ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ഇഞ്ചിക്കോര്‍ കുര്‍ബാന സെന്റെറില്‍ പരിശുദ്ധ കന്യാമറിയത്തിന്‍്റേയും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും തിരുനാളും സണ്‍ഡേ സ്കൂള്‍ വാര്‍ഷികവും സംയുക്തമായി 2019 ഒക്ടോബര്‍ 20 ഞായറാഴ്ച ഇഞ്ചിക്കോര്‍ മേരി ഇമാക്കുലേറ്റ് ദേവാലയത്തില്‍വച്ച്‌ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു.
ഞായറാഴ്ച മൂന്നുമണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് യൂറോപ്പിനായുള്ള സീറോ മലബാര്‍ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യകാര്‍മ്മികനായിരിക്കും. തുടര്‍ന്ന് ലദീഞ്ഞ്, പ്രദക്ഷിണം.വൈകിട്ട് 5 നു വിശ്വാസപരിശീലന ക്ലാസുകളുടെ വാര്‍ഷികം നടക്കും, കലാപരിപാടികള്‍ക്കും സമ്മാനദാനത്തിനും ശേഷം സ്നേഹവിരുന്നോടെ തിരുനാള്‍ സമാപിക്കും.തിരുനാളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നാതായി സീറോ മലബാര്‍ സഭാ ചാപ്ലിന്മാരായ റവ. ഡോ. ക്ലമന്‍്റ് പാടത്തിപറമ്ബില്‍, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫ. റോയ് വട്ടക്കാട്ട് എന്നിവര്‍ അറിയിച്ചു.