ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം തടയുന്നതിനായുള്ള മാര്‍ഗ്ഗരേഖ ജനുവരി 15 നകം നടപ്പാക്കുമെന്ന്​ കേന്ദ്രസര്‍ക്കാര്‍. പൗരന്മാരുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ജനുവരി 15നകം മാര്‍ഗരേഖ കൊണ്ടുവരും. സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനായി കൊണ്ടുവരുന്ന മാര്‍ഗ്ഗരേഖ ആരുടെയും സ്വകാര്യതയെ തടസ​െപ്പടുന്നതാകില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത കോടതിയെ ‍സുപ്രീംകോടതിയെ അറിയിച്ചു.സമൂഹ മാധ്യമങ്ങളിലെ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം തടയാൻ കേന്ദ്രം മാര്‍ഗ്ഗരേഖ കൊണ്ടുവരണമെന്ന് നേരത്തെ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ജനുവരി ആദ്യവാരത്തോടെ മാര്‍ഗരേഖ കൊണ്ടുവരാനാണ് ആലോചിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.