വാർത്തകൾ
🗞🏵 *ചരിത്രത്തെ ഇന്ത്യൻ കാഴ്ചപ്പാടിലൂടെ മാറ്റിയെഴുതേണ്ടതുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ.* ഒന്നാം സ്വാതന്ത്ര്യ സമരത്തെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് ബ്രിട്ടീഷുകാരുടെ കണ്ണിലൂടെയാണെന്നും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ സെമിനാറിൽ സംസാരിക്കവെ അമിത്ഷാ പറഞ്ഞു.
🗞🏵 *പൊതുമേഖലാ ബാങ്കുകളുടെ ലയനം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു ബാങ്ക് ജീവനക്കാർ 22നു ദേശവ്യാപകമായി പണിമുടക്കും.* ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയും സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്.
🗞🏵 *നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ നാലാം പ്രതിയായ പോലീസുകാരൻ സജീവ് ആന്റണിക്ക് തന്റെ ഭാര്യയെയും കുഞ്ഞിനെയും കാണാനായി ഇടുക്കി ജില്ലയിൽ പ്രവേശിക്കുന്നതിന് ഹൈക്കോടതി ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ചു.*
🗞🏵 *കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള ഉത്തരവ് ഇതുവരെ ആരും നടപ്പിലാക്കിയില്ലെന്നും കോട്ടയം ജില്ലയിൽ ഇത് പരീക്ഷിക്കണമെന്നും വനംമന്ത്രി കെ. രാജു.* ഇന്നലെ എരുമേലിയിൽ വനംവകുപ്പ് നടത്തിയ ജില്ലാതല വനം അദാലത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. തോക്ക് ഉപയോഗിക്കാൻ അനുമതിയുള്ള പോലീസിലെയും വനം വകുപ്പിലെയും ഉദ്യോഗസ്ഥർക്കാണ് വെടിവയ്ക്കാൻ പുതിയ ഉത്തരവിൽ അനുവാദം നൽകിയിരിക്കുന്നതെന്നു മന്ത്രി പറഞ്ഞു.
🗞🏵 *കൂടത്തായി കൊലപാതക കേസിലെ പ്രധാന പ്രതി ജോളി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി.* ഉച്ചയ്ക്ക് 12 നാണ് പയ്യോളിയിൽനിന്നു പോലീസ് അകമ്പടിയിൽ ജോളിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
🗞🏵 *കേരള ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദനെ ആക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് എം.പി.* വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്ത് ഭരണ പരിഷ്കാരമാണ് ഈ രാജ്യത്ത് വരേണ്ടത്. തൊണ്ണൂറാം വയസില്‍ എടുക്കുക നടക്കുക എന്നൊരു ചൊല്ലുണ്ടെന്നും പരിഹസിച്ചു.
🗞🏵 *സുപ്രീംകോടതി നിർദേശപ്രകാരം മരടിലെ ഫ്ളാറ്റുകൾ പൊളിച്ചുമാറ്റാനുള്ള പ്രാരംഭ നടപടികൾ തുടങ്ങി.* പൊളിക്കൽ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയ സബ് കളക്ടറും മരട് നഗരസഭയും തമ്മിൽ ശീതസമരം തുടരുന്നതിനിടെ നെട്ടൂരിലെ ആൽഫ ഫ്ളാറ്റ് പൊളിക്കാൻ കരാർ എടുത്ത കന്പനിയുടെ തൊഴിലാളികൾ ഇന്നലെ രാവിലെ ഫ്ളാറ്റിൽ ആയുധപൂജ നടത്തി. ഇന്നലെ ചേർന്ന മരട് നഗരസഭയുടെ യോഗത്തിൽ ഇത് ബഹളത്തിനും പ്രതിഷേധത്തിനുമിടയാക്കി.
🗞🏵 *മാർക്ക്ദാന വിവാദം ആളിക്കത്തുന്പോഴും ബിടെക് മോഡറേഷൻ ആനുകൂല്യത്തിനായി എംജി സർവകലാശാലയിലേക്ക് ഇന്നലെയും അപേക്ഷകളുടെ വരവ് തുടർന്നു.* കേരളത്തിനു പുറത്തും വിദേശത്തും വിവിധ ജോലികൾ ചെയ്യുന്നവരും ബിരുദമില്ലാത്തതിന്റെ പേരിൽ ജോലിക്ക് അപേക്ഷിക്കാൻ കഴിയാത്തവരുമാണ് ആനുകൂല്യത്തിനെത്തുന്നത്.
🗞🏵 *കേരളത്തിലെ റോഡുകൾ വിഐപികൾ വരുന്പോൾ മാത്രം എങ്ങനെയാണു നന്നാവുന്നതെന്ന് ഹൈക്കോടതി.* ഇതിനായി പ്രത്യേക ഫണ്ടുണ്ടെന്ന സർക്കാരിന്റെ മറുപടിക്ക് ഇതൊന്നും സാധരണക്കാർക്ക് ബാധകമല്ലേയെന്നും ഹൈക്കോടതി വാക്കാൽ ചോദിച്ചു.
🗞🏵 *കാത്തലിക് ഹെല്‍ത്ത് അസോസിയേഷന് ഓഫ് ഇന്ത്യ (ചായ്) യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പതിനേഴാമത് ദേശീയ ആരോഗ്യ കോണ്‍ഫറന്‍സിന് ഡല്‍ഹിയില്‍ ഇന്നലെ തുടക്കമായി.* ഇന്നലെ രാവിലെ ഡല്‍ഹി ആര്‍ച്ച് ബിഷപ് ഡോ. അനില്‍ തോമസ് കൂട്ടോയുടെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെ ചടങ്ങുകള്‍ ആരംഭിച്ചു.
🗞🏵 *പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയുടെ ജുഡീഷൽ കസ്റ്റഡി നവംബർ 11 വരെ നീട്ടി.* ലണ്ടൻ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
🗞🏵 *തിരുപൂജപ്പുര സെൻട്രൽ ജയിലിൽ നടന്ന കഞ്ചാവ് വേട്ടയിൽ യൂണിവേഴ്സിറ്റി കോളജ് കുത്ത് കേസിലെ പ്രതി നസീമിൽ നിന്നടക്കം കഞ്ചാവ് പിടികൂടി.* നസീമുള്‍പ്പെടെ ഏഴ് തടവുകാരില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തതെന്ന് ജയിൽ അധികൃതർ അറിയിച്ചു.
🗞🏵 *ആംബുലൻസിന് മാർഗതടസം സൃഷ്ടിച്ച സ്വകാര്യ ബസിനെതിരേ നടപടിയെടുത്ത് മോട്ടോർ വാഹനവകുപ്പ്.* തൃശൂർ പാലിയേക്കരയിലാണ് സംഭവം. രോഗിയുമായി പോകുകയായിരുന്ന ആംബുലൻസിനാണ് സ്വകാര്യ ബസ് മാർഗതടസം സൃഷ്ടിച്ചത്. സംഭവത്തിൽ സ്വകാര്യ ബസിന് 10,000 രൂപ പിഴ ചുമത്തി. ഡ്രൈവർക്കെതിരേ കേസെടുക്കാനും നിർദേശം നൽകിട്ടുണ്ട്.
🗞🏵 *ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നിശ്ചയിച്ചിരുന്ന റാലിയിൽനിന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പിന്മാറി.* ഹരിയാനയിലെ മഹേന്ദ്രഗഡില്‍ നിന്നാണ് സോണിയ ഗാന്ധിയുടെ റാലി നിശ്ചയിച്ചിരുന്നത്. റാലിയിൽനിന്നു സോണിയ പിന്മാറിയതിന്റെ കാരണം എഐസിസി വ്യക്തമാക്കിയിട്ടില്ല.
🗞🏵 *ഇന്ത്യയിലേത് അതിവേഗം വളരുന്ന സന്പദ്വ്യവസ്ഥയെന്ന് ധനമന്ത്രി നിർമല സീതാരാമൻ.* രാജ്യത്തെ വളർച്ച നിരക്ക് ഉയർത്താനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നും അവർ പറഞ്ഞു. ഐഎംഎഫ് ഇന്ത്യയുടെ വളർച്ചാ നിരക്ക് കുറയുമെന്ന് പ്രവചിച്ചതിന് പിന്നാലെയാണ് ധനമന്ത്രിയുടെ പ്രതികരണം.
🗞🏵 *ജസ്റ്റീസ് എസ്.എ. ബോബ്ഡെയെ സുപ്രീംകോടതി ചീഫ് ജസ്റ്റീസായി നിയമിക്കാൻ ശിപാർശ.* ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്ത് നൽകി.
🗞🏵 *ആസാമിലെ ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) കോർഡിനേറ്റർ പ്രതീക് ഹജേലയെ ഉടൻ സ്ഥലംമാറ്റണമെന്ന് സുപ്രീംകോടതി.* ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
🗞🏵 *മാർക്ക്ദാന വിവാദത്തിൽ മന്ത്രി കെ.ടി.ജലീലിനെതിരേ നിലപാട് കടുപ്പിച്ച് പ്രതിപക്ഷ നേതാവ്.* മന്ത്രിയെ മാറ്റി നിർത്തി സംഭവത്തിൽ ജുഡീഷൽ അന്വേഷണം വേണമെന്നും സർവകലാശാലകളുടെ പ്രവർത്തനത്തിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സൂപ്പർ വിസി ചമഞ്ഞാണ് ഇടപെട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
🗞🏵 *പിഎംസി ബാങ്കിൽനിന്നു നിക്ഷേപകർക്ക് പണം പിൻവലിക്കുന്നതിന് റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തിയ നടപടിക്കെതിരെ സർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.* ഹർജിക്കാർക്ക് ഹൈകോടതിയെ സമീപിക്കാവുന്നതാണെന്ന് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
🗞🏵 *കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു.* പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് ജോളിയുള്‍പ്പെടെയുള്ള മൂന്നു പ്രതികളെയും താമരശ്ശേരി ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ശനിയാഴ്ച വരെ റിമാൻഡ് ചെയ്ത്.
🗞🏵 *വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ജാതി പറഞ്ഞു വോട്ടു പിടിച്ചുവെന്ന ആരോപണം തള്ളി യുഡിഎഫ് സ്ഥാനാർഥി കെ.മോഹൻകുമാർ.* ഇത്തരത്തിലുള്ള എതിരാളികളുടെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല. തോൽക്കുമെന്ന് ഉറപ്പായതോടെയാണ് എൽഡിഎഫ് ഇത്തരം ആരോപണങ്ങളുമായി രംഗത്തുവരുന്നതെന്നും കെ.മോഹൻകുമാർ പറഞ്ഞു.
🗞🏵 *ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ പ്രതിചേർത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.* ഡല്‍ഹിയിലെ റോസ് അവന്യു കോടതിയിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.
🗞🏵 *നൊബേൽ പുരസ്കാരം നേടിയ ഇന്ത്യൻ വംശജനും യുഎസ് സാന്പത്തിക ശാസ്ത്രജ്ഞനുമായ അഭിജിത് ബാനർജിയെ തള്ളി കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ.* അഭിജിത്തിന്റെ ചിന്തകൾക്ക് ഇടതു ചായ്വാണെന്നും അദ്ദേഹത്തെ ഇന്ത്യക്കാർ തള്ളിക്കളഞ്ഞതാണെന്നുമായിരുന്നു മന്ത്രിയുടെ പരാമർശം.
🗞🏵 *ഹിന്ദു മഹാസഭ മുൻ നേതാവും ഹിന്ദു സമാജ് പാർട്ടി നേതാവുമായ കമലേഷ് തിവാരി കൊല്ലപ്പെട്ടു.* ഉത്തർപ്രദേശ് ലക്നോവിലെ ഓഫീസിലായിരുന്നു കൊലപാതകം.
🗞🏵 *ഉത്തർപ്രദേശിലെ സർവകലാശാലകളിലും കോളജുകളിലും മൊബൈൽ ഫോണിനു നിരോധനമേർപ്പെടുത്തി.* ഉദ്യോഗസ്ഥരും കുട്ടികളും ഫോണിൽ കൂടുതൽ സമയം ചെലവഴിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണു യോഗി ആദിത്യനാഥ് സർക്കാരിന്റെ തീരുമാനം.
🗞🏵 *ഗ്രാമീണ ഇന്ത്യയിലെ ഉപഭോഗനിരക്ക് സെപ്റ്റംബർ പാദത്തിൽ ഏഴു വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്കു താഴ്ന്നു എന്ന നീൽസണ്‍ റിപ്പോർട്ടിൽ കേന്ദ്ര സർക്കാരിന് ഉപദേശവുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി.* കോണ്‍ഗ്രസ് പ്രകടനപത്രികയിൽ ഈ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടെന്നും വേണമെങ്കിൽ ആശയങ്ങൾ മോഷ്ടിച്ചോളൂ എന്നുമാണു രാഹുലിന്റെ പരിഹാസം.
🗞🏵 *മകന്റെ സിവില്‍ സര്‍വീസ് പരീക്ഷയുടെ അഭിമുഖസമയത്ത് താൻ ഡൽഹിയിലുണ്ടായിരുന്നെന്ന മന്ത്രി കെ.ടി. ജലീലിന്റെ ആരോപണത്തിനു മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.* തന്റെ മകന്റെ ഇന്റര്‍വ്യൂ നടക്കുമ്പോള്‍ മറ്റാരെങ്കിലും പോകണോയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. മകനെ സ്കൂളില്‍ ചേര്‍ത്തതും പിടിഎ യോഗത്തിനും എല്ലാം പോവുന്നത് താനാണ്. ലീഗിന്റെ ചട്ടുകമെന്നത് ജലീലിന്റെ സ്ഥിരം വാചകമാണ്. ഞാന്‍ എന്റെ ചട്ടുകം മാത്രമാണ്.
🗞🏵 *അയോധ്യ തര്‍ക്കഭൂമി കേസിലെ ഒത്തുതീര്‍പ്പ് ഫോര്‍മുലയെ തള്ളി മുസ്ലിം കക്ഷികള്‍.* സുന്നീ വഖഫ് ബോര്‍ഡ് ഒഴികെയുള്ള മുസ്ലിംകക്ഷികള്‍ ഒത്തുതീര്‍പ്പ് തള്ളി സംയുക്ത പ്രസ്താവനയിറക്കി. മധ്യസ്ഥ സമിതിയംഗം ശ്രീറാംപഞ്ചുവും സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാനും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് ഒത്തുതീര്‍പ്പെന്ന് പ്രസ്താവനയില്‍ ആരോപിക്കുന്നു. ഒത്തുതീര്‍പ്പ് വ്യവസ്ഥയോടെ യോജിപ്പില്ലെന്ന കാര്യം കക്ഷികള്‍ ചീഫ് ജസ്റ്റിസിനെ അറിയിച്ചതായും സൂചനയുണ്ട്.
🗞🏵 *എൻഎസ്എസ് നേതൃത്വം യുഡിഎഫിന്റെ രക്ഷകരാകുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി.* നേതൃത്വം ചെയ്യുന്നത് സമുദായംഗങ്ങള്‍ ആഗ്രഹിക്കാത്ത കാര്യമാണ്. വട്ടിയൂര്‍ക്കാവില്‍ ജാതി പറഞ്ഞ് കോണ്‍ഗ്രസിനുവേണ്ടി വോട്ടുപിടിക്കുന്നു. പാലായിലെ തകര്‍ന്ന യുഡിഎഫിനെ രക്ഷിക്കാനാണ് ശ്രമമെന്നും കോടിയേരി ആരോപിച്ചു.
🗞🏵 *സിറിയയില്‍ നടത്തുന്ന സൈനിക നടപടി അവസാനിപ്പിക്കണമെന്ന് കാണിച്ച് തുര്‍ക്കി പ്രസിഡന്റ് റസിപ് തയ്യിപ് എര്ദോഗന് ഡോണള്‍ഡ് ട്രംപിന്റെ കത്ത്.* ട്രംപ് അയച്ച കത്ത് കിട്ടിയെന്നും അത് പ്രസിഡന്റ് മാലിന്യക്കൊട്ടയില്‍ ഇട്ടെന്നും എര്‍ദോഗന്റെ ഓഫീസ് അറിയിച്ചതായി ബിബിസിയാണ് റിപ്പോര്‍ട്ട് ചെയ്തത്. യുഎസ് സൈനികരെ സിറിയയില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ചതിന്റെ പിന്നാലെയായിരുന്നു ട്രംപിന്റെ ഉപദേശരൂപേണെയുള്ള കത്ത്.
🗞🏵 *വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാർഥി കെ.മോഹന്‍കുമാര്‍ ജാതിപറഞ്ഞ് വോട്ടുപിടിച്ചെന്ന് സിപിഎമ്മിന്റെ പരാതി .* നടപടിയാവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. മോഹന്‍കുമാര്‍ വോട്ടുചോദിക്കുന്നത് ജാതി അടിസ്ഥാനത്തിലാണ്. എന്‍.എസ്.എസ് നേതാക്കളും വനിതാപ്രവര്‍ത്തകരും ജാതിപറഞ്ഞ് വോട്ടുചോദിച്ചെന്നും പരാതിയില്‍ പറയുന്നു.
🗞🏵 *കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ മക്കളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് വ്യക്തമാക്കി റോജോ തോമസും റെഞ്ചി തോമസും*. സഹോദരൻ റോയി തോമസിന്റെ മക്കളാണ് റോമോയും റൊണാൾഡും. തങ്ങൾ എവിടെയുണ്ടോ അവിടെ ഞങ്ങളോടൊപ്പം അവരും ഉണ്ടാകുമെന്നും ഇരുവരും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
🗞🏵 *തുലാവര്‍ഷമെത്തിയതോടെ സംസ്ഥാനത്ത് മഴ കനക്കുന്നു.* അടുത്ത 48 മണിക്കൂറില്‍ തുലാവര്‍ഷം ശക്തിപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പുയര്‍ന്നതിനാല്‍ മലമ്പുഴ, വാളയാർ അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. പോത്തുണ്ടി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതിനാല്‍ ഗായത്രിപുഴയിലും ജലനിരപ്പുയര്‍ന്നു.
🗞🏵 *കൊല്ലം അഞ്ചലില്‍ സ്കൂള്‍ വളപ്പിലെ കോണ്‍ക്രീറ്റ് മാലിന്യ ടാങ്ക് തകര്‍ന്ന് വിദ്യാര്‍ഥികള്‍ ഉളളില്‍ വീണു.* അഞ്ച് കുട്ടികള്‍ക്ക് പരുക്ക്. ഏരൂര്‍ ഗവ.എല്‍.പി സ്കൂളിലാണ് അപകടം. ഒന്നാം ക്ലാസ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.
🗞🏵 *മന്ത്രി കെ.ടി.ജലീൽ അപമാനിക്കാൻ ശ്രമിക്കുന്നത് രാജ്യത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥരേയാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.* യു.പി.എസ്.സിയെ സംശയത്തിന്റെ നിഴലിലാക്കുന്നത് ഉത്തരവാദിത്തപ്പെട്ട മന്ത്രിയാണ്. ഇത്തരമൊരു ആക്ഷേപം ആരും ഉന്നയിച്ചിട്ടില്ല. രാഷ്ട്രീയ പ്രതിരോധത്തിന് വിശ്വാസ്യതയുള്ള ഒരു സംവിധാനത്തെ അപമാനിക്കാൻ പാടില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
🗞🏵 *എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനത്തെ തളളി ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് രാജന് ഗുരുക്കള്‍.* തോറ്റ വിദ്യാര്‍ഥിയെ അദാലത്ത് നടത്തിയല്ല ജയിപ്പിക്കേണ്ടത്. ആലോചിക്കാന്‍ പറ്റാത്ത കാര്യങ്ങളാണ് നടക്കുന്നത്. ദയാഹര്‍ജി പരിഗണിക്കും പോലെയല്ല പരീക്ഷാനടത്തിപ്പ് കൈകാര്യം ചെയ്യേണ്ടത്.അദ്ദേഹം പറഞ്ഞു.
🗞🏵 *സാമുദായിക സംഘടനകളുടെ വിലപേശല്‍ വിലപ്പോവില്ല, ഇത് കേരളമാണെന്നു എളമരം കരീം.* എസ്എന്‍ഡിപിയുടെ കാര്യത്തിലും ഇതുതന്നെയാണ് നിലപാട്. തിരഞ്ഞെടുപ്പില്‍ സമുദായികസംഘടനകള്‍ ഇടപെടരുത്. ശബരിമല ചര്‍ച്ചാവിഷയമല്ലെന്നും എളമരം കരീം പറഞ്ഞു.
🗞🏵 *മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ രാത്രി പത്തുമണിക്ക് ഉയര്‍ത്തി.* 15 സെന്റീമീറ്റര്‍ വരെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്നും കല്‍പ്പാത്തി, ഭാരതപ്പുഴ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. മഴ ശക്തിപ്പെട്ടതോടെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാലാണ് ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
🗞🏵 *ആഫ്രിക്കൻ രാജ്യമായ കെനിയയിൽ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ വൈദികന്റെ മൃതദേഹം കണ്ടെത്തി.* മഷാബ നദിയുടെ കരയിൽ നിന്നുമാണ് ഫാ. മൈക്കിൾ മേയ്ഞ്ചി ക്യെൻങ്ഗോ എന്ന കത്തോലിക്ക വൈദികന്റെ മൃതശരീരം കണ്ടെത്തിയത്. മച്ചാക്കോസ് രൂപതയിലെ, താതാ എന്ന ഇടവകയിൽ സഹ വികാരിയായി സേവനം ചെയ്തു വരികയായിരുന്ന അദ്ദേഹത്തെ ഒക്ടോബർ എട്ടാം തീയതി അജ്ഞാതര്‍ തട്ടിക്കൊണ്ടുപോകുകയായിരിന്നു. 43 വയസ്സുകാരനായ വൈദികനെ ഏറ്റവും അവസാനമായി ആളുകൾ കണ്ടത് ഒക്ടോബർ എട്ടാം തീയതിയാണ്.
🗞🏵 *അകാരണമായി ക്രൈസ്തവ ദേവാലയങ്ങള്‍ അടച്ചുപൂട്ടുന്ന സര്‍ക്കാര്‍ നടപടി ആഫ്രിക്കന്‍ രാജ്യമായ അൾജീരിയയിൽ വീണ്ടും തുടരുന്നു.* അൾജീരിയയിലെ ജനങ്ങൾ ഏകാധിപത്യ സർക്കാരിനെതിരെ തെരുവിൽ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് റ്റിസി ഔസോയിലുളള ദി ചർച്ച് ഓഫ് ദി ഗോസ്പൽ ദേവാലയവും, മക്കൗഡയിലുളള സോഴ്സ് ഓഫ് ലൈഫ് ചർച്ചും അധികൃതർ അടച്ചുപൂട്ടിയത്.
🗞🏵 *ലോകത്തെ ഏറ്റവും പുരാതന കത്തോലിക്ക ദേവാലയങ്ങളിലൊന്നായ മൂന്നാം നൂറ്റാണ്ടില്‍ പണിതീര്‍ത്ത റോമാ നഗരത്തിലെ സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ നവീകരണം.* റോമാ നഗരത്തിന്റെ വൈദ്യുതി, ജലം, ഗ്യാസ് എന്നിങ്ങനെ നിത്യോപയോഗ വസ്തുക്കളുടെ വകുപ്പും സിറ്റി ഭരണകൂടവും കൈകോര്‍ത്താണ് ഫ്രാന്‍സിസ് പാപ്പ അദ്ധ്യക്ഷനായ റോമാ രൂപതയുടെ ഭദ്രാസന ദേവാലയം പുതിയ പ്രകാശസംവിധാനങ്ങള്‍ ക്രമപ്പെടുത്തി നവീകരിച്ചത്. ഒക്ടോബര്‍ 14 തിങ്കളാഴ്ച വൈകുന്നേരം റോമാനഗരത്തിന്റെ മേയര്‍ വെര്‍ജീനിയ രാജി ലാറ്ററന്‍ ബസിലിക്കയുടെ പുതിയ പ്രകാശസംവിധാനം ഉദ്ഘാടനം ചെയ്തു.
🗞🏵 *പ്രമുഖ അമേരിക്കന്‍ ടിവി റിയാലിറ്റി ഷോ താരവും, മോഡലും നടിയുമായ കിം കര്ദാഷിയാന് തന്റെ കുട്ടികള്‍ക്കൊപ്പം അര്‍മേനിയയിലെ മദര്‍ സീ ഓഫ് ഹോളി എച്ച്മിയാഡ്സിന്‍ കത്തീഡ്രലില്‍വെച്ചു ജ്ഞാനസ്നാനം സ്വീകരിക്കുന്നതിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലാകുന്നു.* ഇക്കഴിഞ്ഞ ഒക്ടോബര്‍ 10ന് സമൂഹമാധ്യമങ്ങളിലൂടെ കര്ദാഷിയാന് തന്നെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. അന്തരിച്ച കര്‍ദാഷിയാന്റെ പിതാവ് റോബര്‍ട്ട് അര്‍മേനിയന്‍ വംശജനായിരിന്നു.
🍓🍓🍓🍓🍓🍓🍓🍓🍓🍓🍓
*ഇന്നത്തെ വചനം*
ഒരിക്കല്‍ അവന് തനിയെ പ്രാര്ഥിക്കുകയായിരുന്നു. ശിഷ്യന്മാരും അവന്‍െറ കൂടെ ഉണ്ടായിരുന്നു. അപ്പോള്‍ അവന് ചോദിച്ചു: ഞാന്‍ ആരെന്നാണു ജനങ്ങള്‍ പറയുന്നത്? അവര്‍ മറുപടി നല്കി.
ചിലര്‍ സ്നാപകയോഹന്നാനെന്നും മറ്റു ചിലര്‍ ഏലിയാ എന്നും വേറെ ചിലര്‍ പൂര്വപ്രവാചകന്മാരില് ഒരാള്‍ ഉയിര്‍ത്തിരിക്കുന്നു എന്നുംപറയുന്നു.
അപ്പോള്‍ അവന് ചോദിച്ചു: ഞാന്‍ ആരെന്നാണു നിങ്ങള്‍ പറയുന്നത്? പത്രോസ് ഉത്തരം നല്കി: നീ ദൈവത്തിന്‍െറ ക്രിസ്തു ആണ്.
ലൂക്കാ 9 : 18-20
🍓🍓🍓🍓🍓🍓🍓🍓🍓🍓🍓
*വചന വിചിന്തനം*
‘ഈശോ, നീ ദൈവത്തിന്റെ മിശിഹായാകുന്നു.’
ഹെബ്ര 12:1-11
ലൂക്കാ 9:18-20
ആദിമ ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസ പ്രഖ്യാപനം ഇപ്രകാരമായിരുന്നുവെന്ന് മിശിഹാ ശാസ്ത്രം നമ്മെ പഠിപ്പിക്കുന്നു: ‘ഈശോ മിശിഹായാകുന്നു.’ മിശിഹാ എന്നാൽ ദൈവത്തിന്റെ അഭിഷിക്തൻ. ദൈവത്തിന്റെ അഭിഷിക്തനായ ഈശോ എനിക്ക് ആരാണ്? അവൻ ആരെന്നാണു് എനിക്ക് ലോകത്തോട് പറയുവാനുള്ളത്. സഭയുടെ തലവനായ പത്രോസ് സഭയുടെ വിശ്വാസം, അനുഭവം ഇവിടെ പ്രഖ്യാപിക്കുകയാണ്. ‘ഈശോ ദൈവത്തിന്റെ മിശിഹാ.’ സഭയുടെ ഈ വിശ്വാസാനുഭവം തന്നെയാണ് എനിക്കും ലോകത്തോട് പറയുവാനുള്ളത് ‘ഈശോ മിശിഹായാകുന്നു.’ നമ്മുടെ വിശ്വാസത്തിന്റെ നാഥനും അതിനെ പൂർണതയിലെത്തിക്കുന്നവനുമായ ഈശോ നമുക്കുള്ളതുകൊണ്ട് നമ്മെ വിഷമിപ്പിക്കുന്ന ഭാരവും പാപവും നമുക്കു നീക്കികളയാം. തനിക്ക് വേണ്ടി ജീവിക്കാതെ എനിക്കു വേണ്ടി ജീവിച്ച ഒരു മിശിഹാ നമുക്കുണ്ട്. കുരിശ് ക്ഷമയോട് സഹിച്ച് ദൈവ സിംഹാസനത്തിന്റെ വലത്തുഭാഗത്ത് അവരോധിക്കപ്പെട്ടിരിക്കുന്ന ഒരു മിശിഹാ നമുക്കുണ്ട്. അവൻ എന്നെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നു. അതിനാൽ പ്രിയമുള്ളവരെ നമ്മുടെ പ്രത്യാശ കൈവിടാതിരിക്കാം. നമുക്കൊരു അഭിഷിക്തനുണ്ട്. അവൻ നമ്മുടെ കാര്യത്തിൽ ശ്രദ്ധാലുവാണ്. അതിനാൽ നമ്മുടെ വിശ്വാസം ഏറ്റുപറയുന്നതിലും ജീവിക്കുന്നതിലും നമ്മുക്ക് സന്തോഷം കണ്ടെത്താം. പ.അമ്മ അതിനു നമ്മെ സഹായിക്കട്ടെ. ആമ്മേൻ…
🍓🍓🍓🍓🍓🍓🍓🍓🍓🍓🍓
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*