1 തെസ 4: 9 -12
യോഹ 11: 1 – 16
സ്നേഹിതരോടൊപ്പം സ്നേഹിതർക്കു വേണ്ടി ജീവിച്ച ഇന്നും ജീവിക്കുന്ന ഒരു മിശിഹാ. അവൻ നമ്മിലുണ്ട്, നമ്മോടൊപ്പമുണ്ട്, നമ്മെ ഉപേക്ഷിക്കാതെ കൃത്യസമയത്ത് നമ്മുടെ ജീവിതങ്ങളിൽ ഇടപെടുന്ന, നമുക്കു വേണ്ടി നിലകൊള്ളുന്ന നല്ല ഒരു സ്നേഹിതൻ. ലാസറിന്റെ സ്നേഹിതൻ എന്നെയും അവന്റെ സുഹൃത് വലയത്തിൽ ചേർത്തിരിക്കുന്നു. നിങ്ങളെ ഞാൻ സ്നേഹിതരെന്ന് വിളിക്കുന്നുവെന്ന അവന്റെ വചനം നമുക്കെങ്ങനെ വിസ്മരിക്കാനാവും. നമ്മൾ മരിച്ചവരെപ്പോലെയും കല്ലറയിൽ അടക്കപ്പെട്ടവരെപ്പോലെയുമാണെങ്കിലും നിരാശപ്പെടേണ്ട. അവൻ എന്നെ പേര് ചൊല്ലി വിളിക്കുമ്പോൾ കല്ലറയുടെ ബന്ധനങ്ങൾ പൊട്ടിച്ച് എനിക്ക് പുറത്തു വരാതിരിക്കാനാവില്ല. എന്റെ നഷ്ടപ്പെട്ട ആന്തരിക ചൈതന്യം, എന്റെ സ്വപ്നങ്ങൾ, എന്റെ ഉന്മേഷം, എന്റെ ശുഭാപ്തി വിശ്വാസം, എന്റെ ഔദാര്യം ഇവയെല്ലാം തിരിച്ചുനൽകി ജീവനിലേക്ക് കൈപിടിച്ചുയർത്താൻ എന്റെ സുഹൃത്തിന് ഒരു നിമിഷം മതി. പ്രിയമുള്ളവരെ ഈശോമിശിഹാ നമ്മുടെ നല്ല സുഹൃത്തായിരിക്കട്ടെ. അവന്റെ സൗഹൃദത്തിന്റെ അനന്തവിശാലതയിൽ നമ്മുക്ക് ശാന്തരായി വിനീതരായി സമാധാനത്തോട് ദൈവഭയത്തോട് വ്യാപരിക്കാം. സ്നേഹത്തിൽ നിന്ന് ഉരുത്തിരിഞ്ഞ സാഹോദര്യം അവനു വേണ്ടി മരിക്കാൻ നമ്മെ പ്രേരിപ്പിക്കട്ടെ. നിശബ്ദയായി നമ്മുടെ കൂടെ നടക്കുന്ന നല്ല സ്നേഹിതയായ പ.അമ്മ നമ്മെ ഈശോയെപ്പോലെയാക്കട്ടെ. ആമ്മേൻ..