ലോകഭൂപടത്തിൽ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നും ആഗോളസഭയിൽ ‘സഭയുടെ ദൈവവിളി വയൽ’ എന്നും അറിയപ്പെടുന്ന കേരളത്തിന് ഒരു പുതിയ വിശേഷണം കൂടി: ഭാരതസഭയുടെ വിശുദ്ധാരാമം. കേരളത്തിൽനിന്ന് ആഗോളസഭ ഉടൻ പ്രതീക്ഷിക്കുന്നു, രണ്ടു വിശുദ്ധരെക്കൂടി.
ലോകഭൂപടത്തിൽ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നും ആഗോളസഭയിൽ ‘സഭയുടെ ദൈവവിളി വയൽ’ എന്നും അറിയപ്പെടുന്ന കേരളത്തിന് ഒരു പുതിയ വിശേഷണം കൂടി: ഭാരതസഭയുടെ വിശുദ്ധാരാമം. ആ വിശേഷണത്തിനുള്ള ഏറ്റവും പുതിയ സാധൂകരണമായിരുന്നു, മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനം. ഭാരതസഭ ആഗോളസഭയ്ക്ക് സംഭാവനചെയ്ത ആറ് വിശുദ്ധരിൽ നാലും കേരളസഭാ തനയർ!
സഹനദാസി അൽഫോൻസാമ്മ വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ടിട്ട് 11 വർഷം തികയുന്നതേയുള്ളൂ. ഈ ചെറിയ കാലയളവിനുള്ളിൽ മൂന്ന് വിശുദ്ധരെക്കൂടി സമ്മാനിച്ചതിലൂടെ കേരളത്തിലെ സഭ ആഗോളസഭാംഗങ്ങളുടെയെല്ലാം മുഖ്യശ്രദ്ധാകേന്ദ്രമായിക്കഴിഞ്ഞു. 21-ാം നൂറ്റാണ്ട് ഏഷ്യൻസഭയുടെ വിശിഷ്യാ, ഭാരതസഭയുടേതാണെന്ന പ്രവചനങ്ങളുമായും ഇതിനെ കൂട്ടിവായിക്കാം.
കേരള സഭയിൽനിന്നുള്ള സമർപ്പിതരുടെ സേവനങ്ങൾ അനുഭവിക്കാത്ത ലോകരാജ്യങ്ങൾ ഉണ്ടാവില്ല. ഇതു തന്നെയാണ് ‘ആഗോളസഭയുടെ ദൈവവിളി വയലായി’ കേരളത്തെ വിശേഷിപ്പിക്കാൻ കാരണം. ഈ ഖ്യാതി, പതിറ്റാണ്ടുകളായി കാത്തുസൂക്ഷിക്കുന്ന കേരളസഭയ്ക്ക് പുതിയ വിശേഷണവും സ്ഥായിയായി തുടരാനാകുമെന്നതിൽ സംശയമില്ല. വിശുദ്ധ പടവിലേക്കുള്ള യാത്രയിൽ പല ഘട്ടങ്ങളിലായി ഇടംപിടിച്ച 38 ഭാരതീയരിൽ 26 പേരും കേരളത്തിൽനിന്നുതന്നെ.
ഏറ്റവും പുതുതായി (2019 ഫെബ്രുവരി) നാമകരണ നടപടികളുടെ ആദ്യ ഘട്ടത്തിലേക്ക് പ്രവേശിപ്പിതനായ ദൈവദാസൻ ബിഷപ്പ് ജെറോം ഫെർണാണ്ടസ് മുതൽ വിശുദ്ധ പദവിയിലേക്ക് ഒരു അത്ഭുത സൗഖ്യത്തിന്റെ പോലും ആവശ്യമില്ലാത്ത (വിശ്വാസത്തെ പ്രതിയുള്ള രക്തസാക്ഷിത്വം അംഗീകരിക്കപ്പെട്ടതിനാൽ, നാമകരണ നടപടികൾ പൂർത്തിയാക്കാൻ അത്ഭുത സൗഖ്യങ്ങൾ സംഭവിക്കണമെന്ന് നിർബന്ധമില്ല) വാഴ്ത്തപ്പെട്ടരായ സിസ്റ്റർ റാണി മരിയയും ദേവസഹായം പിള്ളയുംവരെയുള്ള പുണ്യജീവിതങ്ങൾ ഇതിലുൾപ്പെടും.
രക്തസാക്ഷിത്വം അംഗീകരിക്കപ്പെട്ടതിനാൽ ഇവരുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപിക്കുന്നത്തിലും അത്ഭുത സൗഖ്യം മാനദണ്ഡമായിരുന്നില്ല. ദേവസഹായം പിള്ളയുടെ ജനന- മരണ സ്ഥലങ്ങളായ കന്യാകുമാരി ജില്ല 1956വരെ തിരു- കൊച്ചിയുടെ ഭാഗമായിരുന്നു. മാത്രമല്ല, തിരുവിതാംകൂർ രാജകൊട്ടാരത്തിലെ കാര്യക്കാരനുമായിരുന്നു. തേവർപറമ്പിൽ കുഞ്ഞച്ചനാണ് വിശുദ്ധ പദവിയുടെ തൊട്ടടുത്തെത്തിയിരിക്കുന്ന മറ്റൊരു ഭാരതീയൻ. ഗൊൺസാലോ ഗാർഷ്യയും (1862) കൊൽക്കത്തയിലെ തെരേസയുമാണ് (2016) ഭാരതത്തിൽനിന്നുള്ള മറ്റ് രണ്ട് വിശുദ്ധർ.
വിശുദ്ധാരാമ വഴിയിലെ ഭാരതസഭാ തനയർ
വാഴ്ത്തപ്പെട്ട റാണി മരിയ
ജനനം: 1954 ജനു. 29.
രക്തസാക്ഷിത്വം: 1995 ഫെബ്രു. 25
വാഴ്ത്തപ്പെട്ട പദവി: 2017 നവം.04
വാഴ്ത്തപ്പെട്ട ദേവസഹായംപിള്ള
ജനനം: 1712 ഏപ്രിൽ 23
രക്തസാക്ഷിത്വം: 1752 ജനു.14
വാഴ്ത്തപ്പെട്ട പദവി: 2012 ഡിസം.02
വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ
ജനനം: 1891 ഏപ്രിൽ 01
മരണം: 1973 ഒക്‌ടോ. 16
വാഴ്ത്തപ്പെട്ട പദവി: 2006 ഏപ്രിൽ 30
ധന്യർ: അഞ്ച് (കേരളസഭയിൽനിന്ന് നാല് പേർ)
ഫാ. വർഗീസ് പയ്യപ്പിള്ളി
ജനനം: 1876 ഓഗസ്റ്റ് 08
മരണം: 1929 ഒക്‌ടോബർ 05
ഫാ. മാത്യു കദളിക്കാട്ട്
ജനനം: 1872 ഏപ്രിൽ 25
മരണം: 1935 മേയ് 23
ഫാ. അഗസ്റ്റിൻ ജോൺ ഊക്കൻ
ജനനം: 1880 ഡിസംബർ 19
മരണം: 1956 ഒക്‌ടോബർ 13
ഫാ. ജോസഫ് വിതയത്തിൽ
ജനനം: 1865 ജൂലൈ 23
മരണം: 1964 ജൂൺ 08
ഫാ. തോമസ് കുര്യാളശേരി
ജനനം: 1873 ജനുവരി 14
മരണം: 1925 ജൂൺ 02
ഫാ. ആഗ്‌സലോ ഡിസൂസ (ഗോവ)
ജനനം: 1869 ജനുവരി 21
മരണം: 1927 നവംബർ 20
ദൈവദാസർ: 27 (കേരളസഭയിൽനിന്ന് 18 പേർ)