തിരുവനന്തപുരം: കേരള സർവകലാശാലയുടെ മൂല്യനിർണയത്തിലും ചട്ടം ലംഘിച്ച് മന്ത്രി കെ.ടി ജലീൽ ഇടപെട്ടതായി തെളിയിക്കുന്ന രേഖകൾ പുറത്ത്. മൂല്യനിർണയ തീയതികൾ മാറ്റാൻ മന്ത്രിയുടെ ഓഫീസ് നിർദേശിച്ചു. പരീക്ഷാ കലണ്ടറിലും മാറ്റം വരുത്തുവാൻ നിർദേശിച്ചു. ഇതുസംബന്ധിച്ച് സിൻഡിക്കേറ്റ് തീരുമാനങ്ങളടങ്ങിയ മിനിറ്റ്സ് പുറത്തു വന്നു.
പരീക്ഷാ മൂല്യനിർണയത്തിലും പരീക്ഷാ കലണ്ടറിലും മാറ്റം വരുത്താൻ മന്ത്രിയുടെ ഓഫീസ് നേരിട്ട് നിർദേശിച്ചു എന്നാണ് വ്യക്തമാകുന്നത്. ആറു പരീക്ഷ വരെ തോറ്റവരെ ജയിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ. അക്കാദമിക് കലണ്ടറടക്കമുള്ള കാര്യങ്ങൾ സർവകലാശാലയുടെ അധികാരപരിധിയിൽ വരുന്ന കാര്യമാണ്. എന്നാൽ അക്കാദമിക് കാര്യങ്ങളിലും മന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്നാണ് രേഖകൾ തെളിയിക്കുന്നത്.