കയ്പമംഗലം: വഴിയന്പലത്ത് പെട്രോള്‍ പന്പ് ഉടമയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ സംഭവസ്ഥലത്തുകൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. രാവിലെ എട്ടോടെയാണ് ഡിവൈഎസ്പി ഫെയ്മസ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നുപ്രതികളെയും കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്.കയ്പമംഗലം പനന്പിക്കുന്ന് പടിഞ്ഞാറ് ഭാഗത്ത് പ്രതികള്‍ കാറിനു പിന്നില്‍ ഇടിച്ച് മനോഹരനെ കാറില്‍ കയറ്റികൊണ്ടുപോയ ഭാഗത്താണ് ആദ്യം കൊണ്ടുവന്നത്. പിന്നീട് പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഉപേക്ഷിച്ച മതില് മൂലയില്‍ എത്തിച്ചു. മതില് മൂലയില്‍ മാത്രമേ പ്രതികളെ പുറത്തിറക്കി തെളിവെടുപ്പ് നടത്താന്‍ കഴിഞ്ഞുള്ളു.
കയ്പമംഗലം പനന്പികുന്നില് ശക്തമായ ജനരോഷത്തെ ഭയന്ന് പ്രതികളെ പോലീസിന് ജീപ്പില്‍ നിന്ന് പുറത്തിറക്കാന്‍ കഴിഞ്ഞിരുന്നില്ല. തെളിവെടുപ്പ് നടക്കുന്നുണ്ടെന്നറിഞ്ഞ് നൂറുകണക്കിന് പേരാണ് സ്ഥലത്തെത്തിയിരുന്നത്.ഇതേതുടര്‍ന്ന് പോലീസ് നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി മതില് മൂലയിലേക്ക് പ്രതികളെ കൊണ്ടുപോകുകയായിരുന്നു. ഇവിടുത്തെ തെളിവെടുപ്പിന് ശേഷം പ്രതികളെ തൃശൂരിലേക്ക് കൊണ്ടുപോയി.
പെട്രോള്‍ പമ്പ് ഉടമയെ കൊലപ്പെടുത്തിയ കേസ് : പ്രതികളെ തെളിവെടുപ്പിനെത്തിച്ചു
