ഒക്ടോബര്‍ 20 ഞായറാഴ്ച – അസാധാരണ പ്രേഷിത മാസത്തിലെ മിഷന്‍ ഞായര്‍ “ട്വിറ്റര്‍” സന്ദേശങ്ങള്‍ :
ലോകമെമ്പാടും സഭ ആചരിച്ച മിഷന്‍ ഞായറിന്‍റെ പശ്ചാത്തലത്തില്‍ പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലയില്‍ കണ്ണിചേര്‍ത്ത മൂന്നു സന്ദേശങ്ങള്‍ :
(1) “ഇതാണു നമ്മുടെ ദൗത്യം : ദൈവം എല്ലാവരെയും സ്നേഹിക്കുന്നുവേന്നും, അവിടുന്ന് ഒരിക്കലും ആരെയും തള്ളിക്കളയുകയോ വെറുക്കുകയോ ചെയ്യുന്നില്ലെന്നും സകലരെയും അറിയിക്കുക.” #മിഷണറിഒക്ടോബര്‍ #അസാധാരണപ്രേഷിതമാസം
This is our mission: to show by our lives, and perhaps even by our words, that God loves everyone and never tires of anyone.#ExtraordinaryMissionaryMonth #MissionaryOctober
(2) “ജീവിതം വിലപ്പെട്ടൊരു ദൗത്യമാണ്. അത് ചുമക്കാനുള്ള ചുമടല്ല, പങ്കുവയ്ക്കാനുള്ള സമ്മാനവും ദാനവുമാണ്.” #മിഷണറിഒക്ടോബര്‍ #അസാധാരണപ്രേഷിതമാസം
Go and show love to everyone, because your life is a precious mission: it is not a burden to be borne, but a gift to offer.#ExtraordinaryMissionaryMonth #MissionaryOctober
(3) “ഒക്ടോബറില്‍ ആചരിക്കുന്ന മിഷണറി മാസത്തിന്‍റെ നടുവില്‍ നമ്മോടു ചോദിക്കാം, എന്താണ് എന്‍റെ ജീവിതത്തില്‍ ഏറ്റവും കണക്കിലെടുക്കേണ്ടത്? ജീവിതത്തിന്‍റെ ഏതു ശിഖിരത്തിലേയ്ക്കാണ് ഞാന്‍ കയറേണ്ടത്?” #മിഷണറിഒക്ടോബര്‍ #അസാധാരണപ്രേഷിതമാസം
In the midst of this missionary month, let us ask ourselves: what really counts in my life? To what peaks do I want to ascend?#ExtraordinaryMissionaryMonth #MissionaryOctober
ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശങ്ങള്‍ പങ്കുവച്ചു.