ചങ്ങനാശേരി: ചങ്ങനാശേരി-വാഴൂർ റോഡിലെ കുരിശുംമൂട് ജംഗ്ഷനിൽ മാലിന്യം വലിച്ചെറിയുന്നു. മാലിന്യം കുന്നുകൂടി ജംഗ്ഷൻ ദുർഗന്ധപൂരിതം.ജംഗ്ഷനും പന്പ് ഹൗസ് റോഡിനും ഇടയ്ക്കുള്ള ഭാഗത്താണ് റോഡിലേക്ക് പ്ലാസ്റ്റിക്കിൽ കെട്ടിയും അല്ലാതെയും വൻതോതിൽ മാലിന്യം തള്ളുന്നത്. സ്വകാര്യ മത്സ്യ, മാംസ മാർക്കറ്റുകൾ പ്രവർത്തിക്കുന്നതിനു സമീപത്താണ് മാലിന്യം തള്ളുന്നത്. വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യമാണ് രാത്രികാലങ്ങളിൽ റോഡിനു വശത്തേക്ക് തള്ളുന്നത്.ചങ്ങനാശേരി നഗരസഭയുടെ അതിർത്തിയും വാഴപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ പ്രധാന കേന്ദ്രവും സംഗമിക്കുന്ന ഈ ജംഗ്ഷനിൽ മാലിന്യം തള്ളുന്നത് ഏറെ ബുദ്ധിമുട്ടുകൾക്കിടയാക്കിയിട്ടുണ്ട്. മാലിന്യം തള്ളിയ കേസിൽ കുരിശുംമൂട്ടിലെ 15 വ്യാപാര സ്ഥാപനങ്ങൾക്കെതിരേ അയ്യായിരം രൂപവരെ ചങ്ങനാശേരി നഗരസഭ പിഴ ഈടാക്കിയിരുന്നു. എന്നിട്ടും മാലിന്യം തള്ളുന്നത് തുടരുകയാണെന്നാണ് നഗരസഭാധികൃതർ ചൂണ്ടിക്കാട്ടുന്നത്. മാലിന്യം തള്ളുന്നവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
ചങ്ങനാശേരി-വാഴൂർ റോഡിലെ കുരിശുംമൂട് ജംഗ്ഷനിൽ മാലിന്യ പ്രശ്നം രൂക്ഷം….
