വാർത്തകൾ
🗞🏵 *സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള കടുത്ത അവഗണനയില്‍ ഡിജിപി ജേക്കബ് തോമസ് സര്‍വ്വീസില്‍ നിന്നും വിരമിക്കാന്‍ ഒരുങ്ങുന്നു.* രണ്ടാഴ്ച്ച മുമ്ബ് സിഎംഡിയായി ചുമതലയേറ്റെങ്കിലും പിണറായി സര്‍ക്കാര്‍ അവജ്ഞ തുടര്‍ന്നതോടെ സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ അദ്ദേഹം തീരുമാനമെടുക്കുകയായിരുന്നു.വിജിലന്‍സ് ഡയറക്ടറുടെ പദവിയോടെയാണു നിയമനമെന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും പുതിയ ഓഫീസില്‍ അദ്ദേഹത്തിന് അടിസ്ഥാനസൗകര്യങ്ങള്‍പോലും നല്‍കിയിട്ടില്ലെന്നാണു റിപ്പോര്‍ട്ടുകള്‍.
🗞🏵 *കൂടത്തായി കൊലപാതപരമ്ബരക്കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളുടേയും കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി.* വെള്ളിയാഴ്ച നാല് മണി വരെയാണ് താരമശ്ശേരി കോടതികസ്റ്റഡിനീട്ടി നല്‍കിയത്. പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ19-ന്പരിഗണിക്കും. പോലീസിനെതിരെപരാതി ഒന്നുമില്ലെന്ന് മൂന്ന് പ്രതികളും കോടതിയെ അറിയിച്ചു.
🗞🏵 *കഴിഞ്ഞ തവണ കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി ഫണ്ട് തേടി ആകാശച്ചാട്ടം നടത്തിയ അംഗപരിമിതനായ ഇടുക്കി കട്ടപ്പന സ്വദേശിയായ വൈദികന്‍ ഫാ.ജോര്‍ജ് പുത്തൂര്‍ വീണ്ടും ആകാശ ചാട്ടത്തില്‍ പങ്കെടുത്തു.* യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി ചാരിറ്റബിള്‍ സൊസൈറ്റിക്ക് വേണ്ടി 1500 അടി ഉയരത്തില്‍ നിന്ന് ഫാ.ജോര്‍ജ് പുത്തൂരാന്‍ ഉള്‍പ്പെടെ 37 പേര്‍ ആകാശ ചാട്ടത്തില്‍ പങ്കെടുത്തത്. നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ പഠനത്തിനു വേണ്ടിയായിരുന്നു ചാട്ടം.
🗞🏵 *ഷെയിന്‍ നിഗത്തെ നിര്‍മാതാവ് ജോബി ജോർജ് ഭീഷണിപ്പെടുത്തിയെന്ന പരാതി അമ്മയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ചർച്ച ചെയ്തു പരിഹരിക്കുമെന്നു സെക്രട്ടറി ഇടവേള ബാബു.* രണ്ടുപേരും വിഷയം പക്വതയോടെ കൈകാര്യം ചെയ്യേണ്ടതായിരുന്നു. സിനിമയിലെ പുതിയ തലമുറയ്ക്ക് പൊതുവെ പക്വത കുറവാണെന്നതിന്‍റെ തെളിവാണ് ഈ സംഭവമെന്നും ഇടവേള ബാബു ദുബായിൽ പറഞ്ഞു.
🗞🏵 *ഇറ്റാലിയൻ – അമേരിക്കൻ സന്യാസിനിയായിരുന്ന മദർ ഫ്രാൻസിസ് സേവ്യർ കബ്രീനിയുടെ ശിൽപം നിർമ്മിക്കുമെന്ന് ന്യൂയോർക്ക് ഗവർണർ ആൻഡ്രു കുമോ പ്രഖ്യാപിച്ചു*. ഒക്ടോബർ 14നു നടന്ന കൊളംബസ് ഡേ പരേഡിൽ പങ്കെടുത്തതിനു ശേഷമായിരുന്നു പ്രഖ്യാപനം.
🗞🏵 *സൗദിയില്‍ വിവിധ ധനകാര്യ, ഇന്‍ഷ്വറന്‍സ് മേഖലകളിലെ സ്ഥാപനങ്ങളില്‍ ഉന്നത തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കുന്നു.* സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റിയുടെ (സാമ) മേല്‍നോട്ടത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ 13,000 തസ്തികകളാണ് സ്വദേശികള്‍ക്കു മാത്രമാക്കി പരിമിതപ്പെടുത്തിയത്.
🗞🏵 *ഗാനഗന്ധര്‍വ്വന്‍ ഡോ.കെ.ജെ യേശുദാസിന് ബ്രിട്ടീഷ് പാര്‍ലമെന്റ് ഹാളില്‍ ആദരം.* യുകെയിലെ ഇന്തോ ബ്രിട്ടീഷ് സാംസ്‌കാരിക കൂട്ടായ്മയുടെയും യുകെ ഇവന്റ് ലൈഫിന്റെയും ആഭിമുഖ്യത്തിലാണ് യേശുദേസിന് സ്വീകരണം നല്‍കിയത്. ബ്രിട്ടനില്‍ സംഗീത പരിപാടിക്ക് എത്തിയതായിരുന്നു അദ്ദേഹം.
🗞🏵 *അസാധാരണ മിഷ്ണറി മാസമായി പ്രഖ്യാപിക്കപ്പെട്ട ഒക്ടോബറില്‍ യുവജനങ്ങളെ പ്രാര്‍ത്ഥനയുമായി ബന്ധപ്പെടുത്തുവാന്‍ ശ്രദ്ധേയമായ ഉപകരണവുമായി ഫ്രാന്‍സിസ് പാപ്പയുടെ ലോക വ്യാപക പ്രാര്‍ത്ഥനാ കൂട്ടായ്മ.* “ക്ലിക്ക് റ്റു പ്രേ” ആപ്ലിക്കേഷന്‍ വഴി പ്രവര്‍ത്തിക്കുന്ന അതിനൂതനമായ ‘ഇ റോസറി’ എന്ന ഉപകരണമാണ് ലോക സമാധാനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടുകൂടി അവതരിപ്പിച്ചിരിക്കുന്നത്.
🗞🏵 *ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള കേന്ദ്ര നീക്കത്തെ ചോദ്യം ചെയ്ത കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.* എപ്പോഴൊക്കെയാണോ ചരിത്രത്തില്‍ ആര്‍ട്ടിക്കിള്‍ 370 ചര്‍ച്ച ചെയ്യുന്നത് അപ്പോഴൊക്കെ അതിനെ എതിര്‍ത്തവരുടേയും പരിഹസിച്ചവരുടെയും വാക്കുകള്‍ ഓര്‍മ്മിക്കപ്പെടുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
🗞🏵 *പൈശാചികമായ സാത്താന്‍ പൂജ (ബ്ലാക്ക് മാസ്) നടത്തിയ സംഘം പോലീസ് വലയില്‍നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.* പൂജ നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് എത്തിയെങ്കിലും മിനിറ്റുകള്‍ക്കുമുമ്പ് സംഘം മുങ്ങുകയായിരുന്നു. സന്നദ്ധ സംഘടനയുടെ ഹാളിൽ എത്തിയ പോലീസ് കണ്ടത് കത്തുന്ന മെഴുക് തിരിയും രക്ത കറയുമാണ്. സംഭവം പുറത്താകരുതെന്ന് ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകിയിരുന്നു. അതിനാൽ വിശദമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എന്നാൽ പോലീസ് എത്തുന്ന വിവരം ചോർത്തിയത് ഉന്നത പദവി വഹിക്കുന്ന ഉദ്യോഗസ്ഥനാണെന്ന ആരോപണമുണ്ട്.
🗞🏵 *ജാതി, സ്വജനപക്ഷപാതം, പ്രീണനം തുടങ്ങിയ മൂന്ന് രാഷ്ട്രീയ തിന്മകളിൽ നിന്ന് രാജ്യത്തെ മോചിപ്പിച്ചതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ നേട്ടമെന്ന് ബിജെപി പ്രസിഡന്റും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ.*
🗞🏵 *എൻഎസ്എസിനും സുകുമാരൻ നായർക്കുമെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.* മാടമ്പി സ്വാഭാവമുള്ള സുകുമാരൻ നായർക്ക് ഈഴവ- പിന്നോക്ക വിഭാഗങ്ങളോട് വിരോധമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എൻഎസ്എസിന്റെ കൂട്ടിലാണ് കോൺഗ്രസ് ഉള്ളത്. ജാതി പറഞ്ഞ് വോട്ട് ചോദിക്കുന്നത് തെറ്റാണെന്നും ഉപതിരഞ്ഞെടുപ്പിൽ എസ് എൻ ഡി പി ആരെയും പിന്തുണയ്ക്കുന്നില്ലെന്നും വെള്ളപ്പാള്ളി പറഞ്ഞു.
🗞🏵 *മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന നടപടികള്‍ക്ക് തുടക്കം.* തമിഴ്നാട്ടില്‍നിന്നെത്തിയ വിജയ് സ്റ്റീല്‍സിന്‍റെ തൊഴിലാളികള്‍ ആല്‍ഫാ സെറീന്‍ ഫ്ലാറ്റില്‍ പൂജ നടത്തി. അതേസമയം പൊളിക്കലുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടികള്‍ അംഗീകരിക്കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു. കമ്പനികളെ തിരഞ്ഞെടുത്തുവെന്ന് നഗരസഭയെ അറിയിക്കാതെ സബ് കലക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയ പശ്ചാത്തലത്തില്‍ ഇനി ഇടപെടേണ്ടതില്ലായെന്നാണ് കൗണ്‍സില്‍ തീരുമാനം.
🗞🏵 *വീട്ടില്‍ പാകം ചെയ്ത ഭക്ഷണവും സുരക്ഷയും വേണമെന്ന പി ചിദംബരത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു.* ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ വാങ്ങി. ഈ മാസം 24 വരെയാണ് കസ്റ്റഡി.
🗞🏵 *ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന ശിവസേനയുടെ ആവശ്യത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കി ബിജെപി പ്രസിഡന്റും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ.* തന്റെ സഖ്യകക്ഷിയ്ക്ക് ഈ സ്ഥാനം നൽകാൻ ബിജെപി തയാറാണെന്നും അമിത് ഷാ സൂചന നൽകി.
🗞🏵 *ബസില്‍ മറന്നുവെച്ച ബാഗ് തിരികെ എടുക്കാനുള്ള ഓട്ടത്തിനിടയില്‍ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു.* ബസില്‍ മറന്നുെവച്ച പണവും രേഖകളടങ്ങിയ ബാഗും അന്വേഷിച്ച് നഗരം ചുറ്റിയ മൂവാറ്റുപുഴ സര്‍ക്കാര്‍ മോഡല്‍ സ്‌കൂളിലെ ജീവനക്കാരിയായ വീട്ടമ്മ ഓട്ടോറിക്ഷയില്‍ കുഴഞ്ഞുവീണാണ് മരിച്ചത്.
🗞🏵 *പാസ്‌പോർട്ടും ബോർഡിംഗ് പാസും ഇല്ലാതെ വിമാനത്തിൽ കയറി രാജ്യങ്ങൾ ചുറ്റാനുള്ള സാങ്കേതിക വിദ്യ ദുബായിൽ അവതരിപ്പിച്ചു.* പാസ്‌പോർട്ട് രഹിത ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനമാണ് ഒരുങ്ങുന്നത്.പാസ്‌പോർട്ടും ബോർഡിംഗ് പാസും വിരലടയാളവുമില്ലാതെ യാത്രക്കാർക്ക് മറ്റ് രാജ്യങ്ങളിലേക്ക് ഇത് യാഥാർഥ്യമാകുന്നതോടെ പറക്കാൻ സാധിക്കും. ഇത് 2020 ൽ ദുബായ് വിമാനത്താവളത്തിൽ പ്രവർത്തിപ്പിച്ച് തുടങ്ങും.
🗞🏵 *ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഭിന്നശേഷിക്കാരനായ യുവാവിനെ സഹോദരന്‍ കൊലപ്പെടുത്തി.* രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. കൊലപാതകം നടന്ന് 48 മണിക്കൂറിനുള്ളില്‍ പ്രതിയെ പോലീസ് പിടികൂടി.
🗞🏵 *എം.ജി സര്‍വകലാശാല മാര്‍ക്ക് ദാനവിവാദത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി ജലീലിനെതിരായ കുരുക്ക് മുറുകുന്നു.* മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ കെ.ഷറഫുദീന്‍ അദാലത്തില്‍ പങ്കെടുത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ഉദ്ഘാടന ചടങ്ങില്‍ മാത്രമാണ് അദ്ദേഹം പങ്കെടുത്തതെന്ന വാദം പൊളിഞ്ഞു. പ്രൈവറ്റ് സെക്രട്ടറി ആശംസാപ്രസംഗം നടത്തിയ ശേഷം മടങ്ങിയെന്നായിരുന്നു മന്ത്രി പറഞ്ഞത്.
🗞🏵 *ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് യുവ വ്യവസായിയില്‍ നിന്ന് പണം തട്ടിയ കേസില്‍ അറസറ്റിലായ ചാലക്കുടി വെറ്റിലപ്പാറ പെരിങ്ങല്‍കുത്ത് താഴശേരി സീമ വന്‍ വാണിഭ റാക്കറ്റിലെ മുഖ്യകണ്ണി.* ഗള്‍ഫ് നാടുകളില്‍ ഉള്‍പ്പെടെയുള്ള അനാശാസ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് സീമ പ്രവത്തിച്ചു വന്നിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍. ഫേസ്ബുക്കിലൂടെ പരിചയം സ്ഥാപിച്ച് ചിത്രങ്ങള്‍ പകര്‍ത്തുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയുമാണ് യുവതി പണം തട്ടുന്നത്.
🗞🏵 *സന്യസിക്കാന്‍ പോയാലും അച്ഛനും അമ്മയ്ക്കും ചെലവിന് കൊടുക്കണമെന്ന് യുവാവിനോട് അഹമ്മദാബാദ് ഹൈക്കോടതി.* ‘സന്യാസിയാണെങ്കിലും ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനാകില്ല, മാതാപിതാക്കള്‍ക്ക് മാസം ചെലവിനുള്ള തുക നല്‍കണം’ മാതാപിതാക്കളെ ഉപേക്ഷിച്ച് സന്യാസജീവിതം സ്വീകരിച്ച മകനോട് കോടതി ഉത്തരവിട്ടു. ധര്‍മേഷ് ഗോയല്‍ എന്ന 27കാരനോടാണ് കോടതി മാതാപിതാക്കള്‍ക്ക് മാസം 10,000 രൂപ വീതം നല്‍കണമെന്ന് ആവശ്യപ്പെട്ടത്.
🗞🏵 *ആലപ്പുഴ കെഎസ്‌ആര്‍ടിസി ഓട്ടോസ്റ്റാന്റില്‍ പ്രീപെയ്ഡ് കൗണ്ടര്‍ സ്ഥാപിക്കണമെന്ന എസ്ഡിടിയു ആവശ്യത്തിന് ഒടുവില്‍ അംഗീകാരം.* പ്രീപെയ്ഡ് കൗണ്ടര്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐയുടെ തൊഴിലാളി സംഘടനയായ സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂണിയന്‍(എസ്ഡിടിയു) 2014 മുതല്‍ സമരത്തിലായിരുന്നു.
🗞🏵 *ആരോഗ്യ, ടൂറിസം മേഖലകളില്‍ അയര്‍ലന്‍ഡുമായി സഹകരിക്കാനൊരുങ്ങി സംസ്ഥാനം*. അയര്‍ലന്‍ഡ് ഇന്ത്യന്‍ സ്ഥാനപതി സന്ദീപ്കുമാര്‍ മന്ത്രിമാരായ കെ. കെ. ശൈലജ ടീച്ചറേയും കടകംപള്ളി സുരേന്ദ്രനായും നടന്ന കൂടിക്കാഴ്ചയിലാണ് സഹകരണം സംബന്ധിച്ച് ചര്‍ച്ച നടത്തിയത്. ആരോഗ്യരംഗത്ത് കേരളത്തിലെ ആരോഗ്യ സര്‍വകലാശാലയുമായും മെഡിക്കല്‍ കോളേജുകളുമായുള്ള സഹകരണമാണ് ലക്ഷ്യമിടുന്നത്.
🗞🏵 *മറുനാടന്‍ ലൈംഗിക തൊഴിലാളികള്‍ കേരളത്തിലേക്ക് എത്തുന്നതായി റിപ്പോര്‍ട്ട്.* ബംഗാള്‍, ബിഹാര്‍, ഒഡിഷ എന്നിവിടങ്ങളില്‍ നിന്നാണ് ലൈംഗികവൃത്തിക്കായി യുവതികള്‍ കേരളത്തിലേക്ക് എത്തുന്നത്. കേരളത്തിലെ ചില ഏജന്‍സികളും ഇതിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള പീര്‍ഗ്രൂപ്പ് സര്‍വേയിലാണ് ഇക്കാര്യം ബോധ്യപ്പെട്ടത്.
🗞🏵 *വ്യാജ ജഡ്‌ജി ചമഞ്ഞ് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥലമിടപാട് കേസുകളില്‍ ഇടപ്പിട്ടിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.* മേട്ടുപ്പാളയംസ്വദേശി എ.ആര്‍ ചന്ദ്രനെയാണ് (54) ധര്‍മപുരി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇയാളോടൊപ്പം ഗണ്‍മാനായി നടന്നിരുന്ന തിരുവണ്ണാമല കണ്ണമംഗലംസ്വദേശി കുമാറിനെയും (49) അറസ്റ്റ് ചെയ്തിട്ടുണ്ട്.
🗞🏵 *വോഡഫോണ്‍ പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു.* 69 രൂപയുടെ പ്ലാനാണ് വോഡഫോണ്‍ അവതരിപ്പിച്ചത്. സൗജന്യ ഡാറ്റയും കോളിങ് സൗകര്യവും ഈ പ്ലാനില്‍ ലഭ്യമാണ്. തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ സൗജന്യ എസ്‌എംഎസും ലഭിക്കും. 69 രൂപയുടെ പ്ലാനില്‍ 150 മിനിറ്റ് ലോക്കല്‍/എസ്ടിഡി/റോമിങ് കോളിങ്ങിനൊപ്പം 250 എംബിയുടെ 4ജി/3ജി ഡാറ്റയും കിട്ടും. 28 ദിവസമാണ് പ്ലാനിന്റെ കാലാവധി.
🗞🏵 *തോപ്രാംകുടി വാത്തിക്കുടിയില്‍ നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളില്‍ കണ്ടെത്തിയ സംഭവത്തില്‍ വിദ്യാര്‍ഥിനിയായ മാതാവിനെതിരേ കേസെടുക്കും.* പ്രസവ വിവരം മറച്ചു പിടിച്ചതിനും കുഞ്ഞിന്റെ മൃതദേഹം പുറത്തറിയിക്കാതെ മറവു ചെയ്യാന്‍ ശ്രമിച്ചതിനുമാണ് അവിവാഹിതയായ പെണ്‍കുട്ടിക്കെതിരേ കേസെടുക്കുന്നതെന്ന് പോലീസ് പറഞ്ഞു.
🗞🏵 *കൂടത്തായി കൊലപാതങ്ങളില്‍ ഡി.എന്‍.എ പരിശോധനക്ക് വേണ്ടിയുള്ള സാമ്ബിളുകള്‍ ശേഖരിച്ചു.* റോയ് തോമസിന്‍റെ സഹോദരങ്ങളായ റോജോ, റെഞ്ചു, ജോളിയുടെ മകന്‍ റോമോ, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു മകന്‍ എന്നിവരുടെ സാമ്ബിളുകളാണ് ശേഖരിച്ചത്.
🗞🏵 *ലക്ഷദ്വീപില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.* മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി,മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
🗞🏵 *വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന ആരോപണവുമായി മുന്‍ എംഎല്‍എ കെ മുരളീധരന്‍ എംപി.* മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ പതിനയ്യായിരത്തോളം പേരുകള്‍ ഇരട്ടിപ്പുണ്ടെന്ന വാദമാണ് മുരളീധരന്‍ ഉന്നയിക്കുന്നത്. ഇത്തരത്തില്‍ ഇരട്ടിപ്പ് കണ്ടെത്തിയത് എല്ലാം സിപിഎം ബിജെപി പ്രവര്‍ത്തകരുടേതാണ് എന്നും വടകര എംപി ആരോപിക്കുന്നു.
🗞🏵 *കൂടത്തായി കൊലപാതക പരമ്ബരയില്‍ അന്വേഷണം കൊയമ്ബത്തൂരിലേക്ക് വ്യാപിപ്പിച്ച് പോലീസ്.* മുഖ്യപ്രതി ജോളിയ്ക്ക് പ്രജികുമാര്‍ സയനൈഡ് എത്തിച്ച് നല്‍കിയത് കോയമ്ബത്തൂരില്‍ നിന്നാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ ജോളിയെ കൂടാതെ കൂടൂതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നിഗമനം.
🗞🏵 *ഇന്ത്യന്‍ സാമ്ബത്തിക രംഗത്തിന്റെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്.* സാമ്ബത്തിക രംഗത്ത് സര്‍ക്കാരിന്റെ ഉദാസീനത ഇന്ത്യന്‍ ജനതയുടെ അഭിലാഷങ്ങളെയും ഭാവിയെയും തകര്‍ക്കുകയാണെന്ന് ഡോ. മന്‍മോഹന്‍ സിങ് പറഞ്ഞു. ജനസൗഹൃദപരമായ നയങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിക്കുകയാണെന്ന് മന്‍മോഹന്‍ സിംങ് കുറ്റപ്പെടുത്തി.
🗞🏵 *ഭീഷണിപ്പെടുത്തിയെന്ന നടന്‍ ഷെയ്ന്‍ നിഗത്തിന്‍റെ പരാതിയില്‍ വിശദീകരണവുമായി നിര്‍മാതാവ് ജോബി ജോര്‍ജ്.* ഷെയ്ന്‍ നിഗത്തെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ജോബി ജോര്‍ജ് പറഞ്ഞു.ആദ്യം 30 ലക്ഷം ആവശ്യപ്പെട്ട നടന്‍ പിന്നീട് 40 ലക്ഷം വേണമെന്ന ആവശ്യം മുന്നോട്ടു വെച്ചു. പ്രതിഫലമായി 30 ലക്ഷം കൈപ്പറ്റിയെന്നും ജോബി ജോര്‍ജ് ആരോപിച്ചു.സിനിമയില്‍ അഭിനയിക്കുന്നതിന് ഡേറ്റ് നല്‍കിയ ശേഷം നടന്‍ വഞ്ചിച്ചു. നടനെതിരെ നിര്‍മാതാക്കളുടെ സംഘടനക്ക് പരാതി നല്‍കിയെന്നുംജോബി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
🗞🏵 *നിര്‍മാതാവ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നന്ന നടന്‍ ഷെയ്ന്‍ നിഗത്തിന്‍റെ ആരോപണത്തിനു പിന്നാലെ വിഷയത്തിലിടപെട്ട് സിനിമാ മേഖലയിലെ സംഘടനകള്‍.* വിവാദവുമായി ബന്ധപ്പെട്ട് ഷെയ്ന്‍ നിഗം താര സംഘടനയായ അമ്മയ്ക്കും ജോബി ജോര്‍ജ് നിര്‍മാതാക്കളുടെ സംഘടനയ്ക്കും പരാതി നല്‍കിയിരുന്നു.
🗞🏵 *മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ ഓഫീസിലേക്ക് കയറാന്‍ ശ്രമിച്ചു.* സെക്രട്ടറിയേറ്റ് അനക്സിലുള്ള മന്ത്രിയുടെ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച ഇവരെ പോലീസ് തടഞ്ഞു.തുടര്‍ന്ന് പ്രതിഷേധക്കാര്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. കെഎസ്‌യു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
🗞🏵 *സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ഇടപെട്ടു.* സംഭവത്തില്‍ കേന്ദ്ര ക്യാബിനറ്റ് മന്ത്രി സ്മൃതി ഇറാനിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് കോട്ടയം ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടറോട് ദേശീയ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയത്.
🗞🏵 *ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയ മഹാബലിപുരത്ത് 700 വര്‍ഷം പഴക്കമുള്ള ക്ഷേത്ര മണ്ഡപം തകര്‍ന്നുവീണു .* സ്ഥലസയന പെരുമാള്‍ ക്ഷേത്രത്തിന്റെ ഭാഗമായ മണ്ഡപത്തിന്റെ മേല്‍ക്കൂരയാണ് ബുധനാഴ്ച രാവിലെ തകര്‍ന്നത് .
🗞🏵 *ജയിലുകളിലെ ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി വിമാനത്താവളത്തില്‍ സുരക്ഷക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ജയിലുകളില്‍ സ്ഥാപിക്കാന്‍ നീക്കം.* അത്യധുനിക സ്‌കാനറും മെറ്റല്‍ ഡിറ്റക്ടറുകളുമാണ് ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഋഷിരാജ് സിംഗിന്റെ ശുപാര്‍ശയനുസരിച്ച് 45 കോടി രൂപ ചിലവില്‍ അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.
🗞🏵 *ഒരാളുടെ ഭിന്നശേഷിത്വത്തിന് കാലാന്തരത്തില്‍ മാറ്റം വരാന്‍ സാധ്യതയില്ലെങ്കില്‍ അവര്‍ക്ക് പെര്‍മനന്റ് സര്‍ട്ടിഫിക്കറ്റ് നല്‍കാനും ഇത്തരത്തില്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് പുതുക്കേണ്ട ആവശ്യമില്ലെന്നും ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.* സ്ഥിര പരിമിതിയുള്ളവര്‍ക്ക് നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് 5 വര്‍ഷം കഴിയുമ്ബോള്‍ പുതുക്കണം എന്ന നിബന്ധനയാണ് ഇതിലൂടെ മാറ്റം വരുത്തുന്നത്.
🗞🏵 *റോജോയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി.* എല്ലാ രേഖകളും അന്വേഷണസംഘത്തിനു കൈമാറിയെന്ന് റോജോ. അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ട്. കൂടുതല്‍ അറസ്റ്റുണ്ടായേക്കാം.അറിയാവുന്ന കാര്യങ്ങളെല്ലാം സത്യസന്ധമായി പറഞ്ഞു. താനും സഹോദരിയും മക്കളും രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടുമാത്രമാണെന്നും റോജോ.
🗞🏵 *മാര്‍ക്ക് ദാന വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ മന്ത്രി കെ ടി ജലീല്‍.* പ്രതിപക്ഷ നേതാവ് പറയുന്നത് പച്ചക്കള്ളമാണെന്ന് കെ ടി ജലീല്‍ പറഞ്ഞു. മോഡറേഷനെ മാര്‍ക്ക് ദാനമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഒരു നുണ പല തവണ ആവര്‍ത്തിച്ചാല്‍ അത് സത്യമാകുമെന്നാണ് പ്രതിപക്ഷ നേതാവ് കരുതുന്നതെന്നും ജലീല്‍ കാസര്‍ഗോഡ് മാധ്യമങ്ങളോട് പറഞ്ഞു.
🗞🏵 *ഇന്ത്യ-പാക്ക് സമാധാന ചര്‍ച്ചകള്‍ക്ക് വഴികള്‍ തേടണമെന്നും* ആഗോള തലത്തിൽ സമാധാനം രൂപപ്പെടുത്തിയെടുക്കാന്‍ ലോകനേതാക്കൾ ഉറച്ചുനിന്നാൽ അണുവായുധങ്ങൾ ഉപയോഗിക്കാനുള്ള ആവശ്യം ഉണ്ടാവില്ലെന്നും ലാഹോർ ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ ഷാ. വിശുദ്ധ ഫ്രാൻസിസ് അസീസി,
🗞🏵 *ഇടുക്കിയിൽ ഇനി നിര്‍മാണങ്ങള്‍ക്ക് പൂർണ്ണ നിയന്ത്രണം ഇല്ല.* നിര്‍മാണങ്ങള്‍ക്ക് റവന്യൂ വകുപ്പിന്റെ എന്‍ഒസി വേണമെന്ന ഉത്തരവില്‍ ഭേദഗതി. നിര്‍മാണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിലാണ് സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്.
🗞🏵 *ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നുമ്പറമ്പിലിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് യുവമോർച്ച പരാതി നൽകി.* യുവമോർച്ച സ്റ്റേറ്റ് സെക്രട്ടറി അജി തോമസാണ് പരാതി നൽകിയതായി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.
🗞🏵 *യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമ കേസിൽ ഒരു എസ് എഫ്‌ഐ നേതാവ് കൂടി കീഴടങ്ങി.* മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് എസ് എഫ് ഐ നേതാവ് കീഴടങ്ങിയത്. കാട്ടാക്കട സ്വദേശി ഹരീഷാണ് കന്റോണ്‍മെന്റ് പോലീസ് മുന്‍പാകെ കീഴടങ്ങിയത്.
🗞🏵 *പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ പോലീസ് മര്‍ദ്ദനമേറ്റിട്ടുണ്ടോയെന്ന കാര്യം കൃത്യമായി ചോദിച്ചറിയണമെന്ന് മജിസ്‌ട്രേറ്റുമാരോട് ഹൈക്കോടതി പറഞ്ഞു* . എട്ട് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി മുന്‍പോട്ട് വെച്ചിരിക്കുന്നത്.
🎹🎹🎹🎹🎹🎹🎹🎹🎹🎹🎹
*ഇന്നത്തെ വചനം*
യേശു ശിഷ്യരോടു പറഞ്ഞു: ഒരു ധനവാന് ഒരു കാര്യസ്‌ഥന്‍ ഉണ്ടായിരുന്നു. അവന്‍ സ്വത്ത് ദുര്‍വ്യയം ചെയ്യുന്നുവെന്ന്‌യജമാനനു പരാതി ലഭിച്ചു.
യജമാനന്‍ അവനെ വിളിച്ചു ചോദിച്ചു: നിന്നെപ്പറ്റി ഞാന്‍ കേള്‍ക്കുന്നത് എന്താണ്? നിന്‍െറ കാര്യസ്‌ഥതയുടെ കണക്കു ബോധിപ്പിക്കുക. മേലില്‍ നീ കാര്യസ്‌ഥനായിരിക്കാന്‍ പാടില്ല.
ആ കാര്യസ്‌ഥന്‍ ആത്‌മഗതം ചെയ്‌തു:യജമാനന്‍ കാര്യസ്‌ഥത എന്നില്‍ നിന്ന് എടുത്തുകളയുന്നതിനാല്‍ ഞാന്‍ ഇനി എന്തുചെയ്യും? കിളയ്‌ക്കാന്‍ എനിക്കു ശക്‌തിയില്ല. ഭിക്‌ഷയാചിക്കാന്‍ ലജ്‌ജ തോന്നുന്നു.
എന്നാല്‍, യജമാനന്‍ കാര്യസ്‌ഥത എന്നില്‍നിന്ന് എടുത്തു കളയുമ്പോള്‍ ആളുകള്‍ തങ്ങളുടെ വീടുകളില്‍ എന്നെ സ്വീകരിക്കേണ്ടതിന് എന്തു ചെയ്യണമെന്ന് എനിക്കറിയാം.
യജമാനനില്‍നിന്നു കടം വാങ്ങിയവര്‍ ഓരോരുത്തരെ അവന്‍ വിളിച്ചു. ഒന്നാമനോട് അവന്‍ ചോദിച്ചു: നീ എന്‍െറ യജമാനന് എന്തു കൊടുക്കാനുണ്ട്?
അവന്‍ പറഞ്ഞു: നൂറു ബത്ത് എണ്ണ. അവന്‍ പറഞ്ഞു: ഇതാ, നിന്‍െറ പ്രമാണം, എടുത്ത് അമ്പതു ബത്ത് എന്നു തിരുത്തിയെഴുതുക.
അനന്തരം അവന്‍ മറ്റൊരുവനോടു ചോദിച്ചു: നീ എന്തു കടപ്പെട്ടിരിക്കുന്നു? അവന്‍ പറഞ്ഞു: നൂറു കോര്‍ ഗോതമ്പ്. അവന്‍ പറഞ്ഞു: നിന്‍െറ പ്രമാണം എടുത്ത് എണ്‍പതുകോര്‍ എന്നു തിരുത്തിയെഴുതുക.
കൗശലപൂര്‍വം പ്രവര്‍ത്തിച്ചതിനാല്‍ നീതിരഹിതനായ കാര്യസ്‌ഥനെയജമാനന്‍ പ്രശംസിച്ചു. എന്തെന്നാല്‍, ഈയുഗത്തിന്‍െറ മക്കള്‍ തങ്ങളുടെ തലമുറയില്‍ വെളിച്ചത്തിന്‍െറ മക്കളെക്കാള്‍ ബുദ്‌ധിശാലികളാണ്.
ലൂക്കാ 16 : 1-8
🎹🎹🎹🎹🎹🎹🎹🎹🎹🎹🎹
*വചന വിചിന്തനം*
ഹെബ്രാ 2: 5-9
ലൂക്കാ 16: 1-8
‘യജാമാനന്റെ മനസ്സറിയുന്ന കാര്യസ്ഥന്മാരാവാം’
സ്വത്ത് ദുർവ്യയം ചെയ്ത കാര്യസ്ഥൻ മറ്റുള്ളവരുടെ ഇടയിൽ തനിക്ക് സ്വീകാര്യത ലഭിക്കാൻ കടം ഇളച്ചു കൊടുക്കുന്നു. ഈ പ്രവൃത്തിയിൽ യജമാനൻ സന്തുഷ്ഠനാകുന്നു. ഔദാര്യമുള്ള ഒരു യജമാനന്റെ ഔദാര്യമില്ലാത്ത ഒരു കാര്യസ്ഥനെയാണ് നാം ആദ്യം കാണുന്നതെങ്കിൽ പിന്നീട് കാണുന്നത് ഔദാര്യമുള്ള, കാരുണ്യമുള്ള യജമാനനെപ്പോലെ തന്നെ പ്രവർത്തിക്കുന്ന കാര്യസ്ഥനെയാണു്. ഇവിടുത്തെ യജമാനൻ കർത്താവ് തന്നെ. കാര്യസ്ഥൻമാർ സഭാമക്കളോരോരുത്തരും. കർത്താവിന്റെ കാരുണ്യത്തെ ഔദാര്യപൂർവ്വം മറ്റുള്ളവർക്ക് പങ്കുവെച്ച് കൊടുക്കുവാൻ പ്രത്യേകമാം വിധം വിളി ലഭിച്ചവരാണു് നാം. കർത്താവ് നമ്മുടെ കാര്യസ്ഥത കണക്കു ചോദിക്കുമ്പോൾ ഭയം കൂടാതെ അവിടുത്തെ മുൻപിൽ നിൽക്കാൻ എനിക്കാവുമോ? ഔദാര്യത്തോടെ മറ്റുള്ളവർക്ക് നന്മ ചെയ്ത്, നമുക്ക് യജമാനന്റെ നല്ല കാര്യസ്ഥന്മാരാകാം. നല്ലവനും വിശ്വസ്തനുമായ യജമാനന്റെ മനസ്സറിഞ്ഞ് പ്രവർത്തിക്കുന്ന കാര്യസ്ഥന്മാരാകാം. കർത്താവിന്റെ ഔദാര്യം നിറഞ്ഞ കാരുണ്യത്തെ നിർലോഭം ആവശ്യക്കാരിലേക്ക് ഒഴുക്കേണ്ട ചാലകങ്ങളാണ് ഓരോ ക്രൈസ്തവരെന്ന് നമുക്ക് മറക്കാതിരിക്കാം… ഈ പ്രേഷിതമാസത്തിൽ നമുടെ പ്രേഷിതദൗത്യത്തെക്കുറിച്ച് നമുക്ക് കൂടുതൽ അവബോധമുള്ളവരാകാം. പ്രേഷിതരുടെ രാജ്ഞിയായ പ.അമ്മ നല്ല കാര്യസ്ഥരാകുവാൻ അങ്ങനെ നല്ല പ്രേഷിതരാകുവാൻ നമ്മെ സഹായിക്കട്ടെ… ആമ്മേൻ
🎹🎹🎹🎹🎹🎹🎹🎹🎹🎹🎹
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*