കോഴിക്കോട: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയായ ‘ഇന്‍ ദ നെയിം ഓഫ് ലോര്‍ഡ് മൈ ഗോഡ്’ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പൈന്‍ ബുക്സ് പിന്മാറി. ലൂസി കളപ്പുരയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് പിന്മാറ്റമെന്ന് പൈന്‍ ബുക്ക്സ് അറിയിച്ചു.മാധ്യമ പ്രവര്‍ത്തകനായ മില്ട്ടന് ഫ്രാന്‍സിസിന്റെ നേതൃത്വത്തിലുള്ള സ്ഥാപനമാണ് കൊച്ചി ആസ്ഥാനമായ പൈന്‍ ബുക്സ്.
ഇന്‍ ദ നെയിം ഓഫ് ലോഡ് മൈ ഗോഡ്’ എന്ന കൃതിയുടെ മുഴുവന്‍ രേഖകളും സിസ്റ്റര്‍ ലൂസി കളപ്പുരക്ക് കൈമാറിയെന്ന് പൈന്‍ ബുക്ക്സ് ഡയറക്ടര്‍ മില്‍ട്ടണ്‍ ഫ്രാന്‍സിസ് പറഞ്ഞു. റോയല്‍റ്റി സംബന്ധിച്ച് സിസ്റ്റര്‍ കൂടുതലായി ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത് പരിഗണിക്കാന്‍ കഴിയാത്തതിനാലാണ് പ്രസാധനത്തില്‍ നിന്ന് പിന്മാറുന്നതെന്നും മില്‍ട്ടണ്‍ ഫ്രാന്‍സിസ് പറഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദിയിലും ഇംഗ്ലീഷിലും ആത്മകഥ പ്രസിദ്ധീകരിക്കാനായിരുന്നു പൈന്‍ ബുക്സും സിസ്റ്റര്‍ ലൂസി കളപ്പുരയും തമ്മില്‍ കരാറിലേര്‍പ്പെട്ടത്. പൈന്‍ ബുക്സിന്റെ ആദ്യ പുസ്തകമായി പുറത്തിറങ്ങാനിരുന്നതായിരുന്നു സ്ിസ്റ്റര്‍ ലൂസിയുടെ ആത്മകഥ
സിസ്റ്റർ ലൂസിയുടെ ആത്മകഥ : പൈൻ ബുക്സ് പിന്മാറി
