കൊ​ച്ചി: ക​ന​ത്ത മ​ഴ തു​ട​രു​ന്ന എ​റ​ണാ​കു​ള​ത്ത് സൗ​ത്ത് റ​യി​ല്‍​വെ സ്റ്റേ​ഷ​നി​ല്‍ വെ​ള്ളം​ക​യ​റി. പി​റ​വം-​വൈ​ക്കം റോ​ഡ് സ്‌​റ്റേ​ഷ​നു​ക​ള്‍​ക്കി​ട​യി​ല്‍ ട്രാ​ക്കി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു​വീ​ണു. ഇ​തേ​ത്തു​ട​ർ​ന്ന് ട്രെ​യി​ൻ ഗ​താ​ഗ​തം നി​ർ‌​ത്തി​വ​ച്ചു. മ​ണ്ണ് നീ​ക്കാ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് വി​വ​രം.സൗ​ത്ത് സ്‌​റ്റേ​ഷ​നി​ല്‍ വെ​ള്ളം​ക​യ​റി​യ​തോ​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ട്രെ​യി​നു​ക​ള്‍ പി​ടി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.കൊ​ച്ചി​യി​ല്‍ എം​ജി റോ​ഡ്, ഇ​ട​പ്പ​ള്ളി, സൗ​ത്ത്, നേ​ര്‍​ത്ത് റെ​യി​ല്‍​വെ സ്റ്റേ​ഷ​ന്‍ റോ​ഡു​ക​ള്‍, ക​ലൂ​ര്‍ ബ​സ് സ്റ്റാ​ൻ​ഡ്, സ്‌​റ്റേ​ഡി​യം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വ​ലി​യ​തോ​തി​തി​ലു​ള്ള വെ​ള്ള​ക്കെ​ട്ടാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.