കോട്ടയം: എംജി സര്‍വകലാശാലയിൽ മാർക്ക് തട്ടിപ്പിന് നീക്കം. ഉത്തരക്കടലാസുകൾ സിൻഡിക്കേറ്റ് അംഗത്തിന് നൽകാനാണ് നീക്കം. ഫോൾസ് നന്പറുകൾ സഹിതം നൽകാനാണ് വിസിയുടെ കത്ത്. പരീക്ഷ ചുമതലയുള്ള സിൻഡിക്കേറ്റ് അംഗത്തിന് വിവരങ്ങൾ നൽകാനാണ് നീക്കം.പുനർ മൂല്യ നിർണയം നടക്കുന്ന എംകോം പരീക്ഷയുടെ ഉത്തരക്കടലാസ് ആവശ്യപ്പെട്ട് സിൻഡിക്കേറ്റ് അംഗവും കത്ത് നല്‍കിയിരുന്നു. പരീക്ഷ ചുമതലയുള്ള സിൻഡിക്കേറ്റംഗമാണ് കത്ത് നല്‍കിയത്. 30 ഉത്തരക്കടലാസാണ് സിന്‍ഡിക്കേറ്റ് അംഗം ആവശ്യപ്പെട്ടതെന്നാണ് സൂചന.
എംജി സര്‍വകലാശാലയിൽ ഉത്തരക്കടലാസുകൾ സിൻഡിക്കേറ്റ് അംഗത്തിന് നല്കാന് നീക്കം….
