ന്യൂഡല്‍ഹി: അയോദ്ധ്യ-ബാബറി മസ്ജിദ് ഭൂമിതര്‍ക്ക കേസ് വാദത്തിനിടെ സുപ്രീം കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. സുന്നി വഖഫ് ബോര്‍ഡിന്റെ അഭിഭാഷകനായ രാജീവ് ധവാന്‍ ഹിന്ദു മഹാസഭയുടെ അഭിഭാഷകന്‍ എതിര്‍വാദത്തിനായി തനിക്ക് കൈമാറിയ ‘രാമന്റെ ജന്മഭൂമി ഏതാണെന്ന് വ്യക്തമാക്കുന്ന’ ഭൂപടം വലിച്ച്‌ കീറിയതോടെയാണ് സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍ക്ക് തുടക്കമായത്.
കീ​റി ക​ള​യ​ണ​മെ​ങ്കി​ൽ ക​ള​ഞ്ഞോ​ളൂ എ​ന്ന് കോ​ട​തി പ​റ​ഞ്ഞ​തോ​ടെ​യാ​ണ് രാ​ജീ​വ് ധ​വാ​ൻ മാ​പ്പ് വ​ലി​ച്ചു കീ​റി​യ​ത്. അ​ടു​ത്ത കാ​ല​ത്ത് എ​ഴു​തി​യ ഇ​ത്ത​രം പു​സ്ത​ക​ങ്ങ​ളൊ​ക്കെ എ​ങ്ങ​നെ തെ​ളി​വാ​യി എ​ടു​ക്കു​മെ​ന്ന് ധ​വാ​ൻ വാ​ദി​ച്ചു. നി​ങ്ങ​ളി​ങ്ങ​നെ തു​ട​ങ്ങി​യാ​ൽ ഞ​ങ്ങ​ൾ എ​ഴു​ന്നേ​റ്റ് പോ​കു​മെ​ന്നും ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു​ള്ള ത​ന്നെ വാ​ദ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും കോ​ട​തി​യു​ടെ സ​മ​യം പാ​ഴാ​ക്ക​രു​തെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യ് അ​ഭി​ഭാ​ഷ​ക​ർ​ക്ക് ക​ർ​ശ​ന​നി​ർ​ദേ​ശം ന​ൽ​കി.അ​യോ​ധ്യ​യി​ലെ ത​ര്‍​ക്ക​ഭൂ​മി മൂ​ന്നാ​യി വി​ഭ​ജി​ക്കാ​നു​ള്ള അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ എ​ത്തി​യ 14 ഹ​ര്‍​ജി​ക​ളി​ലാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ അ‍​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​ന ബ​ഞ്ച് വാ​ദം കേ​ൾ​ക്കു​ന്ന​ത്. ഇ​ന്ന് വാ​ദം കേ​ൾ​ക്ക​ലി​ന്‍റെ നാ​ല്പ​താം ദി​വ​സ​മാ​ണ്. ന​വം​ബ​ര്‍ 15ന് ​മു​മ്പ് അ​യോ​ധ്യ ഹ​ര്‍​ജി​ക​ളി​ൽ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് വി​ധി പ​റ​യു​മെ​ന്നാ​ണ് വി​വ​രം.