ന്യൂഡല്‍ഹി: പ്രീ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് എഴുത്തുപരീക്ഷയോ, വാചാ പരീക്ഷയോ നടത്തരുതെന്ന് എന്‍.സി.ഇ.ആര്‍.ടി. (നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്). പരീക്ഷ നടത്തുന്നത് കുട്ടികള്‍ക്ക് ഗുണംചെയ്യില്ലെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. പ്രീ സ്‌കൂള്‍തലത്തിലെ വിലയിരുത്തല്‍ ഒരു കുട്ടി വിജയിച്ചോ, പരാജയപ്പെട്ടോ എന്ന് മുദ്രകുത്താനുള്ളതല്ലെന്ന് എന്‍.സി.ഇ.ആര്‍.ടി.യിലെ ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞു.കുട്ടികള്‍ കളിച്ചുവളരേണ്ട പ്രായമാണ് പ്രീ സ്‌ക്കൂള്‍ കാലഘട്ടം കണ്ടുംകേട്ടുമാണ് അവര്‍ പഠനം നടത്തേണ്ടത്.വിവിധ മാര്‍ഗ്ഗങ്ങളിലൂടെയും സമ്ബ്രദായങ്ങളിലൂടെയും കുട്ടികളുടെ പുരോഗതി വിലയിരുത്തണം.അധ്യാപകര്‍ വ്യക്തിഗതമായി കുട്ടികളെ നിരീക്ഷിച്ച് ഓരോ കുട്ടികളേയും അടുത്തറിയണമെന്നും ഇതിലൂടെ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് മാതാപിതാക്കളുമായി പങ്കുവയ്ക്കണമെന്നും എന്‍സിഇആര്‍ടി നിര്‍ദ്ദേശിക്കുന്നു.നിലവില്‍ പരീക്ഷയും ഹോംവര്‍ക്കുകളും നല്‍കുന്നരീതിയാണ് പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നത് . കുട്ടികളുടെ കളിക്കാനുള്ള അവകാശം നിഷേധിക്കുകയാണെന്നും കുട്ടികള്‍ എങ്ങനെ, എവിടെ സമയം ചെലവഴിക്കുന്നു, അവരുടെ സാമൂഹിക ബന്ധങ്ങള്‍, ഭാഷയുടെ പ്രയോഗം, ആശയവിനിമയരീതികള്‍, ആരോഗ്യം, പോഷകാഹാര ശീലങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഇതിലുണ്ടാകണം. ഓരോ കുട്ടിയുടെയും ഫയല്‍ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ലഭ്യമാക്കണമെന്നും നിര്‍ദേശിച്ചു.
പ്രീ സ്കൂളുകളിലെ കുട്ടികള്‍ക്ക് എഴുത്തുപരീക്ഷയോ, വാചാ പരീക്ഷയോ നടത്തരുത് : എന്‍.സി.ഇ.ആര്‍.ടി
