്‍ ഇസ്ഹാനിയ എന്ന സംഘടന വലയിലാക്കിയത് എന്ന് തെളിയുന്നു.* ക്രിമിനല്‍ വാസനയുള്ള പ്രതികളെ മതവും വിശ്വാസവും കൂടിക്കലര്‍ത്തി സംഘടനാ നേതാക്കള്‍ വലയില്‍ ആക്കുകയാണെന്നാണ് വിവരം.
🗞🏵 *ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്-കുക്ക്, സ്റ്റ്യുവാര്‍ഡ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.* അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
🗞🏵 *കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെയും എന്‍.എസ്.എസിനെയും പരിഹസിച്ച് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.* നരേന്ദ്ര മോദിയുടെയും, അമിത് ഷായുടെയും ഉടുമുണ്ട് അലക്കാനുള്ള യോഗ്യത മുല്ലപ്പള്ളി രാമചന്ദ്രനില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
🗞🏵 *എംജി സര്‍വ്വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തില്‍ പ്രതിഷേധിച്ച് സര്‍വ്വകലാശാല ആസ്ഥാനത്തേക്ക് കെഎസ്‌യുവിന്റെ മാര്‍ച്ച്.* പ്രവര്‍ത്തകര്‍ പ്രകോപനമുണ്ടാക്കിയതിനെ തുടര്‍ന്ന് പോലീസ് ലാത്തിവീശിയതോടെ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.
🗞🏵 *മഹാത്മാ ഗാന്ധി സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു.* സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുകയും, ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് എംജി സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചത്.
🗞🏵 *കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിക്ക് കോടതി സൗജന്യ നിയമ സഹായം നല്‍കി.* സിലി വധക്കേസില്‍ താമരശ്ശേരി ബാറിലെ അഭിഭാഷകന്‍ കെ ഹൈദര്‍ ജോളിക്ക് വേണ്ടി ഹാജരാകും. വക്കീലിനെ വെച്ചിട്ടുണ്ടോയെന്ന് കോടതി ആരാഞ്ഞപ്പോള്‍ അറിയില്ല എന്നായിരുന്നു ജോളിയുടെ മറുപടി. ഇതോടെയാണ് ജോളിക്ക് സൗജനിയ നിയമസഹായം നല്‍കിയിരിക്കുന്നത്.
🗞🏵 *ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന മഴയെ തുടര്‍ന്ന് എറണാകുളം എംപി ഹൈബി ഈഡന്റെ വീടും കാറും വെളളത്തിനടിയിലായി.* വെള്ളം കയറിത്തുടങ്ങി അരമണിക്കൂറിനുള്ളില്‍ വീട്ടിലെ പല സാധനങ്ങളും വെള്ളത്തിനടിയിലാകുകയായിരുന്നു. തുലാവര്‍ഷത്തോടനുബന്ധിച്ചുളള കനത്തമഴയില്‍ കൊച്ചി നഗരത്തിന്റെ വിവിധ റോഡുകള്‍ വെളളത്തിനിടയിലായതോടെ, ജനജീവിതം ദുസ്സഹമായിരിക്കുകയാണ്
🗞🏵 *മഴ ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വന്നതിന് പിന്നാലെ തീരങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് വിവരം*. ദുരന്ത നിവാരണ വകുപ്പാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിച്ചേക്കാം. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. ഈ മാസം 23 വരെ കാറ്റ് ശക്തി പ്രപിച്ചേക്കാം.
🗞🏵 *ഒഡീഷയിലെ ജുംക ഗ്രാമത്തില്‍ നാല് വയസ്സുകാരിയെ കൊലപ്പെടുത്തി മൃതദേഹം പാത്രത്തില്‍ അടച്ചുവച്ച നിലയില്‍ കണ്ടെത്തി.* മന്ത്രവാദത്തിനായി അയല്‍വാസികള്‍ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി രക്തം കുടിച്ചെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. കഴുത്തിലും വയറിലും മുറിപ്പാടുകളും രക്തക്കറയുമായി ഒരു പാത്രത്തില്‍ അടച്ചുവച്ച നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം .
🗞🏵 *എറണാകുളത്തിന്റെ നിലവിലെ അവസ്ഥയ്ക്ക് കാരണം ഭരണത്തിലെ കരുതല്‍ കുറവുകളാണെന്ന് സുരേഷ് ഗോപി എംപി.* അതിദയനീയമാണ് എറണാകുളത്തിന്റെ അവസ്ഥ. എന്നാല്‍ ഇന്ന് പെയ്ത മഴയില്‍ ഉണ്ടായതല്ല ഈ കെടുതികളൊന്നും. നിലവിലെ അവസ്ഥയ്ക്ക് കാരണം ഭരണത്തിന്റെ കരുതല്‍ കുറവാണ്. ഗ്രീന്‍ ബെല്‍റ്റ് എന്നുണ്ടല്ലോ? നാല് ഫ്‌ളാറ്റുകളെ മാത്രം ശിക്ഷിച്ചാല്‍ മതിയോയെന്നും സുരേഷ് ഗോപി ചോദിച്ചു.
🗞🏵 *ഭാരതത്തിന്റെ അയല്‍രാജ്യമായ മ്യാന്മറിൽ രക്തസാക്ഷിത്വം വരിച്ച, ഇറ്റാലിയന്‍ വൈദികന്‍ ഫാ. ആൽഫ്രഡോ ക്രെമോണെസിയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് തിരുസഭ ഉയർത്തി.* ലോക മിഷ്ണറി ഞായറിന്റെ തലേദിവസമായ ശനിയാഴ്ച ഇറ്റലിയിലെ ക്രീമയിലുളള അസംപ്ഷൻ ഓഫ് ദി വെർജിൻ മേരി കത്തീഡ്രൽ ദേവാലയത്തിൽ വെച്ചാണ് ചടങ്ങുകൾ നടന്നത്.
🗞🏵 *അമേരിക്കൻ നാവിക അക്കാദമിയിൽ, സാത്താനിക ആചാരങ്ങൾ അനുഷ്ഠിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്ന സാത്താനിക് ടെമ്പിളിന്റെ നിലപാടില്‍ വിവാദം കത്തുന്നു.* ആഭ്യന്തര ആദായ വകുപ്പ് സാത്താനിക് ടെമ്പിൾ എന്ന പ്രസ്ഥാനത്തിന് ഔദ്യോഗികമായ അംഗീകാരം നൽകിയതിനെ ചൂണ്ടിക്കാണിച്ചാണ് തങ്ങളുടെ സംഘടനയിൽ അംഗത്വമുള്ള നേവി അംഗങ്ങൾക്ക് സാത്താനികാചാരങ്ങൾ പിന്തുടരാൻ നാവിക അക്കാദമി അനുവാദം തരണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
🗞🏵 *കോപ്പിയടി തടയാന്‍ വിദ്യാര്‍ത്ഥികളുടെ തലയില്‍ കാര്‍ഡ്ബോര്‍ഡ് ബോക്സുകള്‍ കമഴ്ത്തിയ കോളേജിനെതിരെ നടപടിയെടുത്ത് കളക്ടര്‍.* അടുത്ത അധ്യായന വര്‍ഷം മുതല്‍ കോളേജ് അടച്ചു പൂട്ടണമെന്നാണ് കളക്ടറുടെ നിര്‍ദേശം. നിലവില്‍ ഇവിടെ പഠിക്കുന്ന കുട്ടികള്‍ക്ക് മറ്റു കോളേജുകളില്‍ അവസരം ഒരുക്കുമെന്നും കളക്ടര്‍ അറിയിച്ചു.
🗞🏵 *വോട്ടിംഗ് മെഷീനിലെ ഏതു ബട്ടൺ വേണമെങ്കിലും അമർത്തൂ, വോട്ട് ബിജെപിക്കു ലഭിക്കുമെന്ന ഹരിയാനയിലെ ബിജെപി എംഎൽഎയും സ്ഥാനാർഥിയുമായ ബക്ഷിഷ്സിംഗ് വിർകിന്റെ പ്രസ്താവന വിവാദത്തിൽ.* അസന്ദ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥിയാണ് സിംഗ്.
🗞🏵 *മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ ചോദ്യംചെയ്യാൻ പ്രതിപക്ഷം അവശേഷിക്കുന്നില്ലെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ അവകാശവാദത്തെ ചോദ്യംചെയ്ത് ശിവസേന.* പ്രതിപക്ഷം വെല്ലുവിളിയുയർത്തുന്നില്ലെങ്കിൽ മുതിർന്ന ബിജെപി നേതാക്കൾ എന്തിനിത്രമാത്രം റാലികൾ സംഘടിപ്പിക്കുന്നുവെന്നാണു ശിവസേനയുടെ സംശയം.
🗞🏵 *കനത്ത മഴയെ തുടര്‍ന്ന് എറണാകുളത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.* ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
🗞🏵 *ദിവ്യകാരുണ്യത്തിന്റെ അപ്പസ്തോല എന്നറിയപ്പെടുന്ന പോളിഷ് കന്യാസ്ത്രീ വിശുദ്ധ ഫൗസ്റ്റീന കൊവാള്‍സ്കയുടെ അവിശ്വസനീയമായ ജീവിതാനുഭവങ്ങളും, ദിവ്യകാരുണ്യ സന്ദേശങ്ങളും ഇതിവൃത്തമാക്കിയ “ലവ് ആന്‍ഡ് മേഴ്സി” സിനിമ ഒക്ടോബര്‍ 28ന് തീയറ്ററുകളിലെത്തും.* അമേരിക്കയിലെ എഴുനൂറിലധികം തീയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.
🗞🏵 *പുതുച്ചേരിയിൽ ഉപതെരഞ്ഞെടുപ്പു നടക്കുന്ന കാമരാജ്നഗർ നിയമസഭാ മണ്ഡലത്തിൽ വോട്ടർമാർക്കു പണം വിതരണം ചെയ്ത അഞ്ചു പേരെ അറസ്റ്റ് ചെയ്തു.* എൻആർ കോൺഗ്രസ്, അണ്ണാ ഡിഎംകെ പ്രവർത്തകരായ ശിവമണി, ഗുണലാൻ, പാണ്ഡ്യൻ, മഹാലിംഗം, പാണ്ഡുരംഗൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 1.5 ലക്ഷം രൂപയും മദ്യവും പിടിച്ചെടുത്തു. സൗജന്യ കേബിൾ കണക്ഷൻ നല്‍കിയതിനു മൂന്നു പേർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
🗞🏵 *കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനേത്തുടർന്ന് ഇടുക്കി കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ തുറന്നു.* രണ്ട് ഷട്ടറുകളാണ് തുറന്നത്. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
🗞🏵 *സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് മാറ്റിവച്ചു.* ഈ മാസം 28ലേക്കാണ് ചാമ്പ്യൻഷിപ്പ് മാറ്റിയത്.
🗞🏵 *കനത്ത മഴയെ തുടര്‍ന്ന് കോന്നി മെഡിക്കല്‍ കോളേജ് റോഡിലേക്ക് മണ്ണിടിഞ്ഞു വീണു.* ഇവിടെ പല ഭാഗങ്ങളും മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇവിടേക്കുള്ള ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
🗞🏵 *കനത്ത മഴയേത്തുടർന്ന് മണിയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തും.* 50 സെന്റീമീറ്റർ വീതമാകും ഷട്ടറുകൾ ഉയർത്തുക. പമ്പ- കക്കാട്ടാറുകളുടെ തീരത്തുല്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി.
🗞🏵 *തിരുവനന്തപുരം ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളിലും ഡാമുകള്‍ക്കു സമീപവും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി.* ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ജില്ലാ ഭരണകൂടം തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.
🗞🏵 *സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി ആത്മീയത ഉപയോഗിക്കുന്ന കാലഘട്ടമാണിതെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍.* പന്ത്രണ്ടാമത് തിരുവല്ല കരിസ്മാറ്റിക് സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
🗞🏵 *സംസ്ഥാന സ്കൂള്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണു പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു.* ഈരാറ്റുപേട്ട മൂന്നിലവ് അഫീല്‍ ജോണ്‍സണാണു മരിച്ചത്. പാലാ സെന്റ് തോമസ് എച്ച്‌എസ്‌എസ് പ്ലസ്‌വണ്‍ വിദ്യാര്‍ഥിയാണ് അഫീല്‍.
🗞🏵 *സൗദിയിൽ 35 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽപെട്ട ബസിൽ ഏഴ് ഇന്ത്യക്കാരുണ്ടായിരുന്നതായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്.* മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായതിനാൽ പരിശോധനകൾക്കു ശേഷമായിരിക്കും മരണം സ്ഥിരീകരിക്കുക.
🗞🏵 *കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.* തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ റെഡ് അലര്‍ട്ടും കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
🗞🏵 *മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ കള്ളവോട്ടിന് ശ്രമിച്ചെന്ന് ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത നബീസയെന്ന യുവതിയുടെ കുടുംബം പ്രതികരണവുമായി രംഗത്ത്.* സ്ലിപ്പ് മാറി ലഭിച്ചതിനാലാണ് വോട്ട് ചെയ്യാനെത്തിയതെന്നും കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും നബീസയുടെ ഭര്‍ത്താവ് അബൂബക്കര്‍ പറഞ്ഞു.
🍋🍋🍋🍋🍋🍋🍋🍋🍋🍋🍋
*ഇന്നത്തെ വചനം*
ലാസര്‍ എന്നു പേരായ ഒരുവന്‍ രോഗബാധിതനായി. ഇവന്‍മറിയത്തിന്‍െറയും അവളുടെ സഹോദരിയായ മര്‍ത്തായുടെയും ഗ്രാമമായ ബഥാനിയായില്‍നിന്നുള്ളവനായിരുന്നു.
ഈ മറിയമാണു സുഗന്‌ധതൈലംകൊണ്ടു കര്‍ത്താവിനെ പൂശുകയും തന്‍െറ തലമുടികൊണ്ട് അവന്‍െറ പാദങ്ങള്‍ തുടയ്‌ക്കുകയും ചെയ്‌തത്. ഇവളുടെ സഹോദരന്‍ ലാസറാണു രോഗബാധിതനായത്.
കര്‍ത്താവേ, ഇതാ, അങ്ങു സ്‌നേഹിക്കുന്നവന്‍ രോഗിയായിരിക്കുന്നു എന്നു പ റയാന്‍ ആ സഹോദരിമാര്‍ അവന്‍െറ അടുക്കലേക്ക് ആളയച്ചു.
അതു കേട്ടപ്പോള്‍ യേശു പറഞ്ഞു: ഈ രോഗം മരണത്തില്‍ അവസാനിക്കാനുള്ളതല്ല; പ്രത്യുത, ദൈവത്തിന്‍െറ മഹത്വത്തിനും അതുവഴി ദൈവപുത്രന്‍ മഹത്വം പ്രാപിക്കുന്നതിനും വേണ്ടിയുള്ളതാണ്.
യേശു മര്‍ത്തായെയും അവ ളുടെ സഹോദരിയെയും ലാസറിനെയും സ്‌നേഹിച്ചിരുന്നു.
എങ്കിലും, അവന്‍ രോഗിയായി എന്നു കേട്ടിട്ടും യേശു താന്‍ താമസിച്ചിരുന്ന സ്‌ഥലത്തുതന്നെ രണ്ടു ദിവസം കൂടി ചെലവഴിച്ചു.
അനന്തരം, അവന്‍ ശിഷ്യന്‍മാരോടു പറഞ്ഞു: നമുക്ക് വീണ്ടുംയൂദയായിലേക്കു പോകാം.
ശിഷ്യന്‍മാര്‍ ചോദിച്ചു: ഗുരോ, യഹൂദര്‍ ഇപ്പോള്‍ത്തന്നെ നിന്നെ കല്ലെറിയാന്‍ അന്വേഷിക്കുകയായിരുന്നല്ലോ. എന്നിട്ട് അങ്ങോട്ടു പോവുകയാണോ?
യേശു പ്രതിവചിച്ചു: പകലിനു പന്ത്രണ്ടു മണിക്കൂറില്ലേ? പകല്‍ നടക്കുന്നവന്‍ കാല്‍തട്ടി വീഴുന്നില്ല. ഈ ലോകത്തിന്‍െറ പ്രകാശം അവന്‍ കാണുന്നു.
രാത്രി നടക്കുന്നവന്‍ തട്ടിവീഴുന്നു. കാരണം, അവനു പ്രകാശമില്ല.
അവന്‍ തുടര്‍ന്നു: നമ്മുടെ സ്‌നേഹിതനായ ലാസര്‍ ഉറങ്ങുകയാണ്. അവനെ ഉണര്‍ത്താന്‍ ഞാന്‍ പോകുന്നു.
ശിഷ്യന്‍മാര്‍ പറഞ്ഞു: കര്‍ത്താവേ, ഉറങ്ങുകയാണെങ്കില്‍ അവന്‍ സുഖം പ്രാപിക്കും.
യേശു അവന്‍െറ മരണത്തെക്കുറിച്ചാണു സംസാരിച്ചത്. എന്നാല്‍, നിദ്രയുടെ വിശ്രമത്തെക്കുറിച്ചാണ് അവന്‍ പറഞ്ഞതെന്ന് അവർ വിചാരിച്ചു.അപ്പോള്‍ യേശു വ്യക്‌തമായി അവരോടു പറഞ്ഞു: ലാസര്‍ മരിച്ചുപോയി.
നിങ്ങള്‍ വിശ്വസിക്കേണ്ടതിന്, ഞാന്‍ അവിടെ ഇല്ലാഞ്ഞതില്‍ നിങ്ങളെപ്രതി ഞാന്‍ സന്തോഷിക്കുന്നു. നമുക്ക് അവന്‍െറ അടുത്തേക്കു പോകാം.
ദീദിമോസ് എന്ന തോമസ് അപ്പോള്‍ മറ്റു ശിഷ്യന്‍മാരോടു പറഞ്ഞു: അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം.
യോഹന്നാന്‍ 11 : 1-16
🍋🍋🍋🍋🍋🍋🍋🍋🍋🍋🍋
*വചന വിചിന്തനം*
സ്നേഹത്തിൽ നിന്നും ഉരുത്തിരിഞ്ഞ സാഹോദര്യം.
1 തെസ 4: 9 -12
യോഹ 11: 1 – 16
സ്നേഹിതരോടൊപ്പം സ്നേഹിതർക്കു വേണ്ടി ജീവിച്ച ഇന്നും ജീവിക്കുന്ന ഒരു മിശിഹാ. അവൻ നമ്മിലുണ്ട്, നമ്മോടൊപ്പമുണ്ട്, നമ്മെ ഉപേക്ഷിക്കാതെ കൃത്യസമയത്ത് നമ്മുടെ ജീവിതങ്ങളിൽ ഇടപെടുന്ന, നമുക്കു വേണ്ടി നിലകൊള്ളുന്ന നല്ല ഒരു സ്നേഹിതൻ. ലാസറിന്റെ സ്നേഹിതൻ എന്നെയും അവന്റെ സുഹൃത് വലയത്തിൽ ചേർത്തിരിക്കുന്നു. നിങ്ങളെ ഞാൻ സ്നേഹിതരെന്ന് വിളിക്കുന്നുവെന്ന അവന്റെ വചനം നമുക്കെങ്ങനെ വിസ്മരിക്കാനാവും. നമ്മൾ മരിച്ചവരെപ്പോലെയും കല്ലറയിൽ അടക്കപ്പെട്ടവരെപ്പോലെയുമാണെങ്കിലും നിരാശപ്പെടേണ്ട. അവൻ എന്നെ പേര് ചൊല്ലി വിളിക്കുമ്പോൾ കല്ലറയുടെ ബന്ധനങ്ങൾ പൊട്ടിച്ച് എനിക്ക് പുറത്തു വരാതിരിക്കാനാവില്ല. എന്റെ നഷ്ടപ്പെട്ട ആന്തരിക ചൈതന്യം, എന്റെ സ്വപ്നങ്ങൾ, എന്റെ ഉന്മേഷം, എന്റെ ശുഭാപ്തി വിശ്വാസം, എന്റെ ഔദാര്യം ഇവയെല്ലാം തിരിച്ചുനൽകി ജീവനിലേക്ക് കൈപിടിച്ചുയർത്താൻ എന്റെ സുഹൃത്തിന് ഒരു നിമിഷം മതി. പ്രിയമുള്ളവരെ ഈശോമിശിഹാ നമ്മുടെ നല്ല സുഹൃത്തായിരിക്കട്ടെ. അവന്റെ സൗഹൃദത്തിന്റെ അനന്തവിശാലതയിൽ നമ്മുക്ക് ശാന്തരായി വിനീതരായി സമാധാനത്തോട് ദൈവഭയത്തോട് വ്യാപരിക്കാം. സ്നേഹത്തിൽ നിന്ന് ഉരുത്തിരിഞ്ഞ സാഹോദര്യം അവനു വേണ്ടി മരിക്കാൻ നമ്മെ പ്രേരിപ്പിക്കട്ടെ. നിശബ്ദയായി നമ്മുടെ കൂടെ നടക്കുന്ന നല്ല സ്നേഹിതയായ പ.അമ്മ നമ്മെ ഈശോയെപ്പോലെയാക്കട്ടെ. ആമ്മേൻ..
🍋🍋🍋🍋🍋🍋🍋🍋🍋🍋🍋
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*