കൊച്ചി: കനത്ത മഴ മന്ദഗതിയിലാക്കിയെങ്കിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിലും പോളിങ് തുടരുകയാണ്. മഴ കുറഞ്ഞതോടെ ബുത്തുകളിലേക്ക് വോട്ടമാര്‍ കൂടുതലായി എത്തിത്തുടങ്ങി.മഴ കാര്യമായി ബാധിക്കാത്ത വട്ടിയൂര്‍ക്കാവിലും മഞ്ചേശത്തും വോട്ടിങ്ങ് സാധാരണ നിലയിലാണ്. വട്ടിയൂര്‍ക്കാവില്‍ 25 ശതമാനം വോട്ട് രേഖപ്പെടുത്തി. മഞ്ചേശ്വരത്ത് ഇതിനകം പോളിങ് ശതമാനം 34 ആയി ഉയര്‍ന്നു.കോന്നിയില്‍ 30.2ഉം അരൂരില്‍ 35.9 ശതമാനവും വോട്ട് രേഖപ്പെടുത്തി.മഴ കനത്തതോടെ വെള്ളക്കെട്ട് രൂക്ഷമായ എറണാകുളത്ത് മന്ദഗതിയിലാണെങ്കിലും വോട്ടിങ്. പുരോഗമിക്കുകയാണ്. 16 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. വോട്ടെടുപ്പ് സുഗമമായി കൊണ്ടുപോകാനുള്ള ഏര്‍പ്പാടുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
അരൂരില്‍ യുഡിഎഫ് ഷാനിമോള്‍ ഉസ്മാനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ മനു സി പുളിക്കല്‍ എല്‍ഡിഎഫിന് വേണ്ടിയും എന്‍ഡിഎക്ക് വേണ്ടി പ്രകാശ് ബാബുവുമാണ് മത്സരത്തിനിറങ്ങുന്നത്. മഞ്ചേശ്വരത്ത് രവീശ തന്ത്രി എന്‍ഡിഎ സ്ഥാനാര്‍ഥിയും യുഡിഎഫിന്റെ എംസി ഖമറുദ്ദീന്‍, എല്‍ഡിഎഫിന്റെ ശങ്കര്‍ റൈ എന്നിവര്‍ തമ്മിലാണ് കടുത്ത മത്സരം. ഏഴ് സ്ഥാനാര്‍ത്ഥികളാണ് ഈ മണ്ഡലത്തില്‍ മത്സരിക്കുന്നത്. കെ സുരേന്ദ്രനാണ് കോന്നിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
എറണാകുളം മണ്ഡലത്തില്‍ എറണാകുളം ഡിസിസി പ്രസിഡന്റ് ടിജെ വിനോദും ഹൈബി ഈഡന്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് എറണാകുളം മണ്ഡലത്തില്‍ തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. മനു റോയിയാണ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരത്തിനിറങ്ങിയിട്ടുള്ളത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ യു ജനീഷ് കുമാറുമാണ് മത്സരിക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്താണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി, അഡ്വ. എസ് സുരേഷാണ് ഈ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫിന് കെ മോഹന്‍കുമാറാണ് സ്ഥാനാര്‍ഥി.
മഴക്ക് അല്പം ശമനം, വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് എത്തുന്നു…
