മാർക്ക് ദാന വിവാദത്തിൽ മന്ത്രി കെ ടി ജലീലിന്റെ വാദം പൊളിയുന്നു. കെ ടി ജലീലിന്റെ പ്രൈവറ്റ് സെക്രെട്ടറി എം ജി സർവകലാശാല അദാലത്തിൽ പങ്കെടുത്തതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തായി. ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്ത ശേഷം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മടങ്ങി പോയെന്നും അദാലത്തിൽ മന്ത്രിയുടെ യാതൊരു ഇടപെടലും നടത്തിയിട്ടില്ല എന്നുമുളള മന്ത്രിയുടെ വാദം ആണ് ഇതിലൂടെ പൊളിയുന്നത്. ഉദ്‌ഘാടന ചടങ്ങിൽ മാത്രം ആണ് പങ്കെടുത്തതെന്നും അദാലത്തിൽ പങ്കെടുത്തില്ലെന്നും പറഞ്ഞതിന് വിപരീതമായി അദാലത്തിൽ മുഴുവൻ സമയവും പ്രൈവറ്റ് സെക്രെട്ടറി പങ്കെടുക്കുകയും സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.