വാഷിങ്ടണ്‍:അസ്ബസ്റ്റോസിന്െറ സാന്നിധ്യം കണ്ടെത്തിയെന്ന യു.എസ് ആരോഗ്യവകുപ്പിന്‍െറ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബേബി പൗഡറിന്‍െറ 33,000 ടിന്നുകള്‍ തിരികെ വിളിച്ച് ജോണ്‍സണ്‍ & ജോണ്‍സണ്‍. അമേരിക്കയിലാണ് പൗഡര്‍ ടിന്നുകള്‍ തിരികെ വിളിച്ചത്.
തീരുമാനം പുറത്ത് വന്നതിന് പിന്നാലെ ജോണ്‍സണ്‍ & ജോണ്‍സണ്‍ ഓഹരികളുടെ വില 6 ശതമാനം ഇടിഞ്ഞ് 127.70 ഡോളറിലെത്തി. ഇതാദ്യമായാണ് ജോണ്‍സണ്‍ & ജോണ്‍സണ്‍ പൗഡര്‍ ടിന്നുകള്‍ തിരികെ വിളിക്കുന്നത്.ജോണ്‍സണ്‍ & ജോണ്‍സണെതിരെ നിരവധി കേസുകളാണ് നില നില്‍ക്കുന്നത്. ഇതില്‍ പലതിലും നിയമ നടപടികള്‍ തുടരുകയാണ്.