മത്താ 10:1-15
1കോറി 9:13 – 18

ആഗോള സഭ ഇന്ന് മിഷൻ ഞായർ ആചരിക്കുന്നു. അസാധാരണ മിഷൻ മാസത്തിലെ ഈ മിഷൻ ഞായർ വളരെയേറെ പ്രാധാന്യം അർഹിക്കുന്നു. പ്രാൻസീസ് പാപ്പാ മിഷൻ മാസത്തോടനുബന്ധിച്ചു നൽകുന്ന സന്ദേശങ്ങൾ ശ്രദ്ധേയങ്ങളാണ്. ആരും സഭയുടെ മിഷൻ ദൗത്യത്തിൽ നിന്ന് ഒഴുവാക്കപ്പെടുന്നില്ല എന്ന് പറഞ്ഞു കൊണ്ട് മത്തായിയുടെ സുവിശേഷത്തിലെ താലന്തുകളുടെ ഉപമ പ.പിതാവ് വിശകലനം ചെയ്യുന്നു. ദൈവം നമുക്കു നൽകിയിരിക്കുന്ന വിവിധങ്ങളായ സമ്മാനങ്ങൾ നമ്മുടെ സുരക്ഷയ്ക്കു വേണ്ടിയല്ല മറിച്ച് മറ്റുള്ളവർക്കു വേണ്ടിയാണെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു. നമ്മുടെ നന്മ പ്രവൃത്തികളാൽ, ജീവിത മാതൃകയാൽ, മിശിഹായ്ക്ക് സാക്ഷ്യം വഹിക്കുവാൻ പാപ്പാ നമ്മെ ഉദ്ബോധിപ്പിക്കുന്നു. ഒരു താലന്ത് മണ്ണിൽ കുഴിച്ചിട്ട ഭൃത്യനെപ്പോലെ നാം ആകരുത്. അയാൾ ചെയ്ത തെറ്റ് എന്താണ്? അവൻ നല്ലത്, നന്മയായിട്ടുള്ളത് ചെയ്തില്ല എന്നതാണ് അവന്റെ തെറ്റ്. Saint Albert Hurtado പറയുന്നത്: It is good not to do evil, but it is evil not to do good. ഇത് ഉപേക്ഷയാലുള്ള പാപമാണ്. മറ്റുള്ളവർക്ക് ഞാൻ യാതൊരു ഉപദ്രവവും വരുത്തുന്നില്ല എന്ന് പറഞ്ഞ് കൈകെട്ടി നിൽക്കാൻ ഒരു ക്രൈസ്തവനാവില്ല. അവനുവേണ്ടി അല്ലെങ്കിൽ അവൾക്കു വേണ്ടി എന്ത് നന്മ ഞാൻ ചെയ്തു എന്നത് എന്റെ മുന്നിലൊരു ചോദ്യചിഹ്നമായി നിൽക്കണം. പ.പിതാവ് വളരെ വ്യക്തമായി പറയുന്നു: To live by omission is to deny our vocation: omission is the opposite of mission. പ്രിയമുള്ളവരെ ഈ മിഷൻ ഞായറിൽ നമ്മുക്ക് ആത്മശോധന ചെയ്യാം എന്റെ ജീവിത സാക്ഷ്യം കൊണ്ട് എന്റെ സത്പ്രവൃത്തികൾ കൊണ്ട് എത്ര പേരെ ഞാൻ ഈശോയി ലേക്ക് അടുപ്പിച്ചു. പ. ആത്മാവാണ് സഭയുടെ പ്രേഷിതത്വത്തിന്റെ leader. നമുക്ക് പ്രാർത്ഥിക്കാം പ.ആത്മാവേ ഞങ്ങളെ യഥാർത്ഥ പ്രേഷിതരാക്കണമേ. ആമ്മേൻ