തി​രു​വ​ന​ന്ത​പു​രം:തിരുവനന്തപുരം:മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിഎസ്‌സിയിലെ പരീക്ഷാ ക്രമക്കേട്, എംജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനവിവാദം എന്നിവയില്‍ അന്വേഷണം വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.സ​ർ​ക്കാ​ർ ഗേ​റ്റ് മ​റി​ക​ട​ന്ന് മു​ന്നേ​റാ​നു​ള്ള പ്ര​വ​ർ​ത്ത​ക​രു​ടെ ശ്ര​മം പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ സം​ഘ​ർ​ഷ​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തി​നി​ടെ ഒ​രു വി​ദ്യാ​ർ​ഥി​നി​ക്ക് പ​രി​ക്കേ​റ്റു. പോ​ലീ​സ് അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് വി​ദ്യാ​ർ​ത്ഥി​ക​ൾ ഒ​രു മ​ണി​ക്കൂ​റി​ലേ​റെ സെ​ക്ര​ട്ടേ​റി​യേ​റ്റി​ന് മു​ന്നി​ൽ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​യ​ർ​ത്തി. വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.