ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആദ്യ യുവജന സംഗമവും, മരിയന്‍ ദിനവും, സീറോ മലബാര്‍ യൂത്ത് മൂവ്മെന്റിന്റെ (SMYM) സ്വര്‍ഗ്ഗീയ മധ്യസ്ഥനായ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ തിരുനാളും സംയുക്തമായി ഒക്ടോബര്‍ 20 ഞായറാഴ്ച താല കുര്‍ബാന സെന്‍്ററില്‍വച്ച് ആഘോഷിക്കുന്നു.
ഡബ്ലിനിലെ എല്ലാ കുര്‍ബാന സെന്‍്ററുകളിലേയും യുവജനങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനം സീറോ മലബാര്‍ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് പ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഉത്ഘാടനം ചെയ്യും.തലശേരി അതിരൂപതാ അധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് മെത്രാപ്പോലീത്ത മുഖ്യാതിഥിയായി പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 5 മണിക്ക് താല ഫെറ്റര്‍കെയിന്‍ ചര്‍ച്ച് ഓഫ് ഇന്‍കാര്‍നേഷനില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് അഭിവധ്യ ജോര്‍ജ്ജ് ഞരളക്കാട്ട് പിതാവ് മുഖ്യകാര്‍മികത്വം വഹിക്കും.ഉച്ചകഴിഞ്ഞ് 2 മണിക്ക് താല സ്പ്രിംഗ്ഫീല്‍ഡ് സെന്റ് മാര്‍ക്സ് ജി എ എ ക്ലബ്ബില്‍ പതാക ഉയര്‍ത്തലോടെ ആരംഭിക്കുന്ന പരിപാടികള്‍ വൈകിട്ട് സ്നേഹവിരുന്നോടെ സമാപിക്കും. ക്ലാസുകള്‍, മ്യൂസിക്കല്‍ബാന്‍്റ്, ജപമാല, വിവിധ കലാപരിപാടികള്‍ തുടങ്ങിയവ ഈ സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകും.യുവജന സംഗമത്തിലേയ്ക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി എസ് എം വൈ എം ഡയറക്ടര്‍ ഫാ. രാജേഷ് മേച്ചിറാകത്ത് അറിയിച്ചു.